മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളില്‍ നിയമനം നടത്തുന്നു.

മലപ്പുറം മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 

  • ജനറല്‍ മെഡിസിന്‍(സീനിയര്‍ റസിഡന്റ്),
  • ജനറല്‍ മെഡിസിന്‍ (ജൂനിയര്‍ റസിഡന്റ്),
  • പീഡിയാട്രിക്‌സ്,
  • പള്‍മണറി മെഡിസിന്‍,
  • സൈക്യാട്രി,
  • ജനറല്‍ സര്‍ജറി(സീനിയര്‍ റസിഡന്റ്),
  • ജനറല്‍ സര്‍ജറി (ജൂനിയര്‍ റസിഡന്റ്),
  • ഓര്‍ത്തോപീഡികസ്,
  • ഗൈനക്കോളജി (സീനിയര്‍ റസിഡന്റ്),
  • ഗൈനക്കോളജി (ജൂനിയര്‍ റസിഡന്റ്),
  • അനസ്‌തേഷ്യ (സീനിയര്‍ റസിഡന്റ്),
  • അനസ്‌തേഷ്യ (ജൂനിയര്‍ റസിഡന്റ്)
  • തുടങ്ങിയ വിഭാഗങ്ങളിലാണ് നിയമനം.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അസലും പകര്‍പ്പും സഹിതം ജൂലൈ 17ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാകണം. 

ഫോണ്‍: 0483- 2765056.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.