ഇടുക്കി ജില്ലയില്‍ സമഗ്രശിക്ഷയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ ഒഴിവുള്ള ട്രെയിനര്‍ തസ്തികകളിലേയ്ക്ക് സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍ അധ്യാപകരില്‍ നിന്നു ഡെപ്യൂട്ടേഷനില്‍ അപേക്ഷിക്കാം.
യോഗ്യത:
- എച്ച്.എസ്.എസ്.റ്റി/വി.എച്ച്.എസ്.എസ്.റ്റി/ എച്ച്.എസ്. എസ്.റ്റി (ജൂനിയര്‍)/എച്ച്.എസ്.റ്റി/പ്രൈമറി ഹെഡ്മാസ്റ്റര്‍/പ്രൈമറി ടീച്ചര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്‍പ്പര്യമുള്ളവര്‍ കെ എസ് ആര്‍ പാര്‍ട്ട് 1 ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റും, ബന്ധപ്പെട്ട നിയമന അധികാരിയുടെ നിരാക്ഷേപപത്രവും സഹിതം യോഗ്യത തെളിയിക്കുന്ന രേഖകളുമായി സെപ്റ്റംബര്‍ 17 രാവിലെ 10ന് സമഗ്ര ശിക്ഷ ജില്ല പ്രോജക്ട് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും സമഗ്രശിക്ഷ കേരളയുടെ ഇടുക്കി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04862 226991.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും സമഗ്രശിക്ഷ കേരളയുടെ ഇടുക്കി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04862 226991.
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |