നേരത്തെ വിജ്ഞാപനം ഇറക്കിയ ഇരുന്നൂറോളം തസ്തികകളിൽ തുടർനടപടികൾ സാധിക്കാതിരിക്കെ 35 തസ്തികകളിലേക്ക് വിജ്ഞാപനം ഇറക്കാൻ പി. എസ്. സി യോഗം തീരുമാനിച്ചു. പരീക്ഷ നടത്തിപ്പ് ഉൾപ്പെടെ പ്രതിസന്ധിയിൽ ആണെങ്കിലും പ്രായപരിധി കഴിയുന്ന ഉദ്യോഗർഥികൾക്ക് അപേക്ഷിക്കാൻ അവസരം നൽകുന്നതിനാണ് വിജ്ഞാപനം ഇറക്കുന്നത്.
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ്– 2, അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), ഫിഷറീസ് എക്സ്റ്റെൻഷൻ ഓഫീസർ, കംപ്യൂട്ടർ അസിസ്റ്റന്റ് എന്നിവ ഉൾപ്പെടെ 35 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. സംസ്ഥാനതലം (ജനറൽ), ജില്ലാതലം (ജനറൽ), സംസ്ഥാനതലം (എൻസിഎ), ജില്ലാതലം (എൻസിഎ) തസ്തികകളിലാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. ഓഗസ്റ്റ് ആദ്യം വിജ്ഞാപനങ്ങൾ പുറത്തിറക്കും.
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ്– 2, അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), ഫിഷറീസ് എക്സ്റ്റെൻഷൻ ഓഫീസർ, കംപ്യൂട്ടർ അസിസ്റ്റന്റ് എന്നിവ ഉൾപ്പെടെ 35 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. സംസ്ഥാനതലം (ജനറൽ), ജില്ലാതലം (ജനറൽ), സംസ്ഥാനതലം (എൻസിഎ), ജില്ലാതലം (എൻസിഎ) തസ്തികകളിലാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. ഓഗസ്റ്റ് ആദ്യം വിജ്ഞാപനങ്ങൾ പുറത്തിറക്കും.
സംസ്ഥാനതലം (ജനറൽ):
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാമിലി മെഡിസിൻ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ നെഫ്രോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ റീ പ്രൊഡക്ടീവ് മെഡിസിൻ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓർത്തോപീഡിക്സ്, അസിസ്റ്റന്റ് പ്രൊഫസർ ഇൻ മലയാളം (തസ്തികമാറ്റം മുഖേന, നേരിട്ടുളള നിയമനത്തിന്റെ അഭാവത്തിൽ), അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംസ്കൃതം (തസ്തികമാറ്റം മുഖേന, നേരിട്ടുളള നിയമനത്തിന്റെ അഭാവത്തിൽ), അസിസ്റ്റന്റ് പ്രൊഫസർ ഇൻ സോഷ്യൽ സ്റ്റഡീസ് (തസ്തികമാറ്റം മുഖേന, നേരിട്ടുളള നിയമനത്തിന്റെ അഭാവത്തിൽ), അസിസ്റ്റിന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (തസ്തികമാറ്റം മുഖേന, നേരിട്ടുളള നിയമനത്തിന്റെ അഭാവത്തിൽ), അഗ്രോണമിസ്റ്റ്, സയന്റിഫിക് ഓഫീസർ (ബയോളജി), സയന്റിഫിക് ഓഫീസർ (ഫിസിക്സ്), സയന്റിഫിക് ഓഫീസർ (കെമിസ്ട്രി), ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (സമാന കാറ്റഗറിയിലുളള ചീഫ് ഇൻസ്പക്ടിങ് ഓഫീസർ/പ്രിൻസിപ്പൽ)(പാർട് 1‐ജനറൽ കാറ്റഗറി), അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (സമാന കാറ്റഗറിയിലുളള ചീഫ് ഇൻസ്പക്ടിങ് ഓഫീസർ/പ്രിൻസിപ്പൽ)(സൊസൈറ്റി കാറ്റഗറി), മെഡിക്കൽ സോഷ്യൽ വർക്കർ,റീജണൽ മാനേജർ (സമാന കാറ്റഗറിയിലുളള ഫിനാൻസ് മാനേജർ ഗ്രേഡ് 1, ഫിനാൻസ് മാനേജർ ഗ്രേഡ് 2, അഗ്രികൾച്ചറൽ ഡവലപ്മെന്റ് മാനേജർ ആൻഡ് കോർ ഫാക്കൽറ്റി ‐ജനറൽ കാറ്റഗറി), റീജണൽ മാനേജർ (സമാന കാറ്റഗറിയിലുളള ഫിനാൻസ് മാനേജർ ഗ്രേഡ് 1, ഫിനാൻസ് മാനേജർ ഗ്രേഡ് 2, അഗ്രികൾച്ചറൽ ഡവലപ്മെന്റ് മാനേജർ ആൻഡ് കോർ ഫാക്കൽറ്റി ‐സൊസൈറ്റി കാറ്റഗറി). മാട്രൺ (ഫീമെയിൽ)(എൻജിനിയറിങ്/ പോളിടെക്നിക് ഹോസ്റ്റൽസ്), കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2, ഫയർ ആൻഡ് റെസ്ക്യു ഓഫീസർ (ഡ്രൈവർ)(ട്രെയിനി), ഓവർസിയർ ഗ്രേഡ്3/വർക് സൂപ്രണ്ട് ഗ്രേഡ് 2, സെയിൽസ് അസിസ്റ്റന്റ്.
