വിവിധ ജില്ലകളിൽ നിരവധി അധ്യാപക ഒഴിവുകൾ


വിവിധ ജില്ലകളിൽ അധ്യാപക ഒഴിവുകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം

ഗസ്റ്റ് അധ്യാപക ഒഴിവ്

നെടുങ്കണ്ടം:
ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന നെടുങ്കണ്ടം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2021-22 അധ്യയന വർഷത്തേക്ക് കംപ്യൂട്ടർ സയൻസ്, കോമേഴ്‌സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, കംപ്യൂട്ടർ പ്രോഗ്രാമിങ് എന്നീവിഷയങ്ങളിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു.

നിശ്ചിത യോഗ്യതയുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം casndkm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ശനിയാഴ്ചക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ: 04868 234472.

തൃശ്ശൂർ:
കുന്നംകുളം ശ്രീവിവേകാനന്ദ കോളേജിൽ ഇംഗ്ലീഷ്, മലയാളം, സംസ്‌കൃതം, ഹിസ്റ്ററി, ജേണലിസം അധ്യാപകരുടെ ഒഴിവുണ്ട്. ലിങ്കിൽ വിശദാംശങ്ങൾ സമർപ്പിക്കണം. ലിങ്ക്: https://forms.gle/nvzupTF7jVcrdTaC8
അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 11-ന് രാവിലെ 10.30-ന് ഹാജരാകണം.

പൂക്കോട്ടുംപാടം:
നിലമ്പൂർ ഗവ. കോളേജിൽ മലയാളം, ജ്യോഗ്രഫി, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. എട്ടിനു മുൻപായി guestgcn@gmail.com എന്ന ഈ മെയിലിലേക്ക് ബയോഡേറ്റ സഹിതം അപേക്ഷിക്കണം.

തിരുവനന്തപുരം:
മലയിൻകീഴ്‌ എം.എം.എസ്‌. ഗവ. ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിൽ മലയാളം, ഹിന്ദി, ജേണലിസം, സ്റ്റാറ്റിസ്റ്റിക്‌സ്‌, ഫിസിക്‌സ്‌, കോമേഴ്‌സ്‌ എന്നീ വിഷയങ്ങളിൽ ഗസ്റ്റ്‌ ലക്‌ചററുടെ ഒഴിവിന്‌ അപേക്ഷ ഒാൺലൈനായി ക്ഷണിക്കുന്നു. gcktda@gmail.com എന്ന മെയിലിൽ ജൂൺ 07 ന്‌ മുൻപ്‌ അയയ്ക്കണം.

പത്തനംതിട്ട:
കിഴക്കുപുറം എസ്.എൻ.ഡി.പി.യോഗം ആർട്സ്-സയൻസ് കോളേജിൽ ഫിസിക്സ്‌, മാത്‌സ്, എക്കണോമിക്സ്, ജേർണലിസം-മാസ് കമ്മ്യൂണിക്കേഷൻ വിഷയങ്ങളിൽ അധ്യാപകരെയും കംപ്യൂട്ടർ പ്രാവീണ്യമുള്ള ലൈബ്രറിയേനെയും ആവശ്യമുണ്ട്. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം konnisndpprincipal@gmail.com എന്ന വിലാസത്തിൽ ജൂൺ എട്ടിനു മുന്പ് അപേക്ഷിക്കണം. ഫോൺ: 9400843949.

ചങ്ങനാശേരി:
എസ്.ബി.കോളേജിൽ ബോട്ടണി, ഹിന്ദി വിഭാഗങ്ങളിലേക്ക് ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. അപേക്ഷകർ ഡെപ്യൂട്ടി ഡി.സി.ഇ., കോട്ടയം ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. അപേക്ഷ അയക്കേണ്ട ഇ-മെയിൽ sbc@sbcollege.ac.in. അവസാന തീയതി ജൂൺ 02

കോഴിക്കോട്:
ഗവ. ലോ കോളേജിൽ ഇംഗ്ലീഷ്, നിയമം, മാനേജ്‌മെന്റ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. അവസാന ദിവസം ജൂൺ അഞ്ച്. അയക്കേണ്ട മെയിൽ calicutlawcollege@gmail.com. ഓൺലൈൻ അഭിമുഖ തീയതി ബ്രാക്കറ്റിൽ മാനേജ്‌മെന്റ് (ജൂൺ ഏഴ്), നിയമം (എട്ട്), ഇംഗ്ലീഷ് (ഒമ്പത്)

താമരശ്ശേരി:
കോടഞ്ചേരി ഗവ. കോളേജിൽ പുതിയ അധ്യയനവർഷത്തിൽ സുവോളജി അതിഥി അധ്യാപകരുടെ ഒഴിവുകളുണ്ട്. കോളേജ് വിദ്യാഭ്യാസ ഡയറക്ടരുടെ മേഖലാ കാര്യാലയത്തിൽ രജിസ്റ്റർചെയ്ത യു.ജി.സി. നിഷ്കർഷിച്ച യോഗ്യതയുള്ളവർ ജൂൺ അഞ്ചിന്‌ വൈകീട്ട് അഞ്ചുമണിക്കകം gck.calicut@yahoo.co.in എന്ന ഇ-മെയിൽ വഴി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9446156983, 9400722659.

തൃശ്ശൂർ:
ശ്രീരാമവർമ (എസ്.ആർ.വി.) ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് പെർഫോമിങ് ആർട്സിൽ വോക്കൽ, വീണ, വയലിൻ, മൃദംഗം, ഇംഗ്ലീഷ്, മലയാളം എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്. ജൂൺ അഞ്ചിനുമുൻപ് അപേക്ഷിക്കുക. srvgcmapa@gmail.com. കൂടുതൽ വിവരങ്ങൾക്ക്: 9746986809, 9400614061

തിരുവനന്തപുരം:
ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള കേശവദാസപുരം ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഫിസിക്‌സ്, മാത്‌സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷകൾ ജൂൺ അഞ്ചിനകം thssmuttada.ihrd@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം. ഫോൺ: 9447242722, 9048153729.

അടൂർ:
ഐ.എച്ച്.ആർ.ഡിയുടെ അടൂർ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് thssadoor.ithrd.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

കിളിവയൽ:
അടൂർ സെന്റ് സിറിൾസ് കോളേജിൽ ഇംഗ്ലീഷ്,കോമേഴ്സ്, ഹിസ്റ്ററി,മാത്തമാറ്റിക്സ്,കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവ്. പിഎച്ച്.ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.

അപേക്ഷകർ കൊല്ലം മേഖല കോളേജ് പാനലിൽ രജിസ്റ്റർ ചെയ്തിരിക്കണം.ബയോഡേറ്റ cyrilsadoor@gmail.com എന്ന ഇ-മെയിലിൽ ജൂൺ 12-ന് അഞ്ചിന് മുൻപായി ലഭ്യമാക്കണം. ഫോൺ:04734 210043, 9446754810.

പൂഞ്ഞാർ:
എസ്.എം.വി. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇക്കണോമിക്‌സ്, കോമേഴ്‌സ് എന്നീ വിഷയങ്ങളിലുള്ള ഹയർ സെക്കൻഡറി അധ്യാപകരുടെ ഒഴിവിലേക്ക്‌ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ മാനേജർക്ക് ജൂൺ 15-ന് മുൻപായി അപേക്ഷ നൽകണം.

പള്ളിപ്പുറം:
ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഇലക്‌ട്രോണിക്‌സ് എന്നീവിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും thsscherthala.ihrd@gmail.com എന്ന വിലാസത്തിലേക്ക് ജൂൺ അഞ്ചിനകം അയക്കണം. വിവരങ്ങൾക്ക് 0478-2552828.

മൂന്നാർ:
ഗവ.കോളേജിൽ ഗണിതം, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അപേക്ഷകൾ ജൂൺ എട്ടിന് മുൻപ് gcmunnar@gmail.com-ൽഅയയ്ക്കണം.

കുറ്റിപ്പുറം:
നടക്കാവ് ഭാരതീയ വിദ്യാഭവൻ സ്കൂളിൽ കമ്പ്യൂട്ടർ അധ്യാപക തസ്തികയിലേക്ക് ബി.ടെക്. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9746476302

പത്തിരിപ്പാല:
പത്തിരിപ്പാല സർക്കാർ ആർട്സ് ആൻഡ്‌ സയൻസ് കോളേജിൽ വിവിധ വിഷയങ്ങളിൽ അതിഥി അധ്യാപക ഒഴിവുണ്ട്. ബി.ബി.എ., ബി.കോം, മലയാളം, ജേണലിസം, പൊളിറ്റിക്കൽ സയൻസ്, ഹിന്ദി, സംസ്‌കൃതം എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്. യു.ജി.സി. നിർദേശിച്ച യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് രജിസ്റ്റർചെയ്തവരുമാണ് അപേക്ഷിക്കേണ്ടത്.

താത്‌പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷയും ബയോഡാറ്റയും അനുബന്ധരേഖകളും www.govtcollegepathirippala@gmail.com എന്ന ഇ-മെയിലിലേക്ക് ജൂൺ നാലിന് അഞ്ചുമണിക്ക് മുമ്പായി അയക്കേണ്ടതാണ്. അഭിമുഖ തീയതി പിന്നീട് അറിയിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0491-2873999.

പട്ടാമ്പി:
വല്ലപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവർ ജൂൺ അഞ്ചിനകം വല്ലപ്പുഴ ഗ്രാമപ്പഞ്ചായത്ത് ഓഫീസിന്റെ ddvallapuzhapkd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ നൽകണം. ഫോൺ: 04662235222.

തൃശ്ശൂർ:
സെയ്‌ന്റ് മേരീസ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. സംസ്കൃതം, കോമേഴ്‌സ് വിഭാഗങ്ങളിലേക്ക്‌ ഓൺലൈൻ വഴിയുള്ള അഭിമുഖം ജൂൺ ആറിന് നടക്കും. നെറ്റ്/പിഎച്ച്.ഡി. യോഗ്യതയുള്ള ഉദ്യോഗാർഥികൾ interview@smctsr.ac.in എന്ന ഇ-മെയിലിലേക്ക് വാട്സ് ആപ്പ് നമ്പറുള്ള ബയോ​േഡറ്റ ജൂൺ രണ്ടിനകം അയയ്ക്കണം. വിവരങ്ങൾക്ക്: 0487-2333485, 7034522563.

പുതുക്കാട്:
പ്രജ്യോതി നികേതൻ കോളേജിൽ കോമേഴ്‌സ്, കംപ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, ഹിന്ദി, മാത്തമാറ്റിക്സ്, ഫിസിയോളജി, ഫിസിക്കൽ എജ്യുക്കേഷൻ, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക്‌ (എയിഡഡ്) അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ prajyotiniketancollege@gmail.com എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയയ്ക്കണം.

പാലക്കാട്:
കൊഴിഞ്ഞാമ്പാറ ഗവ. ആർട്സ് ആൻഡ് സയൻസ് കാേളജിൽ ഇംഗ്ലീഷ്, ബയോസ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ, തമിഴ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ഈ വിഷയത്തിൽ 55 ശതമാനം മാർക്കോടെ പി.ജി. ബിരുദം ഉണ്ടായിരിക്കണം. നെറ്റ്‌ ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.

കോളേജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ബയോഡാറ്റ, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾസഹിതം അപേക്ഷിക്കണം. ജൂൺ രണ്ടിന് വൈകീട്ട്‌ അഞ്ചിനുമുമ്പ് principalgasck@gmail.com എന്ന മെയിൽ വിലാസത്തിൽ അപേക്ഷകൾ ലഭിക്കണം. അഭിമുഖ തീയതി പിന്നീട് അറിയിക്കും. ഫോൺ നമ്പർ: 04923 272883.

കൊളത്തൂർ:
മങ്കട ഗവ. കോളേജിൽ ബി.ബി.എ, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, ഫിസിയോളജി, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം, ഉറുദു എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഫോൺ: 04933202135.

തേവര:
സേക്രഡ്‌ ഹാർട്ട് കോളേജിൽ താത്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, ഇക്കണോമിക്സ്, സോഷ്യോളജി, മാത്‌സ്, കെമിസ്ട്രി, സുവോളജി, പൊളിറ്റിക്കൽ സയൻസ്, ഹിന്ദി, മലയാളം, സംസ്‌കൃതം, കംപ്യൂട്ടർ സയൻസ്, ഫിസിക്കൽ എജ്യൂക്കേഷൻ എന്നീ ഗവ. എയ്ഡഡ് പ്രോഗ്രാമുകളിൽ ഗസ്റ്റ് അധ്യാപക തസ്തികയിലാണ് ഒഴിവ്.

അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഉപമേധാവി കാര്യാലയത്തിൽ അതിഥി അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. അപേക്ഷ പ്രിൻസിപ്പൽ, എസ്.എച്ച്. കോളേജ്, തേവര, കൊച്ചി-13 എന്ന വിലാസത്തിലോ office@shcollege.ac.in എന്ന ഇ-മെയിലിൽ ഓൺലൈനായോ അയയ്ക്കാം.

തൊടുപുഴ:
വഴിത്തല ശാന്തിഗിരി കോളേജിൽ കമ്പ്യൂട്ടർ സയൻസ്‌, എം.എസ്‌.ഡബ്ല്യു, അനിമേഷൻ ആന്റ്‌ ഗ്രാഫിക്ക്‌ ഡിസൈനിങ്, സൈക്കോളജി, മാത്തമാറ്റിക്‌സ്‌, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌, ഇംഗ്ലീഷ്‌ എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്.

താത്‌പര്യമുള്ളവർ career@santhigiricollege.com അഡ്രസിലേക്ക്‌ ബയോഡേറ്റ അയയ്ക്കണം. പി.എച്ച്‌.ഡി, നെറ്റ്‌ യോഗ്യതയുള്ളവർക്ക്‌ മുൻഗണന. ഫോൺ: 9447383294, 04862 273006.

തിരുവനന്തപുരം:
തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിൽ മലയാളം, മാസ് കമ്യൂണിക്കേഷൻ, ഇംഗ്ലീഷ്, ഹിന്ദി, ലാറ്റിൻ, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ലോജിക് മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കൊമേഴ്‌സ്, കെമിസ്ട്രി, ഫിസിക്‌സ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: www.stxaviersthumba.org . ഫോൺ: 0471-2705254.

കോട്ടയം:
മൗണ്ട് കാർമൽ വിമെൻ ടീച്ചർ ട്രെയിനിങ്‌ കോളേജിൽ എയ്‌ഡഡ് വിഭാഗത്തിൽ മാത്തമാറ്റിക്സ് എജ്യൂക്കേഷൻ, സോഷ്യൽ സയൻസ് എജ്യൂക്കേഷൻ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.ഡി.ഓഫീസിൽ ഗസ്റ്റ് അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്തവർ ജൂൺ നാലിന് മുൻപ് mountcarmeltraining College @gmail.com എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9495873120

കുന്ദമംഗലം:
കുന്ദമംഗലം ഗവ. കോളേജിൽ മലയാളം, ഹിന്ദി, ഉർദു, ജേണലിസം, മാത്തമറ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയങ്ങളിൽ നെറ്റ് ആണ് നിയമനത്തിനുള്ള യോഗ്യത. നിശ്ചയിച്ച യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും വിരമിച്ചവരെയും പരിഗണിക്കും. അപേക്ഷകൾ അയക്കേണ്ട ഇ-മെയിൽ gckunnamangalam@gmail.com അപേക്ഷകൾ ജൂൺ എഴിനകം ലഭിക്കണം.

ഷൊർണൂർ:
കുളപ്പുള്ളി എസ്.എൻ. കോളേജിൽ ഇംഗ്ലീഷ്, ഹിന്ദി, മാത്തമാറ്റിക്‌സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഫിസിക്‌സ്, ജിയോളജി, ഫിസിക്കൽ എജ്യുക്കേഷൻ തുടങ്ങിയ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. താത്‌കാലിക നിയമനമാണ്. അപേക്ഷകൾ ജൂൺ എട്ടിനുമുമ്പായി mpmmsncshr@gmail.com എന്ന മെയിലിൽ അയയ്ക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

മല്ലപ്പള്ളി:
ഐ.എച്ച്.ആർ.ഡി. ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ താത്‌കാലിക അധ്യാപക ഒഴിവുണ്ട്. വിവരങ്ങൾക്ക് thssmallappally.ihrd.ac.in
മേഴ്‌സികോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

പാലക്കാട്‌:
പാലക്കാട്‌ മേഴ്‌സി കോളേജിൽ ഇക്കണോമിക്സ്, കോമേഴ്‌സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്‌സ്റ്റിക്സ്, ഫിസിക്സ്‌, കെമിസ്ട്രി, ബോട്ടണി, സുവോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഹിസ്റ്ററി, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. അപേക്ഷാ ഫോറം കോളേജ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം സി.എം.സി. എജ്യുക്കേഷൻ ഏജൻസി, മേഴ്സി കോളേജ്, പാലക്കാട് -6 എന്ന വിലാസത്തിൽ തപാൽ വഴി ജൂൺ എട്ടിന് മുമ്പ് അയക്കണം. കവറിന് പുറത്ത് ഏതുവിഭാഗത്തിലേക്കാണ് അപേക്ഷിക്കുന്നതെന്നും രേഖപ്പെടുത്തണം. ഫോൺ: 0491 2541149.

കോഴഞ്ചേരി:
സെന്റ് തോമസ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മലയാളം, ഹിന്ദി, ഹിസ്റ്ററി വിഭാഗങ്ങളിലെ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച്‌ യോഗ്യതയുള്ളവർ stckestablishment@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ജൂൺ അഞ്ചിന് 4.30-ന് മുന്പ് അപേക്ഷ സമർപ്പിക്കണം.

കളമശ്ശേരി:
സെയ്ന്റ് പോൾസ് കോളേജിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിൽ എയ്‌ഡഡ്‌ വിഭാഗത്തിലേക്കും ലോജിസ്റ്റിക്സ് വിഷയത്തിന് സെൽഫ് ഫിനാൻസ് വിഭാഗത്തിലേക്കും അതിഥി അധ്യാപക ഒഴിവുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.stpauls.ac.in സന്ദർശിക്കുക 

ഉഴവൂർ:
ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് എയ്ഡഡ് വിഭാഗത്തിൽ താത്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ്, മലയാളം, കൊമേഴ്‌സ്, ഫിസിക്കൽ എജ്യൂക്കേഷൻ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. കോളേജ് വെബ് സൈറ്റിൽ (www.ststephens.net.in) ജൂൺ നാലിനകം അപേക്ഷ രജിസ്റ്റർ ചെയ്യണം.

ചെങ്ങന്നൂർ: 
എസ്.എൻ. കോളേജിൽ മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കൊമേഴ്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പാനലിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. ഫോൺ: 9447075311

തിരുവല്ല:
തുരുത്തിക്കാട് ബി.എ.എം. കോളേജിൽ മലയാളം, കണക്ക്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമിക്‌സ്, പോളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ എന്നിവയിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. ജൂൺ 15-ന് മുമ്പ് office@bamcollege.sc.in എന്ന ഇ മെയിലിൽ അപേക്ഷ അയക്കണം. ഫോൺ: 0469 2682241


സ്‌കൂൾ കൗൺസിലർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട:
വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള സ്‌കൂൾ കൗൺസിലിങ്‌ സെന്ററുകളിൽ സ്‌കൂൾ കൗൺസിലർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താൻ നിശ്ചിത യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം : 18 നും 40 നും ഇടയിൽ.

അടിസ്ഥാന യോഗ്യത:- അംഗീകൃത സർവകലാശാലയിൽ നിന്നും മെഡിക്കൽ ആൻഡ് സൈക്കാട്രിക് സോഷ്യൽ വർക്കിൽ എം.എസ്.ഡബ്ല്യു അല്ലെങ്കിൽ എം.എ/എം.എസ്.സി സൈക്കോളജി അല്ലെങ്കിൽ എം.എ/എം.എസ്.സി അപ്ലൈഡ് സൈക്കോളജി ഡിഗ്രി. കൗൺസലിങ്ങിൽ ആറുമാസത്തിൽ കുറയാതെയുള്ള പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.

പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ 15-ന് വൈകീട്ട് അഞ്ചിന് മുൻപ് ജില്ലാ വനിതാ ശിശുവികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

ഈ തസ്തികയിലേക്ക് മുമ്പ് അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോറത്തിന്റെ മാതൃകയ്ക്കും വിശദവിവരങ്ങൾക്കും wcdpta@gmail.com എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടാമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസർ അറിയിച്ചു. ഫോൺ:- 0468 2966649

കണ്ണൂർ:
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുമായി സഹകരിച്ചുപ്രവർത്തിക്കുന്നതിന് പരിശീലകരെ ക്ഷണിച്ചു. താത്‌പര്യമുള്ളവർ ജൂൺ 12-നകം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, മുനിസിപ്പൽ ഷോപ്പിങ്‌ കോംപ്ലക്സ്, റൂം നമ്പർ 56, ചിറക്കര പി.ഒ., തലശ്ശേരി 670104 എന്ന വിലാസത്തിൽ ബയോഡാറ്റ അയക്കണം. ഫോൺ: 9656428680.


ഒ.ആർ.സി.പ്രോജക്ട് അസിസ്റ്റന്റ്

പത്തനംതിട്ട:
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ഒ.ആർ.സി. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു. അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബി.എഡ്. അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദവും ഒ.ആർ.സി.ക്ക് സമാനമായ പദ്ധതികളിലുള്ള മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 2021 മേയ് ഒന്നിന് 40 വയസ്സ് കവിയരുത്. അപേക്ഷ പി.ഡി.എഫ്. രൂപത്തിലാക്കി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മൂന്നാം നില, മിനി സിവിൽ സ്റ്റേഷൻ, ആറന്മുള വിലാസത്തിലും careersdcpupta@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ജൂൺ 10-ന് മുമ്പായി അയയ്ക്കണം. ഫോൺ: 8281954196.


അങ്കണവാടി വർക്കർ, ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

മയ്യഴി:
മാഹിയിലെ ഒഴിവുകളുള്ള അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ എന്നീ തസ്തികകളിൽ ഓണറേറിയം വ്യവസ്ഥയിൽ മൂന്നുമാസത്തെ കാലയളവിൽ പ്രവർത്തിക്കുന്നതിന് വനിതകളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. മാഹിയിൽ സ്ഥിരതാമസക്കാരായ 18-35 പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനും ഒഴിവുകളുടെ വിവരങ്ങൾ, വിദ്യാഭ്യാസയോഗ്യത എന്നിവ അറിയുന്നതിനും മറ്റു വിശദാംശങ്ങൾക്കും പുതുച്ചേരി സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് https://py.gov.in സന്ദർശിക്കുക. അപേക്ഷകൾ ജൂൺ നാലിന് വൈകുന്നേരം 5.45-ന് മുൻപായി സമർപ്പിക്കേണ്ടതാണ്. മുൻ വിജ്ഞാപനപ്രകാരം നേരത്തേ അപേക്ഷ സമർപ്പിച്ചിരുന്നവർക്കും പുതുതായി അപേക്ഷിക്കാം.


For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.