വിവിധ ജില്ലകളിൽ നിരവധി അധ്യാപക ഒഴിവുകൾ


വിവിധ ജില്ലകളിൽ അധ്യാപക ഒഴിവുകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം

അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

കണ്ണൂർ: ഗവണ്മെൻറ് ആയുർവേദ കൊളേജിലെ ദ്രവ്യഗുണ വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസർ കരാർ നിയമനത്തിന് ജൂലൈ 6ന് രാവിലെ 11ന് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം എത്തണം. പ്രതിമാസം 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും.

നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാം.

ജേണലിസം അതിഥി അദ്ധ്യാപക ഒഴിവ്

കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ജേണലിസം വിഭാഗത്തില്‍ അതിഥി അദ്ധ്യാപകന്റെ ഒരു ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പാസ്സായവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറേറ്റില്‍ അതിഥി അദ്ധ്യാപകരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തവരും ആയിരിക്കണം. താല്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ജൂലൈ രണ്ടിന് രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്ക് കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 0495 2320694.

കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു

കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ 2021-22 അധ്യയന വർഷത്തിലേക്ക് കലാ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ദിവസവേതന/കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്കൂൾ, ഹയർസെക്കൻ്ററി, കോളേജ് വിഭാഗങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിന് പാനൽ തയ്യാറാക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. കഥകളി, ചുട്ടി, കൂടിയാട്ടം, മിഴാവ്, മൃദംഗം, കർണാടക സംഗീതം, നൃത്ത സംഗീതം, തുള്ളൽ, തിമില, വയലിൻ, ക്ലാസിക്കൽ ഡാൻസ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. താല്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവർത്തിപരിചയം, ഫോൺ നമ്പർ എന്നീ വിവരങ്ങൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ തപാൽ മുഖേനയോ ഇമെയിലോ ആയി ജൂലൈ 5ന് വൈകീട്ട് 5 മണിക്ക് മുൻപായി കലാമണ്ഡലം ഓഫീസിൽ എത്തിക്കേണ്ടതാണ്. നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. വിശദവിവരങ്ങൾ കലാമണ്ഡലം വെബ്സൈറ്റിൽ (www.kalamandalam.ac.in) ലഭ്യമാണ്. ഫോൺ: 04884 262418

കൊല്ലം : ടി.കെ.എം.കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോകെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലീഷ്, ഇസ്‌ലാമിക് ഹിസ്റ്ററി, കൊമേഴ്സ്, ഇക്കണോമിക്സ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. അപേക്ഷകൾ ജൂലായ്‌ 10-നകം tkmartsguest@gmail.com എന്ന ഈ-മെയിലിൽ അയയ്ക്കണം. അപേക്ഷകർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് കോളീജിയറ്റ് എഡ്യൂക്കേഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്തിരിക്കണം.

കടയ്ക്കൽ : പാങ്ങോട് പുതുശ്ശേരി ഡോ. പല്പു മെമ്മോറിയൽ ആർട്സ് ആൻഡ്‌ സയൻസ് കോളേജിൽ രണ്ട് ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി. യോഗ്യതയുള്ളവർ വ്യാഴാഴ്ച 10-ന് ഹാജരാകണം.

പെരുമ്പാവൂർ: മാർത്തോമ വനിതാ കോളേജിൽ കോമേഴ്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ വേണം. ജൂലൈ ആറിന് മുൻപ് അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 9446438500

കൊടുങ്ങല്ലൂർ: ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഗണിതം, പാർട്ട് ടൈം മലയാളം അധ്യാപക ഒഴിവുണ്ട്. ജൂലായ് അഞ്ചിന് രാവിലെ 10.30-ന് മലയാളം വിഭാഗത്തിലേക്കുള്ള ഉദ്യോഗാർഥികളും ഉച്ചയ്ക്ക് 1.30-ന് ഗണിതം വിഭാഗത്തിലേക്കുള്ള ഉദ്യോഗാർഥികളും സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ ഹാജരാകണം. ഫോൺ: 0480 2802974

കൊല്ലം: കർമല റാണി ട്രെയിനിങ്‌ കോളേജിൽ ബി.എഡ്. ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറെ ആവശ്യമുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ പാനലിൽ രജിസ്റ്റർ ചെയ്ത നിർദിഷ്ട യോഗ്യതയുള്ളവർ വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി ജൂലായ്‌ 19-ന് 10-ന് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകണം

