വ്യാവസായിക ട്രിബ്യൂണല്‍ കോടതി കാര്യാലയത്തിലേക്ക് ഡിജിറ്റല്‍ ജോലികള്‍ക്കായി ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത:
- ഐടി/കംപ്യൂട്ടര്‍ സയന്‍സില്‍ ബിടെക്ക് അല്ലെങ്കില്‍ എഞ്ചിനീയറിങ് ഡിപ്ലോമ
- ഓഫീസ് ഓട്ടോമേഷനിലോ ഡിജിറ്റലൈസേഷനിലോ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായ പരിധി:
- 21നും 30നും ഇടയില്‍
അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവയുടെ പകര്‍പ്പ് സഹിതമുളള അപേക്ഷ ഇമെയില്‍ മുഖേനയോ പോസ്റ്റ് വഴിയോ സെപ്റ്റംബര്‍ 16ന് വൈകുന്നേരം 3 ന് മുമ്പ് നല്‍കണം. അപേക്ഷകന്റെ ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും നിര്‍ബന്ധമാണ്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ സെപ്റ്റംബര്‍ 30ന് രാവിലെ 11 മണിക്ക് തൃശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലെ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ ആന്‍ഡ് എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോടതി ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
ഇ-മെയില്‍: industrialtribunaltcr@gmail.com സംശയ നിവാരണത്തിന് 0487 2360699 എന്ന നമ്പറുമായി ബന്ധപ്പെടുക
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |