കേരള സർക്കാർ താൽക്കാലിക നിയമനം - ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമ സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡാറ്റാ എൻട്രി ചെയ്യുന്നതിനും വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിനും ഒരുവർഷത്തെ കരാറടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചു.

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

തൃശൂർ 

അവസാന തിയതി

ജൂണ്‍ 12

ബന്ധപ്പെടേണ്ട നമ്പർ

0487 2363779


യോഗ്യത:

ബിരുദധാരിയും ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പ്റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം) കോഴ്സുകൾ കേരള, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്നും പാസായിട്ടുള്ളവരും ഡാറ്റാ എൻട്രി നടത്തുന്നതിലും ഇന്റർനെറ്റ് ഉപയോഗിക്കുന്നതിലും നല്ല അവഗാഹവും പ്രവൃത്തിപരിചയം ഉള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

ശമ്പളം:

  • 20,000/- രൂപ

അപേക്ഷിക്കേണ്ടവിധം?
ജൂൺ 12 നകം തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസിൽ ഫോട്ടോ സഹിതമുള്ള ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നേരിട്ടോ തപാൽ മാർഗമോ അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

വിലാസം:
സെക്രട്ടറി, ജില്ലാ നിയമ സേവന അതോറിറ്റി, 
എ ഡി ആർ ബിൽഡിംഗ്, 
അയ്യന്തോൾ പി ഒ, തൃശൂർ. 
ഫോൺ : 0487 2363779
  

For Latest Jobs

Click Here

ജോബ് ന്യൂസ്-ടെലിഗ്രാം ഗ്രൂപ്പിൽ ചേരുക

Click Here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.