ഇന്‍സ്ട്രക്ടര്‍ - സംവരണ ഒഴിവില്‍ താത്കാലിക നിയമനം


തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കാഴ്ച പരിമിതിയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്ത ഇന്‍സ്ട്രക്ടര്‍ (ഹോര്‍ട്ടികള്‍ച്ചര്‍ ട്രേഡ്) ന്റെ ഒരു താത്കാലിക ഒഴിവു നിലവിലുണ്ട്. 

 യോഗ്യത:
  • ബി.എസ്‌സി ഹോര്‍ട്ടികള്‍ച്ചര്‍/അഗ്രികള്‍ച്ചര്‍ ബന്ധപ്പെട്ട മേഖലയില്‍ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്നും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടാകണം. 
  • അല്ലെങ്കില്‍ ബി.ഇ/ബി.ടെക് ഹോര്‍ട്ടികള്‍ച്ചര്‍/അഗ്രികള്‍ച്ചര്‍ ബന്ധപ്പെട്ട മേഖലയില്‍ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.
പ്രായപരിധി:
  • ഇന്‍സ്ട്രക്ടര്‍ (ഹോര്‍ട്ടികള്‍ച്ചര്‍ ട്രേഡ്) ജനുവരി ഒന്നിന് 41 വയസു കവിയരുത്. (നിയമാനുസൃത വയസിളവ് സഹിതം).
ശമ്പളം:
  • 26500-56700 രൂപ.
അപേക്ഷിക്കേണ്ട വിധം:
നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഓണ്‍ലൈനായി (www.eemployment.kerala.gov.in) രജിസ്റ്റര്‍ ചെയ്ത ശേഷം ആ വിവരം 0471 2330756 എന്ന ഫോണ്‍ നമ്ബറില്‍ അറിയിക്കണം.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ കണ്‍ഫര്‍മേഷന്‍ സ്ലിപ്, രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഐ.ഡി കാര്‍ഡ് പകര്‍പ്പ്, ഫോണ്‍  നമ്പർ, മെയില്‍ ഐ.ഡി) എന്നിവ peeotvpm.emp.lbr@kerala.gov.in എന്ന മെയില്‍ അഡ്രസിലേക്ക് സെപ്റ്റംബര്‍ ഏഴിനകം അയയ്ക്കണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണം.

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here




Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.