സമഗ്രശിക്ഷ കേരളം, തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലെ ട്രയിനർമാരുടെ ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു
യോഗ്യത:
- സർവീസിലുള്ള എച്ച്.എസ്.എസ്.ടി/ വി.എച്ച്.എസ്.എസ്.ടി/ എച്ച്.എസ്.എസ്.ടി (ജൂനിയർ)/ എച്ച്.എസ്.ടി/ പ്രൈമറി അധ്യാപകർക്കു പങ്കെടുക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുവാൻ മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സിയും അനുബന്ധരേഖകളും അഭിമുഖത്തിന് ഹാജരാക്കണം. സെപ്റ്റംബർ 18 ന് രാവിലെ 10 മുതൽ എസ്.എസ്.കെയുടെ ജില്ലാ പ്രോജക്ട് ഓഫീസിൽ അഭിമുഖം നടത്തും. സംരക്ഷിതാധ്യാപകർ അപേക്ഷിക്കേണ്ടതില്ല.
വിശദവിവരങ്ങൾക്ക്: 0471-2455590, 2455591.
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |