തിരുവിതാംകൂർ ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് 2020: കൊല്ലവർഷം 1196-ലെ മണ്ഡലപൂജ -മകരവിളക്ക് അടിയന്തിരങ്ങളോട് അനുബന്ധിച്ച് ശബരിമലയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താൽപര്യമുളള ഹിന്ദുക്കളായ പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2020-2021 വർഷത്തെ മണ്ഡലകാലത്തെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ ഒഴിവുകൾ പത്തനംതിട്ടയിലെ സബരിമല ക്ഷേത്രത്തിലാണ്.
- ഓർഗനൈസേഷൻ : തിരുവിതാംകൂർ ദേവസ്വം ബോർഡ്
- ജോലിസ്ഥലം : സബരിമല ക്ഷേത്രം, പത്തനംതിട്ട
- പോസ്റ്റ് : വർക്കർ
- തൊഴിൽ തരം : പ്രതിദിന വേതനം
- ഒഴിവുകൾ : പരാമർശിച്ചിട്ടില്ല
- അപ്ലിക്കേഷൻ മോഡ് : ഓഫ്‌ലൈൻ (തപാൽ വഴി)
- ആരംഭ തീയതി : 2020 ഒക്ടോബർ 05
- അവസാന തീയതി : 2020 ഒക്ടോബർ 19
പ്രായപരിധി:
- അപേക്ഷകർ 18 നും 60 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.
- പരാമർശിച്ചിട്ടില്ല
അപേക്ഷ സമർപ്പിക്കേണ്ട വിധം
ആറു മാസത്തിനകം എടുത്തിട്ടുളള പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുളള മാതൃകയിൽ വെളളപേപ്പറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകൾ താഴെ തന്നിട്ടുള്ള വിലാസത്തിലേക്ക് 19 ഒക്ടോബർ 2020 വൈകുന്നേരം 5 മണിക്ക് മുമ്പ് അയക്കേണ്ടതാണ്.
വിലാസം:
വിലാസം:
ചീഫ് എൻജിനീയർ,
തിരുവിതാംകൂർ ദേവസ്വം ബോർഡ്,
നന്തൻകോഡ്,
തിരുവനന്തപുരം -695003
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 19
Important Links |
|
Official Notification |
|
Application Form |
|
Official Website |
|
For Latest Jobs |
|
തൊഴിൽ വാർത്തകൾ മലയാളത്തിൽ
|
|
Join Job
News-Telegram Group |
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം