എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നിന്നും നൽകുന്ന രജിസ്‌ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് അഡീഷൻ തുടങ്ങിയ എല്ലാ സേവനങ്ങളും നിലവിൽ ഓൺലൈനായി വെബ്‌സൈറ്റ് വഴി ലഭ്യമാണ്.
ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ രജിസ്‌ട്രേഷൻ പുതുക്കേണ്ടവർക്ക് ആഗസ്റ്റ് വരെ രജിസ്‌ട്രേഷൻ പുതുക്കൽ അനുവദിക്കും. ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ഫോൺ മുഖേന ബന്ധപ്പെട്ടും രജിസ്‌ട്രേഷൻ പുതുക്കാം.
രജിസ്‌ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നിവയും വെബ്‌സൈറ്റ് വഴി ഓൺലൈനായി നിർവഹിക്കാം. അസൽ സർട്ടിഫിക്കറ്റുകൾ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ആഗസ്റ്റ് 27നകം ഹാജരാക്കി വെരിഫൈ ചെയ്താൽ മതിയാകും.
2019 ഡിസംബർ 20 നു ശേഷം ജോലിയിൽ നിന്നു നിയമാനുസൃതം വിടുതൽ ചെയ്യപ്പെട്ട് ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 27 വരെ സീനിയോരിറ്റി നിലനിർത്തിക്കൊണ്ട് വിടുതൽ സർട്ടിഫിക്കറ്റ് നൽകും.
പൊതുജനങ്ങൾ കഴിവതും ഓൺലൈൻ മുഖേനയുള്ള സേവനങ്ങൾ പ്രയോജനപ്പെടുത്തണം. എന്തെങ്കിലും സംശയങ്ങൾ ഉള്ളവർ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ഫോൺ മുഖേന ബന്ധപ്പെടണം.
Helpline telephone no.s (10:00 AM to 5:00 PM)
- Trivandrum : +91 8086363600
- Kollam : +91 9447588187
- Pathanamthitta : +91 7025714308
- Alappuzha : +91 9744291778
- Kottayam : +91 9947799797
- Idukki : +91 9605860819
- Ernakulam : +91 9400239551
- Thrissur : +91 8301040684
- Malappuram : +91 9895735152
- Palakkad : +91 8304859398
- Kozhikode : +91 9048331127
- Wayanad : +91 8113939950
- Kannur : +91 9497606298
- Kasargod : +91 9747280634
- Employment Directorate :+91 4712301249
ഔദ്യോഗിക വെബ്സൈറ്റ് | |
For Latest Jobs | |
ജോബ് ന്യൂസ്-ടെലിഗ്രാം ഗ്രൂപ്പിൽ ചേരുക |