പ്രിൻസിപ്പൽ & അധ്യാപക നിയമനം

കേരളസർക്കാർ സ്ഥാപനങ്ങളിൽ പ്രിൻസിപ്പൽ / അധ്യാപകരെ ജില്ലയില്‍ വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം:

പ്രിൻസിപ്പൽ

സംസ്ഥാന സഹകരണ യൂണിയൻ കേരളയ്ക്ക് കീഴിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രിൻസിപ്പൽ തസ്തികയിൽ നിയമനം നടത്തുന്നു.

  • ബിരുദാനന്തര ബിരുദം (55 ശതമാനത്തിൽ കുറയാതെ മാർക്ക്), 10 വർഷത്തെ അദ്ധ്യാപന പരിചയം, പി.എച്ച്.ഡി എന്നിവയാണ് യോഗ്യത.
  • മാനേജ്‌മെന്റ്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസിലുള്ള പി.ജി അഭികാമ്യം.

പ്രിൻസിപ്പൽ തസ്തികയിൽ അംഗീകൃത കോളേജുകളിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണനയുണ്ട്.

താല്പര്യമുള്ളവർ 30ന് രാവിലെ 10 ന് തിരുവനന്തപുരം ഊറ്റുകുഴിയിലെ സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
വിശദവിവരങ്ങൾക്ക്: 0471-2320420, 9446702612.

ആലപ്പുഴ

കരുമാടിയിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിൻറ പെൺകുട്ടികൾക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികൾക്ക് ട്യൂഷൻ നൽകുന്നതിന് ഒമ്പത് അധ്യാപികമാരുടെ ഒഴിവുണ്ട്. ഹൈസ്കൂൾ തലത്തിൽ ആറും പ്രൈമറി തലത്തിൽ മൂന്നും ഒഴിവുകളാണുള്ളത്.

ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, ബയോളജി, ഹിസ്റ്ററി, ഫിസിക്സ്/ കെമിസ്ട്രി എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ഓരോ അധ്യാപികയെ വീതമാണ് നിയമിക്കുന്നത്.

  • യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം, ബിരുദാനന്തര ബിരുദം, ബി.എഡ്.
  • പ്രൈമറി തലത്തിലെ യോഗ്യത : പ്ലസ്ടു, ഡി.എഡ്./ ടി.ടി.സി. 

ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം പട്ടികജാതി വികസന ഓഫീസർ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്, സനാതനപുരം പി.ഒ. (688003)
എന്ന വിലാസത്തിൽ അപേക്ഷിക്കണം.

അമ്പലപ്പുഴ ബോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30.

കോട്ടയം

കടുത്തുരുത്തി : കീഴൂർ ദേവസ്വം ബോർഡ് കോളേജിൽ കൊമേഴ്‌സ്, ടൂറിസം, മലയാളം, ഹിന്ദി വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.

താത്‌പര്യമുള്ളവർ അസൽസർട്ടിഫിക്കറ്റുകളുമായി ജൂൺ 30-ന് രാവിലെ 11-ന് കോളേജ് ഓഫീസിൽ അഭിമുഖത്തിനെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

തൃശ്ശൂർ

എടമുട്ടം എസ്.എൻ.എസ്. സമാജം വിദ്യാമന്ദിർ സ്കൂളിലേക്ക് മാത്തമാറ്റിക്സ് അധ്യാപകരെ ആവശ്യമുണ്ട്. മുൻപരിചയമുള്ളവർക്ക് മുൻഗണന.

ഫോൺ: 0480-2888655,8289980665, 9400700799

പാലക്കാട്

1. പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള പ്രദേശങ്ങളിലെ പട്ടികവർഗ വിദ്യാർഥികളെ പഠിപ്പിക്കുന്നതിന് മെൻറർ അധ്യാപകരുടെ ഒഴിവുണ്ട്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള പ്രദേശങ്ങളിലെ പട്ടികവർഗക്കാർക്ക് അപേക്ഷിക്കാം.

  • യോഗ്യത: ടി.ടി.സി./ഡി.എഡ്. അല്ലെങ്കിൽ ബി.എഡ്. വെള്ളക്കടലാസിൽ

തയ്യാറാക്കിയ അപേക്ഷ ആവശ്യമായ രേഖകൾ സഹിതം ജില്ലാ പട്ടികവർഗ വികസന ഓഫീസിൽ ലഭിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 25.

ഫോൺ:0491-2505383.

2. ഒറ്റപ്പാലത്തെ കെ.പി.എസ്.എം. എം.വി.എച്ച്.എസ്.എസിലേക്ക് മലയാളം, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിപ്പിക്കാൻ ഹയർ സെക്കൻഡറി അധ്യാപകരെ ആവശ്യമുണ്ട്.

ഫോൺ: 9497495752.

അതിഥി അധ്യാപക നിയമനം

കോട്ടക്കല്‍ ഗവ.വനിതാ പോളി ടെക്‌നിക് കോളജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂനിക്കേഷന്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂനിക്കേഷന്‍ എഞ്ചിനീയറിങില്‍ ബി.ടെക് ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ ജൂണ്‍ 29ന് വൈകീട്ട് നാലിനകം principal@gwptck.ac.in എന്ന വിലാസത്തില്‍ അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഫോണ്‍ : 0483-2750790.

അധ്യാപക നിയമനം

മാനന്തവാടി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പാര്‍ട്ട് ടൈം മലയാളം ടീച്ചര്‍ (എച്ച്.എസ്.എ. മലയാളം) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 26 ന് വൈകീട്ട് 3 നകം ബയോഡാറ്റ thsmananthavady@gmail.com എന്ന ഇ.മെയില്‍ വിലാസത്തില്‍ അയക്കണം.

ഫോണ്‍ : 04935241322, 9400006498.

ഹൈസ്‌കൂള്‍ അധ്യാപക ഒഴിവ്:

പാലക്കാട് ബി.പി.എല്‍. കൂട്ടുപാതക്കു സമീപമുളള ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പാര്‍ട്ട് ടൈം എച്ച്.എസ്.എ. (മലയാളം) ഒഴിവിലേക്ക് ദിവസവേതന നിയമനം നടത്തുന്നു.

ബി.എഡ്, സെറ്റ്/കെ.ടെറ്റ് യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 26 ന് രാവിലെ 10 ന് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

ഫോണ്‍ : 0491-2572038.

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.