1. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവുകള്‍
തൊഴിൽ സംഗ്രഹം |
|
പോസ്റ്റിന്റെ പേര് |
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ |
തൊഴിൽ
തരം |
ഗവൺമെന്റ് |
ജോലിസ്ഥലം |
പത്തനംതിട്ട |
അവസാന തിയതി |
മെയ് 21 |
ബന്ധപ്പെടേണ്ട നമ്പർ |
04735 252029 |
പത്തനംതിട്ട ജില്ലയില്‍ വടശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ബി.കോം ബിരുദവും പിജിഡിസിഎയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ മറ്റ് വിഷയങ്ങളില്‍ ബിരുദമുള്ള, അംഗീകൃത പിജിഡിസിഎക്കാരെയും കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്‌ട്രോണിക്‌സ് ബിരുദധാരികളെയും പരിഗണിക്കും. മുന്‍പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഈ മാസം 21ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04735 252029.
2. ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം
തൊഴിൽ സംഗ്രഹം |
|
പോസ്റ്റിന്റെ പേര് |
ഫാര്‍മസിസ്റ്റ് |
തൊഴിൽ തരം |
ഗവൺമെന്റ് |
ജോലിസ്ഥലം |
കോഴിക്കോട് |
അവസാന തിയതി |
മെയ് 20 |
ബന്ധപ്പെടേണ്ട നമ്പർ |
0495 2800275. |
കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനം നടത്തുന്നു. പ്രവൃത്തി പരിചയവും ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമുളള യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ കുന്ദമംഗലം എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ മെയ് 20 ന് വൈകീട്ട് മൂന്നിന് അപേക്ഷ സമര്‍പ്പിക്കണമെന്ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0495 2800275.
3. ഐടിഐ/ഡിപ്ലോമ സിവില്‍കാര്‍ക്ക് അവസരം
തൊഴിൽ സംഗ്രഹം |
|
പോസ്റ്റിന്റെ പേര് |
സൂപ്പര്‍ വൈസർ |
തൊഴിൽ തരം |
ഗവൺമെന്റ് |
ജോലിസ്ഥലം |
ഇടുക്കി |
അവസാന തിയതി |
മെയ് 20 |
ബന്ധപ്പെടേണ്ട നമ്പർ |
04862 232252 |
ഇടുക്കി ജില്ലയില്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തിലേക്ക് ഐടിഐ/ഡിപ്ലോമ സിവില്‍ ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് മെയ്യ് 20 ന് രാവിലെ 10 ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാക്-ഇന്‍-ഇന്റര്‍വ്യു നടത്തും. അപേക്ഷകര്‍ തിരിച്ചരിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. കരാര്‍ അടിസ്ഥാനത്തില്‍ നിര്‍മിതി കേന്ദ്രത്തിന്റെ കുയിലിമല ഓഫീസിലും നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന സൈറ്റുകളിലും സൂപ്പര്‍ വൈസറായിട്ടാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രൊജക്ട് എഞ്ചിനീയര്‍ ജില്ലാ നിര്‍മിതി കേന്ദ്രം ഇടുക്കി, കുയിലിമല, പൈനാവ് പിഒ ഇടുക്കി, ഫോണ്‍ 04862 232252.
4. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
തൊഴിൽ സംഗ്രഹം |
|
പോസ്റ്റിന്റെ പേര് |
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ |
തൊഴിൽ തരം |
ഗവൺമെന്റ് |
ജോലിസ്ഥലം |
ഇടുക്കി |
അവസാന തിയതി |
മെയ് 15 |
ബന്ധപ്പെടേണ്ട നമ്പർ |
04862 232221 |
ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസ വേതന വ്യവസ്ഥയില്‍ രണ്ട് മാസത്തേക്ക് നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.സി.എ/ പി.ജി.ഡി.സി.എ അല്ലെങ്കില്‍ പ്ലസ് ടു/ ഡിഗ്രിതലത്തില്‍ കമ്പ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചിരിക്കണം, ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിലുള്ള പരിജ്ഞാനം എന്നിവയാണ് യോഗ്യത. ശമ്പളം ഒരു ദിവസം 450 രൂപ. പ്രായപരിധി 2020 മെയ് ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായവര്‍ വെള്ളപേപ്പറില്‍ അപേക്ഷ പൂരിപ്പിച്ച് വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഇ മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവയും സഹിതം മെയ് 15ന് മുമ്പായി careersnhmidukki@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232221
5. മതിലകം കാർഷിക സേവന കേന്ദ്രത്തിൽ ഒഴിവുകൾ
തൊഴിൽ സംഗ്രഹം |
|
പോസ്റ്റിന്റെ പേര് |
ഫെസിലിറ്റേറ്റർ, കാർഷിക തൊഴിലാളികൾ |
തൊഴിൽ തരം |
ഗവൺമെന്റ് |
ജോലിസ്ഥലം |
മതിലകം |
അവസാന തിയതി |
മെയ് 15 |
ബന്ധപ്പെടേണ്ട നമ്പർ |
9745139351 |
കൃഷിവകുപ്പിന് കീഴിൽ മതിലകം ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കാർഷിക സേവന കേന്ദ്രത്തിലേക്ക് ഫെസിലിറ്റേറ്റർ, കാർഷിക തൊഴിലാളികൾ എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഫെസിലിറ്റേറ്റർ വിഭാഗത്തിൽ ഒരു ഒഴിവാണുള്ളത്. റിട്ടയേർഡ് കൃഷി ഓഫീസർ/ ബി എസ് സി (അഗ്രി) ബിടെക് (അഗ്രി) എൻജിനീയർ/വി എച്ച് എസ് സി(അഗ്രി)യും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും/ അഗ്രികൾച്ചറൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കാർഷിക തൊഴിലാളികളുടെ തസ്തികകളിലേക്ക് 10 ഒഴിവുകളാണുള്ളത്. അപേക്ഷകർ 18നും 50നും ഇടയിൽ പ്രായമുള്ളവരും കാർഷികവൃത്തിയിൽ പരിചയമുള്ളതും മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരുമായിരിക്കണം. അപേക്ഷാഫോമുകൾ മതിലകം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ നിന്നും മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കൃഷിഭവനുകളിൽ നിന്നും ലഭിക്കും. മെയ് 15 അവസാന തീയതി. ഫോൺ: 9745139351.