കണ്ണൂരിൽ കരസേന റിക്രൂട്ട്മെന്റ് റാലി - വടക്കൻ ജില്ലക്കാർക്ക് അവസരം


ARO കോഴിക്കോട് ആർമി റാലി ഭാരതി 2020: കോഴിക്കോട് ARO സോൾജിയർ ജിഡി, സോൾജിയർ ട്രേഡ്സ്മാൻ, സോൾജിയർ ക്ലർക്ക്, സോൾജിയർ നഴ്സിംഗ് അസിസ്റ്റന്റ് ഭാരതി ഷെഡ്യൂൾ ആർമി ഓപ്പൺ റാലി 2020 വിജ്ഞാപനം ഇന്ത്യൻ ആർമി പുറത്തിറക്കി. കോഴിക്കോട് ARO കേരള ഭാരതി റാലിയിൽ കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, വയനാട് എന്നീ ജില്ലകളിലുള്ളവർക്കും മാഹി, ലക്ഷദ്വീപ് എന്നിവടങ്ങളിൽ നിന്നുള്ളവർക്കും അപേക്ഷിക്കാം.

കോഴിക്കോട് എ‌ആർ‌ഒ കേരള ഭാരതി റാലിയിൽ പങ്കെടുക്കാൻ ഏത് സ്ഥാനാർത്ഥികൾക്ക് കഴിയും. പ്രായപരിധി, അക്കാദമിക് യോഗ്യത, സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ, തിരുവനന്തപുരം ആർമി ഓപ്പൺ റാലി തീയതി / ഷെഡ്യൂൾ തുടങ്ങിയ അധിക ഇന്ത്യൻ ആർമി ഓപ്പൺ റാലി വിശദാംശങ്ങൾ ചുവടെ വിശദമാക്കിയിട്ടുണ്ട്.


ഓർഗനൈസേഷൻ

ഇന്ത്യൻ ആർമി

പോസ്റ്റ്

സോൾജിയർ ജനറൽ ഡ്യൂട്ടി, സോൾജിയർ ടെക്നിക്കൽ, സോൾജിയർ ടെക്നിക്കൽ (ഏവിയേഷൻ / വെടിമരുന്ന് പരീക്ഷകൻ), സോൾജിയർ ട്രേഡ്സ്മാൻ പത്താം പാസ്, സോൾജിയർ ട്രേഡ്സ്മെൻ 8TH പാസ്, സോൾജർ ക്ലർക്ക് / സ്റ്റോർ കീപ്പർ ടെക്നിക്കൽ / ഇൻവെന്ററി മാനേജ്മെന്റുകൾ & സോൾജിയർ ടെക്നിക്കൽ നഴ്സിംഗ് അസിസ്റ്റന്റ് / നഴ്സിംഗ്

തൊഴിൽ തരം

കേന്ദ്ര സർക്കാർ

ജോലിസ്ഥലം

ഇന്ത്യയിലുടനീളം

ആപ്ലിക്കേഷൻ മോഡ്

ഓൺ‌ലൈൻ

അപേക്ഷ ആരംഭിക്കുക

20 ഡിസംബർ  2020

അവസാന തീയതി

02 ഫെബ്രുവരി 2020



വിദ്യാഭ്യാസ യോഗ്യതകൾ:

1. സോൾജ്യർ ജനറൽ ഡ്യൂട്ടി (ഓൾ ആംസ്)
  • യോഗ്യത : 45 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി/ മെട്രിക്.
  • ഓരോ വിഷയത്തിനും 33 ശതമാനം മാർക്ക് നേടിയിരിക്കണം.
  • പ്രായം : പതിനേഴര മുതൽ 21 വയസ് വരെ. (1999 ഒക്ടോബർ 1 ഒന്നിനും 2003 ഏപ്രിൽ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തിയതികളുംഉൾപ്പെടെ).)
  • കുറഞ്ഞ ശാരീരിക ക്ഷമത : ഉയരം-166 സെ.മീ ,നെഞ്ചളവ് -77 സെ.മി. (6 സെ.മി വികസിപ്പിക്കാൻ കഴിയണം).

2. സോൾജ്യർ ടെക്നിക്കൽ
  • യോഗ്യത : സയൻസ് വിഷയത്തിൽ പ്ലസ് ടു ഇൻറർമീഡിയറ്റ് പാസായിരിക്കണം. ഫിസിക്സ് , കെമിസ്ട്രി , മാത്‍സ് , ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 60 ശതമാനം മാർക്കും ഓരോ വിഷയത്തിനും 40 ശതമാനം മാർക്കും ഉണ്ടായിരിക്കണം.
  • പ്രായം : പതിനെഴര -23 വയസ്സ്. (1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തിയതികളും ഉൾപ്പെടെ).)
  • കുറഞ്ഞ ശാരീരിക ക്ഷമത : ഉയരം -165 സെ.മി , നെഞ്ചളവ് -77 സെ.മീ. (6 സെ.മീ. വികസിപ്പിക്കാൻ കഴിയണം).

3. സോൾജ്യർ ടെക് നഴ്സിങ്ങ് അസിസ്റ്റൻറ് (എ.എം.സി) / നഴ്സിങ്ങ് അസിസ്റ്റൻറ്സ് വെറ്ററിനറി
  • യോഗ്യത : സയൻസ് വിഷയത്തിൽ പ്ലസ് ടു ഇൻറർമീഡിയറ്റ് പാസായിരിക്കണം. ഫിസിക്സ് , കെമിസ്ട്രി , ബയോളജി , ഇംഗ്ലിഷ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കും ഓരോ വിഷയത്തിനും 40 ശതമാനം മാർക്കും ഉണ്ടായിരിക്കണം. അല്ലെങ്കിൽ
  • സയൻസ് വിഷയത്തിൽ പ്ലസ് / ഇൻറർമീഡിയറ്റ് പാസായിരിക്കണം. ഫിസിക്സ് , കെമിസ്ട്രി , ബോട്ടണി , സുവോളജി , ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 60 ശതമാനം മാർക്കും ഓരോ വിഷയത്തിനും 40 ശതമാനം മാർക്കും വേണം.
  • പ്രായം : പതിനെഴര-23 വയസ്സ്. (1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തിയതികളും ഉൾപ്പെടെ).)
  • കുറഞ്ഞ ശാരീരിക ക്ഷമത : ഉയരം -165 സെ.മി, നെഞ്ചളവ് -77 സെ.മി(5 സെ.മി. വികസിപ്പിക്കാൻ കഴിയണം).

4. സോൾജ്യർ ക്ലർക്ക് /സ്റ്റോർ കീപ്പർ ടെക്നിക്കൽ/ ഇൻവൻററി മാനേജ്മെൻറ് (ഓൾ ആംസ്)
  • യോഗ്യത : 60 ശതമാനം മാർക്കൊടെ ഏതെങ്കിലും സ്ട്രീമിലെ പ്ലസ് ടു ഇൻറർമീഡിയറ്റ് പാസായിരിക്കണം (ആർട്സ് , കൊമേഴ്സ് , സയൻസ്). എല്ലാ വിഷയങ്ങളിലും (50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷ്/ മാത്‍സ് / അക്കൗണ്ട്സ് /ബുക്ക്സ് കീപ്പിങ്ങ് എന്നിവയിൽ 50 ശതമാനം മാർക്ക് വേണം.
  • പ്രായം : പതിനെഴര -23 വയസ്സ്. (1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ 31 ജനിച്ചവരായിരിക്കണം (രണ്ട് തിയതികളും ഉൾപ്പെടെ).)
  • കുറഞ്ഞ ശാരീരിക ക്ഷമത : ഉയരം -162 സെ.മീ , നെഞ്ചളവ് -77 സെ.മി(6 സെ.മി. വികസിപ്പിക്കാൻ കഴിയണം).

5. സോൾജ്യർ ട്രേഡ്സ്മാൻ പത്താം ക്ലാസ് പാസ് (ഡ്രെസർ , ഷെഫ് , സപ്പോർട്ട് സ്റ്റാഫ് (ഇ.ആർ) , വാഷർമാൻ , ആർട്ടീഷ്യൻ വുഡ് വർക്ക്)
  • യോഗ്യത : പത്താം ക്ലാസ് ജയിച്ചിരിക്കണം. ഓരോ വിഷയത്തിനും 33 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
  • പ്രായം : പതിനെഴര -23 വയസ്സ്. (1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തിയതികളും ഉൾപ്പെടെ).)
  • കുറഞ്ഞ ശാരീരിക ക്ഷമത : ഉയരം -166 സെ.മി , നെഞ്ചളവ് -76 സെ.മി(6 സെ.മി. വികസിപ്പിക്കാൻ കഴിയണം).

6. സോൾജ്യർ ട്രേഡ്മാൻ (ഓൾ (ആംസ്) എട്ടാം ക്ലാസ് പാസ് (മെസ് കീപ്പർ ആൻഡ് ഹൗസ് കീപ്പർ)
  • യോഗ്യത : എട്ടാം ക്ലാസ് ജയിച്ചിരിക്കണം. എല്ലാ വിഷയത്തിനും 33 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
  • പ്രായം : പതിനെഴ -28 വയസ്സ്. (1997 ഒക്ടോബർ ഒന്നിനും 1 , 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തിയതികളും ഉൾപ്പെടെ).)
  • കുറഞ്ഞ ശാരീരിക ക്ഷമത : ഉയരം -166 സെ.മി , നെഞ്ചളവ് 76 സെ.മീ., 6 സെ.മീ വികാസം ഉണ്ടായിരിക്കണം.

ശാരീരികക്ഷമതയിലെ ഇളവ്

സർവീസിലിരിക്കുന്നയാളുടെ മകൻ/വിമുക്തഭടന്റെ മകൻ/യുദ്ധത്തിൽ മരണപ്പെട്ട വിമുക്തഭടന്റെ വിധവയുടെ മകൻ ഇവർക്ക് ഉയരത്തിൽ 2 സെ.മീറ്ററും നെഞ്ചളവിൽ ഒരു സെന്റീമീറ്ററും ഭാരത്തിൽ 2 കിലോയും ഇളവ് ലഭിക്കും.

കൂടാതെ അവസാന 2 വർഷത്തിൽ അന്താരാഷ്ട്ര/ദേശീയ/സംസ്‌ഥാന/ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടി മികവ് കാട്ടിയ കായിക താരങ്ങൾക്ക് ഉയരത്തിൽ 2 സെ.മീറ്ററും നെഞ്ചളവിൽ 3 സെന്റീമീറ്ററും ഭാരത്തിൽ 5 കിലോയും ഇളവ് ലഭിക്കും.

രണ്ട് വർഷത്തിനിടയിൽ ദേശീയ/അന്താരാഷ്ട്ര തലത്തിൽ കായികമേളയിൽ പങ്കെടുത്തവർക്കുള്ള ശാരീരിക ഇളവുകളുടെ കൂടുതൽ വിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

കോമൺ എൻട്രൻസ് ടെസ്റ്റ്

  • മെഡിക്കൽ ഫിറ്റ്നസ് നേടുന്നവർക്ക് പരീക്ഷാ കേന്ദ്രം അനുവദിക്കും.
  • റാലിയിൽ വെച്ച് തന്നെ പരീക്ഷാകേന്ദ്രം,തീയതി,എന്നിവ-യടങ്ങുന്ന അഡ്മിറ്റ്‌ കാർഡ് നൽകും.
  • മെഡിക്കൽ റിവ്യൂ-ന് അയക്കുന്നവർക്ക് പുനഃപരിശോധനയുടെ അടിസ്ഥാനത്തിലാണ് അഡ്മിറ്റ് കാർഡ് അനുവദിക്കുക.

സമർപ്പിക്കേണ്ട രേഖകൾ :

എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സലും രണ്ട് സെറ്റ് ഫോട്ടോ കോപ്പിയും കൈയിലുണ്ടായിരിക്കണം.

1. അഡ്മിറ്റ് കാർഡ് : നല്ല ക്വാളിറ്റി പേപ്പറിൽ ലേസർ പ്രിന്ററിൽ എടുത്തതായിരിക്കണം അഡ്മിറ്റ് കാർഡ്.

2. ഫോട്ടോ : അറ്റസ്റ്റ് ചെയ്യാത്ത 20 കോപ്പി ഫോട്ടോ ഉണ്ടായിരിക്കണം. മികച്ച ക്വാളിറ്റി ഫോട്ടോഗ്രാഫിക് പേപ്പറിലായിരിക്കണം ഫോട്ടോ പ്രിന്റ് ചെയ്തിരിക്കേണ്ടത്.
വെള്ള ബാക്ക്ഗ്രൗണ്ടിൽ മൂന്ന് മാസത്തിനകം എടുത്ത ഫോട്ടോ ആയിരിക്കണം.

3. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ :
അംഗീകൃത സ്കൂൾ/കോളജ്/ബോർഡ്/സർവകലാശാലയിൽ നിന്ന് നേടിയ മെട്രിക്ക്/ഇന്റർമീഡിയറ്റ്/ബിരുദം എന്നിവയുടെ മാർക്ക് ഷീറ്റ് ഉണ്ടായിരിക്കണം.
ഓപ്പൺ സ്കൂളിൽ നിന്ന് മെട്രിക് സർട്ടിഫിക്കറ്റ് നേടിയവർ സ്കൂൾ ലിവിങ് സർട്ടിഫിക്കറ്റിൽ ബി.ഡി.ഒ/ഡി.ഇ.ഒ.കൗണ്ടർ സൈൻ ചെയ്തിട്ടുണ്ടായിരിക്കണം.
പ്രൊവിഷണൽ/ഓൺലൈൻ എജുക്കേഷൻ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ബോർഡ്/സർവകലാശാല മേധാവി ഒപ്പിട്ടതായിരിക്കണം.

4.നേറ്റീവിറ്റി/ഡൊമിസൈൽ സർട്ടിഫിക്കറ്റ് : തഹസിൽദാർ/ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിപ്പിച്ച സർട്ടിഫിക്കറ്റ്.

5. കമ്മ്യൂണിറ്റി/ജാതി സർട്ടിഫിക്കറ്റ് : തഹസിൽദാർ/ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിപ്പിച്ച സർട്ടിഫിക്കറ്റ്.

6. റിലിജൻ സർട്ടിഫിക്കറ്റ് : തഹസിൽദാർ/സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്(സിഖ്/ഹിന്ദു/മുസ്ലിം/ക്രിസ്ത്യൻ എന്നിങ്ങനെ ജാതി സർട്ടിഫിക്കറ്റിൽ പരാമർശിക്കാത്ത പക്ഷം)

7.സ്കൂൾ സ്വഭാവ സർട്ടിഫിക്കറ്റ് : അവസാനമായി പഠിച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് സ്കൂൾ/കോളജ് പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർ നൽകുന്നതായിരിക്കണം സർട്ടിഫിക്കറ്റ്.

8.അവിവാഹിത സർട്ടിഫിക്കറ്റ് : ഫോട്ടോയോടു കൂടി 21 വയസ്സിൽ താഴെയുള്ളവർക്ക് വില്ലേജ് സർപാഞ്ച്/മുൻസിപ്പൽ കോർപ്പറേഷൻ 6 മാസത്തിനകം നൽകിയ സർട്ടിഫിക്കറ്റ്.

9.റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് : സർവീസിലുള്ള സൈനികന്റെ മകൻ/വിമുക്തഭടന്റെ മകൻ/യുദ്ധത്തിൽ മരിച്ച സൈനികന്റെ വിധവയുടെ മകൻ എന്നിവർ റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

10.സ്പോർട്സ് സർട്ടിഫിക്കറ്റ് :
നാഷണൽ/ഇന്റർനാഷണൽ ലെവലിൽ രണ്ട് വർഷത്തിനകം പങ്കെടുത്ത സർട്ടിഫിക്കറ്റ്. വിശദ വിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

11. സത്യവാങ്മൂലം : പത്തുരൂപയുടെ ജുഡീഷ്യൽ സ്റ്റാമ്പ് പേപ്പറിൽ (ഇംഗ്ലീഷ്) നോട്ടറി അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ്. സർട്ടിഫിക്കറ്റിന്റെ മാതൃക വിജ്ഞാപനത്തിനോടപ്പം നൽകിട്ടുണ്ട്.

12. സർട്ടിഫിക്കറ്റ് ഓഫ് ബോണസ് മാർക്ക് : റാലിയിൽ ബോണസ് മാർക്കിനായി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും അറ്റസ്റ്റ് ചെയ്ത കോപ്പിയും ഉണ്ടായിരിക്കണം.

13.സിംഗിൾ ബാങ്ക് അക്കൗണ്ട്/പാൻകാർഡ്/ആധാർകാർഡ്.

വിശദവിവരങ്ങൾ വെബ്സൈറ്റിലുണ്ട്.

ആർമിയുടെ റിക്രൂട്ട്‌മെന്റ് നടപടി എല്ലാം സൗജന്യമാണ്. റാലിക്കെത്തുമ്പോൾ കുടിവെള്ളവും ലഘുഭക്ഷണവും കരുതണം.

അഡ്മിറ്റ് കാർഡ് മുഖേനയാണ് റാലിയിൽ പ്രവേശനം അനുവദിക്കുക.

റാലിക്കായി പോകുമ്പോൾ സര്ടിഫിക്കറ്റുകളുടെ പകർപ്പിന്റെ 3 കോപ്പി കൈയിലുണ്ടായിരിക്കണം.

മൊബൈൽ ഫോൺ,സ്മാർട്ട് വാച്ച്,മറ്റ്‌ റെക്കോഡിങ് ഉപകരണങ്ങൾ ഇവയൊന്നും റാലിയിലും പരീക്ഷയ്ക്കും അനുവദിക്കുന്നതല്ല.

റാലിയിൽ പങ്കെടുക്കുന്നവരുടെ ചെവിക്കകം ശുചിയായിരിക്കണം.

പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.


അപേക്ഷ സമർപ്പിക്കേണ്ട വിധം?
ഇന്ത്യൻ ആർമി എ‌ആർ‌ഒ കണ്ണൂർ റാലി 2020 ന് നിങ്ങൾ യോഗ്യരാണെന്ന് കണ്ടെത്തുകയാണെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന അപേക്ഷ ഓൺ‌ലൈൻ ലിങ്കിൽ ക്ലിക്കുചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 2020 ഡിസംബർ 20 മുതൽ 2020 ഫെബ്രുവരി 02 വരെ നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


Interested Candidates Can Read the Full Notification Before Apply


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.