ജില്ലാതലം (ജനറൽ):
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2/സ്റ്റാറ്റിസ്റ്റിക്കൽ ഇൻവസ്റ്റിഗേറ്റർ ഗ്രേഡ് 2.
സംസ്ഥാനതലം (എൻസിഎ):
അക്കൗണ്ട്സ് ഓഫീസർ (പാർട് 1‐ ജനറൽ കാറ്റഗറി) (ഈഴവ/ തിയ്യ/ ബില്ലവ, പട്ടികജാതി), അക്കൗണ്ട്സ് ഓഫീസർ (പാർട് 2 ‐ സൊസൈറ്റി കാറ്റഗറി)(ഈഴവ/ തിയ്യ/ ബില്ലവ), സെക്യൂരിറ്റി ഗാർഡ്(പട്ടികവർഗം), ഡ്രൈവർ(ഈഴവ/ തിയ്യ/ ബില്ലവ).
ജില്ലാതലം (എൻസിഎ):
സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (പട്ടികജാതി വിഭാഗത്തിൽനിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ) തസ്തികകളിലാണ് വിജ്ഞാപനം പുറപ്പെടുവിക്കുക.
കോവിഡ് വ്യാപിക്കുന്നതിനാൽ ഒഴിവുകൾ സ്വികരിക്കുന്നതിനും അറിയിക്കുന്നതിനും തപാൽ, ഇമെയിൽ, ഇ‐വേക്കൻസി രീതി ഡിസംബർ 31 വരെ തുടരും
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്‌റ്റന്റ്: മുൻ വിജ്ഞാപനം 2011 ൽ
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ്– 2/ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്– 2 തസ്തികയുടെ മുൻ വിജ്ഞാപനം വന്നിട്ട് 9 വർഷം. 29–07–2011 ലാണ് ഈ തസ്തികയുടെ മുൻ വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചത്. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നോ അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സിനോടു കൂടിയ കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും നേടിയ ബിരുദമായിരുന്നു അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.
2011ൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റുകൾ 2015ലാണ് പ്രസിദ്ധീകരിച്ചത്. മുൻ റാങ്ക് ലിസ്റ്റുകളിൽ നിന്ന് 479 പേർക്ക് നിയമന ശുപാർശ ലഭിച്ചു. ഏറ്റവും കൂടുതൽ പേർക്ക് നിയമന ശുപാർശ ലഭിച്ചത് മലപ്പുറം ജില്ലയിലായിരുന്നു - 70. ഏറ്റവും കുറവ് ശുപാർശ കൊല്ലം ജില്ലയിൽ - 12. മറ്റു ജില്ലകളിലെ നിയമന ശുപാർശകൾ . തിരുവനന്തപുരം - 53, പത്തനംതിട്ട - 33, ആലപ്പുഴ - 22, കോട്ടയം - 22, ഇടുക്കി - 33, എറണാകുളം - 25, തൃശൂർ - 39, പാലക്കാട് - 54, കോഴിക്കോട് - 21, വയനാട് - 26, കണ്ണൂർ - 39, കാസർകോട് - 30.
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |