കേരള സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ


കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം:

മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം

കോട്ടയം ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും മെഡിക്കൽ ഓഫീസർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള വാക്-ഇൻ-ഇന്റർവ്യൂ ജൂൺ 25ന് രാവിലെ 11ന് നാഗമ്പടം ജില്ലാ മെഡിക്കൽ ഓഫീസിൽ(ഹോമിയോ) നടക്കും.

പ്രായപരിധി 18നും 45നും ഇടയിൽ. യോഗ്യത ബി.എച്ച്.എം.എസ് അല്ലെങ്കിൽ ഹോമിയോപ്പതിയിൽ എം.ഡി. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം രാവിലെ 10.30ന് റിപ്പോർട്ട് ചെയ്യണം. വിശദാംശങ്ങൾക്കായി 0481 2583516 എന്ന നമ്പറുമായി ബന്ധപ്പെടുക.

അസിസ്റ്റന്റ് എൻജിനീയർ ഓവർസിയർ ഒഴിവ്
കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ അസി. എൻജിനീയർ, ഓവർസിയർ തസ്തികകളിലേയ്ക്ക് ജൂൺ 14-ന് രാവിലെ 11ന് കടയ്ക്കാവൂർ പഞ്ചായത്ത് ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ: 0470-2656632.

തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയർ, അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
പരുതൂർ: പരുതൂർ ഗ്രാമപ്പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ ഒഴിവുള്ള അക്കൗണ്ടന്റ്-കം-ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ജനറലും ഒരു എസ്.സി. വിഭാഗത്തിലുമാണ് ഒഴിവുള്ളത്.  ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂൺ 15

എഴുകോൺ: തൊഴിലുറപ്പ് പദ്ധതിയിൽ എഴുകോൺ പഞ്ചായത്തിൽ രണ്ട് ഓവർസിയർ, അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ (പട്ടികജാതി വിഭാഗം) എന്നിവയിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു.

ഓവർസിയർ തസ്തികയ്ക്ക് മൂന്നുവർഷ പോളിടെക്‌നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടുവർഷ ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ സർട്ടിഫിക്കറ്റ് യോഗ്യതയും അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർക്ക് ബി.കോം. പി.ജി.ഡി.സി.എ.യുമാണ് യോഗ്യത. അപേക്ഷകൾ ജൂൺ 10-നകം നേരിട്ടോ ezhukonegp@gmail.com എന്ന വിലാസത്തിലോ സമർപ്പിക്കണം. ഫോൺ: 0474-2482300.


ഇലക്‌ട്രീഷ്യനെ നിയമിക്കും
തൃക്കടീരി: പഞ്ചായത്തിലെ തെരുവുവിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട് താത്‌ക്കാലികാടിസ്ഥാനത്തിൽ ഇലക്‌ട്രീഷ്യനെ നിയമിക്കുന്നു. വിവരങ്ങൾക്ക് പഞ്ചായത്തോഫീസുമായി ബന്ധപ്പെടണം. അപേക്ഷകൾ ജൂൺ 15-ന് വൈകീട്ട് മൂന്നിനകം സമർപ്പിക്കണം.

ശൂരനാട്: ശൂരനാട് തെക്ക് പഞ്ചായത്തിലെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന്‌ കരാറടിസ്ഥാനത്തിൽ ഇലക്‌ട്രീഷ്യന്മാരെ നിയമിക്കുന്നു. അപേക്ഷകർ അംഗീകൃത ഇലക്‌ട്രിക്കൽ വയർമാൻ ലൈസൻസുള്ളവരും പഞ്ചായത്ത് പ്രദേശത്തെ സ്ഥിര താമസക്കാരുമായിരിക്കണം. അപേക്ഷ ആറാം തീയതിക്കുമുൻപ് പഞ്ചായത്തിൽ സമർപ്പിക്കണം.

എൻജിനീയർ നിയമനം
കൂത്തുപറമ്പ് : മാങ്ങാട്ടിടം പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുള്ള അക്രഡിറ്റഡ് എൻജിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 10 -ന് രാവിലെ 11-ന് കൂടിക്കാഴ്ചക്കെത്തണം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഹാജരാകണം.


വിവിധ വകുപ്പുകളിൽ ഡെപ്യൂട്ടേഷൻ നിയമനം
1. ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഡ്രൈവർ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തും.

സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ പാർട്ട് ഒന്ന്, റൂൾ 144 പ്രകാരമുള്ള പ്രൊഫോർമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കണം. അപേക്ഷകൾ ജൂൺ 30 വൈകുന്നേരം 5 മണിക്ക് മുൻപ് കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം-695010 എന്ന വിലാസത്തിൽ ലഭിക്കണം (ഫോൺ 0471-2720977).

2. കേരള ലോകായുക്തയിൽ അസിസ്റ്റന്റ് (26500-56700), ഡാറ്റ എൻട്രി ഓപ്പറേറ്റർ (22200-48000), ഡൂപ്ലിക്കേറ്റർ ഓപ്പറേറ്റർ (17500-39500) തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡേറ്റ സഹിതം മേലാധികാരി മുഖേന അപേക്ഷകൾ ജൂൺ 30ന് മുൻപ് രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ ലഭിക്കണം.


ഓവർസിയർ നിയമനം
മുടപുരം: കിഴുവിലം പഞ്ചായത്തിൽ എം.ജി.എൻ.ആർ.ഇ.ജി.എസ്. പദ്ധതിയിൽ ഒഴിവുള്ള ഓവർസിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലേക്കു സംവരണംചെയ്തിട്ടുള്ളതാണ് ഈ തസ്തിക. നിശ്ചിത യോഗ്യതയുള്ളവർ 16-ന് വൈകീട്ട് 5-ന് മുൻപായി അപേക്ഷ സമർപ്പിക്കണം.

എടച്ചേരി: എടച്ചേരി ഗ്രാമപ്പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ താത്‌കാലികാടിസ്ഥാനത്തിൽ ഓവർസിയർ നിയമനം നടത്തുന്നു. സിവിൽ എൻജിനിയറിങ്ങിൽ ബിരുദമോ പോളിടെക്‌നിക് ത്രിവത്സര ഡിപ്ലോമയോ ഉള്ളവരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു.  11-നുള്ളിൽ അപേക്ഷകൾ തപാൽമാർഗം കിട്ടണം.

വെള്ളറട: ആര്യങ്കോട് ഗ്രാമപ്പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ രണ്ട് ഓവർസിയർമാരുടെ ഒഴിവുകളുണ്ട്. പോളിടെക്‌നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ ഡിപ്ലോമയാണ് യോഗ്യത. അഭിമുഖം 10-ന് രാവിലെ 11ന്‌.


ഡയറി പ്രെമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം
ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയിലേക്ക് ഡയറി പ്രെമോട്ടറേയും, മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയിലേക്ക് വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറേയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

1) ഡയറി പ്രെമോട്ടര്‍: ഒഴിവുകള്‍ -3 (പാലക്കാട് ക്ഷീര വികസന യൂണിറ്റ് -1, മണ്ണാര്‍ക്കാട് ക്ഷീര വികസന യൂണിറ്റ്-1, കൊല്ലങ്കോട് ക്ഷീര വികസന യൂണിറ്റ് -1)
എസ്.എസ്.എല്‍.സിയാണ് വിദ്യാഭ്യാസ യോഗ്യത. 7500 രൂപയാണ് പ്രതിമാസ വേതനം.
2) വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍: ഒഴിവുകള്‍ -2 (ഒറ്റപ്പാലം ക്ഷീര വികസന യൂണിറ്റ്-1, ആലത്തൂര്‍ ക്ഷീര വികസന യൂണിറ്റ്-1)
എസ്.എസ്.എല്‍.സിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 6000 രൂപ.

പ്രായപരിധി 18- 50 വയസ്. അപേക്ഷകര്‍ അതാത് ബ്ലോക്കിലെ സ്ഥിരം താമസക്കാരാകണം

താല്‍പര്യമുള്ളവര്‍ അപേക്ഷയും അനുബന്ധ രേഖകളും ജൂണ്‍ 14 ന് വൈകീട്ട് 5 നകം ബന്ധപ്പെട്ട ബ്ലോക്ക് ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റില്‍ സമര്‍പ്പിക്കണം. കൂടിക്കാഴ്ച്ചയ്ക്ക് അര്‍ഹതയുള്ളവരുടെ അന്തിമ പട്ടിക ജൂണ്‍ 15 ന് സിവില്‍ സ്റ്റേഷനിലുള്ള ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന് മുന്‍പില്‍ പ്രസിദ്ധപ്പെടുത്തും.

ഇവര്‍ക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 17 ന് രാവിലെ 10.30 മുതല്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കും. കൂടിക്കാഴ്ച സംബന്ധിച്ച മറ്റ് അറിയിപ്പുകള്‍ ഉണ്ടാകില്ല.

കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോമും മേല്‍ ഒഴിവുകളുള്ള ബ്ലോക്കിലെ ക്ഷീര വികസന സര്‍വീസ് യൂണിറ്റ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2505137.


നാഷണൽ ഹെൽപ്പ് ലൈൻ: കരാർ നിയമനത്തിന് അപേക്ഷിക്കാം
കേന്ദ്ര സർക്കാർ മുതിർന്ന പൗരൻമാർക്കായി ആരംഭിക്കുന്ന നാഷണൽ ഹെൽപ്പ് ലൈനുമായി ബന്ധപ്പെട്ട് ക്വാളിറ്റി ലീഡർ, ടീം ലീഡർ, ഓഫീസ് അഡ്മിൻ/ ഫിനാൻസ് തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ swd.kerala.gov.in ലും www.cmdkerala.net ലും ലഭിക്കും. അപേക്ഷ അയയ്ക്കുന്നതിനുള്ള ലിങ്ക് വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 15 വൈകിട്ട് 5 മണി.


പ്രോജക്റ്റ് സ്റ്റാഫിനെ നിയമിക്കുന്നു
സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയിൽ (സി.ഡിറ്റ്) താൽകാലികമായി കരാർ അടിസ്ഥാനത്തിൽ പ്രോജക്റ്റ് സ്റ്റാഫിനെ നിയമിക്കുന്നു. പി.എച്ച്.പി ഡെവലപ്പർ, നേറ്റീവ് റിയാക്റ്റ് ഡെവലപ്പർ, യു.ഐ/യു.എക്‌സ് ഡെവലപ്പർ, ടെസ്റ്റ് എൻജിനിയർ, ടെക്‌നിക്കൽ റൈറ്റർ, സെർവർ അഡ്മിനിസ്‌ട്രേറ്റർ തസ്തികകളിലാണ് ഒഴിവുകളുള്ളത്. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.careers.cdit.org സന്ദർശിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 11.


പ്രോജക്ട് ഫെല്ലോ: താത്കാലിക ഒഴിവ്
പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷ കാലാവധിയുള്ള ”മെഡിസിനൽ പ്ലാന്റസ്-ഓൺ കോൾ ഹെൽപ് സെന്റർ ആന്റ് ഫാം ലൈബ്രറി (എ എസ്.എം.പി.ബി, കേരള ഇനീഷ്യേറ്റീവ്)- KFRI/RP 818/2021” എന്ന സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സെറ്റ് (www.kfri.res.in) സന്ദർശിക്കണം.


സി-ഡിറ്റിൽ പ്രോജക്ട് സ്റ്റാഫിനെ നിയമിക്കുന്നു

സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയിൽ (സി-ഡിറ്റ്) താൽകാലികമായി കരാർ അടിസ്ഥാനത്തിൽ പ്രോജക്റ്റ് സ്റ്റാഫിനെ നിയമിക്കുന്നു. പി.എച്ച്.പി ഡെവലപ്പർ, നേറ്റീവ് റിയാക്റ്റ് ഡെവലപ്പർ, യു.ഐ/യു.എക്‌സ് ഡെവലപ്പർ, ടെസ്റ്റ് എൻജിനിയർ, ടെക്‌നിക്കൽ റൈറ്റർ, സെർവർ അഡ്മിനിസ്‌ട്രേറ്റർ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.careers.cdit.org സന്ദർശിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 11.


ആംബുലൻസ് ഡ്രൈവർ, സ്വീപ്പർ.
പുത്തൂർ: ചെറുപൊയ്ക സർവീസ് സഹകരണ ബാങ്കിൽ പുതിയ ആംബുലൻസിന് ഡ്രൈവറെ ആവശ്യമുണ്ട്. ഈ മാസം 11 വരെ അപേക്ഷ സമർപ്പിക്കാം.

വെമ്പായം: വെമ്പായം പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവറുടെ താത്കാലിക ഒഴിവിലേക്ക് യോഗ്യതയുള്ളവരെ നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11 മണിക്ക്. യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക്‌ കുടുംബാരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക.


For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.