ഫ്രണ്ട് ഓഫീസ് കോ-ഓര്‍ഡിനേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലുളള ഓരോ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

  • ഡാറ്റാ എന്‍ട്രിയിലും അക്കൗണ്ടിങ്ങിലും അഡ്മിനിസ്ട്രേഷനിലും പ്രാവീണ്യമുളള അംഗീകൃത ബിരുദധാരികള്‍ക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കും
  • കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദമോ ഡിപ്ലോമയോ യോഗ്യതയും ആശയവിനിമയ പ്രാവീണ്യവുമുളള അംഗീകൃത എം.എസ്.ഡബ്ല്യൂ ബിരുദധാരികള്‍ക്ക് ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.

അപേക്ഷ സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, കോര്‍ട്ട് കോംപ്ലക്സ്, കോഴിക്കോട് 32 എന്ന വിലാസത്തില്‍ ജൂലൈ 31 നകം ലഭിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2366044

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.