അദ്ധ്യാപകരെ നിയമിക്കുന്നു

പട്ടിക വർഗ്ഗ വികസന വകുപ്പിനു കീഴിൽ കല്ലൂരിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നിലവിൽ ഒഴിവുള്ള എൽ.പി.എസ്.റ്റി, എച്ച്.എസ്.റ്റി ബയോളജി തസ്തികയിലേക്ക് അദ്ധ്യാപകരെ നിയമിക്കുന്നു. ജൂലൈ 2 ന് രാവിലെ 11 ന് ഓഫീസിൽ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നു. വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകുക. ഫോൺ 04936 270140

ചാലക്കുടി: പനമ്പിള്ളി മെമ്മോറിയൽ സർക്കാർ കോളേജിൽ ജേണലിസത്തിൽ താത്കാലിക അധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കുള്ളതും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, പിഎച്ച്.ഡി., പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. യോഗ്യതയുള്ളവർ വ്യാഴാഴ്ച 11-ന് അസൽരേഖകൾ സഹിതം കൂടിക്കാഴ്‌ചയ്ക്ക്് ഹാജരാകണം. ഫോൺ: 0480 2701636

അസി. പ്രൊഫസർ നിയമനം
കണ്ണൂർ: കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ ദ്രവ്യഗുണ വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അസി. പ്രൊഫസറെ നിയമിക്കും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന നൽകും.

ഉദ്യോഗാർഥികൾ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ കോപ്പിയും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡേറ്റയും സഹിതം ജൂലായ് ആറിന്‌ രാവിലെ 11-ന്‌ പരിയാരത്തുള്ള ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലെത്തണം. ഫോൺ: 0497 2800167.

യോഗ ഇന്‍സ്ട്രക്ടര്‍; വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജിലെ സ്വസ്ഥവൃത്ത വിഭാഗത്തില്‍ ഒരു യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് പ്രതിമാസം 9000 പ്ലസ് ഡി എ നിരക്കില്‍ ഹോണറേറിയം വ്യവസ്ഥയില്‍ നിയമനത്തിന് പരിഗണിക്കപ്പെടേണ്ടവര്‍ക്കായി ജൂലൈ ആറിന് രാവിലെ 11-ന് കോളേജില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2777374 നമ്പരില്‍ ബന്ധപ്പെടുക.

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ സിദ്ധാന്ത സംഹിത സംസ്‌കൃത വകുപ്പിൽ ബയോസ്റ്റാറ്റിസ്റ്റീഷ്യൻ ഒഴിവിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഓണറേറിയം വ്യവസ്ഥയിൽ താത്ക്കാലികമായാണ് നിയമനം. ബയോസ്റ്റാറ്റിസ്റ്റിക്‌സിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. പ്രവൃത്തി പരിചയം അഭിലഷണീയം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ ഒൻപതിന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്കായി തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ എത്തണം. ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ കരുതണം.

ഗസ്റ്റ് അധ്യാപക ഒഴിവ്

അരുവിത്തുറ: സെന്റ് ജോർജ് കോളേജ് സ്വാശ്രയവിഭാഗത്തിൽ കൊമേഴ്‌സ് ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. കൊമേഴ്‌സിൽ ബിരുദാനന്തരബിരുദമോ ഉപരിയോഗ്യതയോ ഉള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുസഹിതം തിങ്കളാഴ്ചയ്ക്കകം hr@sgcaruvithura.ac.in എന്ന ഇമെയിലിൽ അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

തിഥി അദ്ധ്യാപക ഒഴിവ്

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ സംസ്‌കൃത വിഭാഗത്തിൽ ഒഴിവുള്ള ഒരു തസ്തികയിൽ അതിഥി അദ്ധ്യാപകനെ ദിവസ വേതനാടിസ്ഥാനത്തിൽ നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് ജൂലൈ എട്ടിന് രാവിലെ 11 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

തീക്കോയി: ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഗണിത അധ്യാപകന്റെ താത്‌കാലിക ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഗണിതശാസ്ത്രത്തിൽ ബി.എഡും, കെ.ടെറ്റും ഉള്ളവർ അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജൂലായ്‌ ഒന്നിന് 11-ന് സ്‌കൂൾ ഓഫിസിൽ എത്തണം. ഫോൺ: 9400006472.

പള്ളിക്കൽ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എ. നടത്തുന്ന പ്രീ-പ്രൈമറി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപികയെ നിയമിക്കുന്നു. വിവരങ്ങൾക്ക്: 9495238956, 9400534704.

