കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക അടിസ്ഥാനത്തിൽ ഒഴിവുകൾ

കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം:

ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ ഒഴിവ്:

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ

തൊഴിൽ തരം

ഗവൺമെന്റ്

അവസാന തിയ്യതി 

ജൂലൈ 13

വെബ് സൈറ്റ് 

knghospital@gmail.com


കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്റെ ഒഴിവുണ്ട്. ബി എസ് സിയും ബ്ലഡ് ബാങ്കിലെ കമ്പോണന്റ് സെഗ്രിഗേഷനില്‍ ആറ് മാസത്തെ പ്രവര്‍ത്തി പരിചയമോ ഡി എം എല്‍ ടി യും ബ്ലഡ് ബാങ്കിലെ കമ്പോണന്റ് സെഗ്രിഗേഷനില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ ജൂലൈ 13 നകം knghospital@gmail.com ലേക്ക് അയക്കണം

ലബോറട്ടറി അസിസ്റ്റന്റ്: താൽക്കാലിക നിയമനം

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ലബോറട്ടറി അസിസ്റ്റന്റ്

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

മലപ്പുറം 

അവസാന തിയ്യതി

ജൂലൈ 10 


മലപ്പുറത്ത് ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി/തത്തുല്യം, അംഗീകൃത കെമിക്കൽ/ഫിസിക്കൽ ലബോറട്ടറികളിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കേരള ഇൻഡസ്ട്രീസ് സബോർഡിനേറ്റ് സർവീസ് പ്രത്യേക ചട്ടം പ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം. വയസ്: 2018 ജനുവരി ഒന്നിന് 18-41 നും മദ്ധ്യേ, ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് അനുവദിക്കും. ശമ്പളം- 18000-41500 രൂപ. 
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പത്തിനു മുമ്പ് നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം.

ഹോംഗാര്‍ഡുമാരുടെ ഒഴിവ്

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ഹോം ഗാർഡ് 

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

കാസര്‍കോട്

അവസാന തിയ്യതി 

ജൂലൈ 30

ബന്ധപ്പെടേണ്ട നമ്പർ

04994231101


കാസര്‍കോട് ജില്ലയില്‍ നിലവിലുളളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് ഹോം ഗാര്‍ഡുമാരെ നിയമിക്കുന്നതിനായി എസ്.എസ്. എല്‍. സി പാസ്സായ 35 നും 58 നും ഇടയില്‍ പ്രായമുളള, നല്ല ശാരീരികക്ഷമതയുളള, സൈനിക- അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫയര്‍ സര്‍വ്വീസ്, എക്സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സര്‍വ്വീസുകളില്‍ നിന്നും വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ കാസര്‍കോട് ജില്ലാ ഫയര്‍ ഓഫീസില്‍ ജുലായ് 30 നകം അപേക്ഷിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ജില്ലയിലെ എല്ലാ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും ലഭിക്കും. ഫോണ്‍ 04994231101

ആരോഗ്യ കേരളത്തില്‍ അറ്റന്റര്‍ നിയമനം

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

അറ്റന്റര്‍

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

കോഴിക്കോട് 

അവസാന തിയ്യതി

ജൂലൈ 03


ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലെ കോവിഡ് കെയര്‍ സെന്ററിലെ അറ്റന്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എട്ടാം ക്ലാസ്സ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിങ്ങ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും.

ക്ലീനിംഗ് സ്റ്റാഫ്; താത്കാലിക നിയമനം

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

കൊല്ലം

തൊഴിൽ തരം

ഗവൺമെന്റ്

അവസാന തിയ്യതി 

ജൂലൈ 06

വെബ് സൈറ്റ് 

www.gmckollam.edu.in


കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് 19 വാര്‍ഡുകളില്‍ താത്കാലികാടിസ്ഥാനത്തില്‍ ക്ലിനിംഗ് സ്റ്റാഫ് തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം 18 നും 50 നും ഇടയില്‍.
നിശ്ചിത മാതൃകയില്‍ ബയോഡാറ്റ തയ്യാറാക്കി ജൂലൈ ആറിന് വൈകിട്ട് അഞ്ചിനകം മെഡിക്കല്‍ കോളജിലെ ഡയഗ്നോസ്റ്റിക് ബ്ലോക്കിലെ റിസപ്ഷന്‍ കൗണ്ടറില്‍ വച്ചിട്ടുള്ള ബോക്‌സില്‍ നിക്ഷേപിക്കണം. വിശദ വിവരങ്ങള്‍ www.gmckollam.edu.in വെബ്‌സൈറ്റില്‍ ലഭിക്കും. ഇന്റര്‍വ്യൂ തീയതിയും സമയവും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം; അപേക്ഷിക്കാം

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

കൊല്ലം

അവസാന തിയ്യതി

ജൂണ്‍‍ 10

ഫോണ്‍

0474-2521300


മുഖത്തല അഡീഷണല്‍ ഐ സി ഡി എസ് പ്രോജക് നെടുമ്പന, കൊറ്റംകര, ഗ്രാമപഞ്ചായത്തുകളില്‍ 20 അങ്കണവാടി ഹെല്‍പ്പറുടെയും ഇളമ്പള്ളൂര്‍, നെടുമ്പന ഗ്രാമപഞ്ചായത്തുകളിലെ ഓരോ അങ്കണവാടി വര്‍ക്കറുടെയും സ്ഥിരം ഒഴിവിലേക്കും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് സ്ഥിര നിയമന സെലക്ഷന്‍ ലിസ്റ്റില്‍പെടാന്‍ അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം.

വിശദ വിവരങ്ങള്‍ പെരുമ്പുഴ ജംഗ്ഷന് സമീപമുള്ള ഓഫീസിലും 0474-2521300 നമ്പരിലും ലഭിക്കും. അപേക്ഷ ജൂലൈ 10 ന് വൈകിട്ട് അഞ്ചുവരെ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് പ്രേജക്ട് ഓഫീസ്, മുഖത്തല അഡീഷണല്‍, പെരുമ്പുഴ. പി.ഒ, കൊല്ലം-691504 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം.

ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ക്ലീനിംഗ് സ്റ്റാഫ് 

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

പത്തനംതിട്ട

അവസാന തിയ്യതി 

ജൂലൈ 03

ബന്ധപ്പെടേണ്ട നമ്പർ

0468 2350229


പത്തനംതിട്ട ജില്ലയില്‍ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കോന്നിയിലും ഏഴംകുളത്തും (കൈതപ്പറമ്പ്) നടത്തുന്ന കോവിഡ് കെയര്‍ സെന്ററുകളിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ജൂലൈ മൂന്നിനകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0468 2350229.

കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ കമ്മ്യൂണിറ്റി ഓർഗനൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

കമ്മ്യൂണിറ്റി ഓർഗനൈസർ

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

 വടക്കാഞ്ചേരി, ഇരിങ്ങാലക്കുട

അവസാന തിയ്യതി 

ജൂലൈ 04

ബന്ധപ്പെടേണ്ട നമ്പർ

0487 2362517


കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ വടക്കാഞ്ചേരി, ഇരിങ്ങാലക്കുട നഗരസഭകളിൽ കമ്മ്യൂണിറ്റി ഓർഗനൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുളള കുടുംബശ്രീ കുടുബാംഗങ്ങളായ വനിതകളായിരിക്കണം അപേക്ഷകർ. താൽപര്യമുളളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുളള അപേക്ഷ ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ 680 003 എന്ന വിലാസത്തിൽ ജൂലൈ നാലിനകം നൽകണം. ഫോൺ: 0487 2362517.

കിലയിൽ കരാർ നിയമനം

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

പ്രോജക്ട് എൻജിനിയർ

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

തൃശൂർ 

അവസാന തിയ്യതി 

ജൂലൈ 10

വെബ് സൈറ്റ് 

www.kila.ac.in/careers

തൃശൂരിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (കില), കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് പ്രോജക്ട് എൻജിനിയർ (സിവിൽ-3 ആന്റ് ഐ.ടി.-1) തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ പത്ത്. കൂടുതൽ വിവരങ്ങൾക്ക്: www.kila.ac.in/careers സന്ദർശിക്കുക.

റിസർച്ച് സയന്റിസ്റ്റ് / അസിസ്റ്റന്റ് ഒഴിവ്

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

റിസർച്ച് സയന്റിസ്റ്റ് / അസിസ്റ്റന്റ്

തൊഴിൽ തരം

ഗവൺമെന്റ്

അവസാന തിയ്യതി 

ജൂലൈ 07


കേരളസംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവിൽ സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/ടൈപ്പിസ്റ്റ് തസ്തികയിൽ ജോലിചെയ്യുന്നവർ വകുപ്പ് മുഖേന ജൂലൈ ഏഴിനകം സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, കോർപ്പറേഷൻ ഓഫീസ് സമുച്ചയം, എൽ.എം.എസ് ജംഗ്ഷൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ക്ലീനിംഗ് സ്റ്റാഫ് 

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

വള്ളിക്കോട്

അവസാന തിയ്യതി

ജൂണ്‍‍ 03

ഫോണ്‍

0468 2350229


വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കോന്നിയിലും ഏഴംകുളത്തും (കൈതപ്പറമ്പ്) നടത്തുന്ന കോവിഡ് കെയര്‍ സെന്ററുകളിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ജൂലൈ മൂന്നിനകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0468 2350229.

യു.എ.ഇ.യിലെ സർക്കാർ സ്ഥാപനത്തിലേക്ക് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരുടെ നിയമത്തിന് അപേക്ഷ ക്ഷണിച്ചു

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

മെഡിക്കൽ ടെക്‌നീഷ്യൻ

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

യു.എ.ഇ

അവസാന തിയ്യതി 

ജൂലൈ 10

വെബ് സൈറ്റ് 

www.odepc.kerala.gov.in

ബന്ധപ്പെടേണ്ട നമ്പർ

0471-2329441/43/43/45.


കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന യു.എ.ഇ.യിലെ സർക്കാർ സ്ഥാപനത്തിലേക്ക് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരുടെ നിയമത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്രി ഹോസ്പിറ്റൽ എമർജൻസി കെയർ കൗൺസിലിന്റെ അംഗീകൃത ഇ.എം.ടി. ലെവൽ 4 കോഴ്‌സ് പൂർത്തിയാക്കിയവരോ ബി.എസ്‌സി. നഴ്‌സിംഗ് ബിരുദധാരികളോ ആയിരിക്കണം. കൂടാതെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനായി കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തിപരിചയവും ഉണ്ടാകണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം recruit@odepc.in എന്ന ഇമെയിൽ വിലാസത്തിൽ ജൂലൈ പത്തിന് മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329441/43/43/45.



For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.