ആലപ്പുഴ: സെയ്ന്റ് ജോസഫ്സ് വനിതാ കോളേജിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, കൊമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഹോംസയൻസ് എന്നിവയിലാണ് ഒഴിവുകൾ. വിവരങ്ങൾക്ക്: 0477-2244622., stjosephcalpy@yahoo.co.in

ആലപ്പുഴ: കാവാലം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ഒരു മലയാളം പാർടൈം അധ്യാപകൻ, ഒരു ഗണിത അധ്യാപകൻ എന്നിവരുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതന കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥിയെ നിയമിക്കുന്നു. ഉദ്യോഗാർഥിക്ക് എഴുത്തു പരീക്ഷയും, പ്രായോഗിക പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും. നിശ്ചിത യോഗ്യതയുള്ള (ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ് – കെ. ടെറ്റ് അധിക യോഗ്യത ) ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും, അസൽ സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം ജൂലൈ ഒന്നിന് പകൽ 11 ന് സ്കൂൾ ഓഫീസിൽ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ

നെന്മാറ: ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്കിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ജൂലായ് രണ്ടിന് കൂടിക്കാഴ്ച നടത്തും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി അന്നേദിവസം 11-ന് ഐ.ടി.ഐ.യിൽ കൂടിക്കാഴ്ചക്കെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

പത്തിരിപ്പാല: പത്തിരിപ്പാല സർക്കാർ ആർട്സ് ആൻഡ്‌ സയൻസ് കോളേജിൽ ഗസ്റ്റ് അധ്യാപകനിയമനം നടത്തും. പൊളിറ്റിക്കൽ സയൻസ്, ഹിന്ദി, സംസ്‌കൃതം എന്നീ വിഷയങ്ങളിലേക്ക് വ്യാഴാഴ്ച രാവിലെ 10 മുതൽ 12 വരെയാണ് അഭിമുഖം. ഓൺലൈനിൽ അപേക്ഷിച്ച യു.ജി.സി. നെറ്റ് യോഗ്യതയുള്ളവർക്കും കോളേജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര്‌ രജിസ്റ്റർ ചെയ്തവർക്കുമാണ് അഭിമുഖം. അഭിമുഖത്തിനെത്തുന്നവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും കൊണ്ടുവരേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0491-2873999.


ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

സീതാംഗോളി ഗവ: ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, എംപ്ലോയബിലിറ്റി സ്‌കിൽ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. ഓരോ ഒഴിവുകൾ. താൽപര്യമുള്ളവർ ജൂലൈ ഒന്നിന് രാവിലെ 10 മണിക്ക് എ.കെ.ജി നഗറിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ ഓഫീസിൽ ഒറിജിനൽ സർട്ടിഫിക്കറ്റും ഓരോ പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാവുക.  ഫോൺ: 9495194099, 9447474926

ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ:
യോഗ്യത-സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം / ത്രിവൽസര ഡിപ്ലോമ അല്ലെങ്കിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും/എൻ.എ.സിയും ഒരുവർഷത്തെപ്രവൃത്തിപരിചയവും

എംപ്ലോയബിലിറ്റി സ്‌കിൽ: യോഗ്യത-എം.ബി.എ അല്ലെങ്കിൽ ബി.ബി.എയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സോഷ്യോളജി/സോഷ്യൽ വെൽഫെയർ/ഇക്കണോമിക്‌സ് ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബിരുദം/ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഡിജിഇടി സ്ഥാപനങ്ങളിൽനിന്നുള്ള എംപ്ലോയബിലിറ്റി സ്‌കിൽസ് പരിശീലനവും. കൂടാതെ പ്ലസ്ടു/ഡിപ്ലോമ തലത്തിലോ ഉപരിപഠനത്തിലോ ഇംഗ്ലീഷ്/കമ്യൂണിക്കേഷൻ സ്‌കിൽസ്, ബേസിക് കമ്പ്യൂട്ടർ പഠിച്ചിരിക്കണം. അല്ലെങ്കിൽ ഡിജിഇടി സ്ഥാപനങ്ങളിൽനിന്ന് എംപ്ലോയബിയലിറ്റി പരിശീലനം ലഭിച്ച സോഷ്യൽ സ്റ്റഡീസ് ഇൻസ്ട്രക്ടർമാരായിരിക്കണം.

വാക്ക് ഇന്‍ ഇൻറർവ്യൂ

ഇടുക്കി : പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ 2021 22 അധ്യയന വര്‍ഷത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 8, 9 തീയതികളില്‍ വിദ്യാലയത്തില്‍ നടത്തും.
തസ്തികകള്‍:
ടിജിടി, പിജിടി- 08.07.2021 പി ആര്‍ ടി, 
കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ആര്‍ട്ട്, മ്യൂസിക്, സ്പോര്‍ട്സ് കോച്ച്, ടീച്ചര്‍, കൗണ്‍സിലര്‍ – 09.07.2021 
രജിസ്ട്രേഷന്‍ സമയം : രാവിലെ ഒമ്പതര മുതല്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൂടെ കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്കായി വിദ്യലയ വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.painavu.kvs.ac.in ഫോണ്‍ : 04862 232205

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.