പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജ്‌മന്റ് ട്രൈനികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പട്ടികവർഗ്ഗ യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 02.09.2021 മുതൽ 30.09.2021 വരെ തസ്തികയിലേക്ക് അപേക്ഷിക്കാം.
ഹൈലൈറ്റുകൾ
- ഓർഗനൈസേഷന്റെ പേര് : പട്ടികവർഗ്ഗ വികസന വകുപ്പ്
- പോസ്റ്റിന്റെ പേര് : ഓഫീസ് മാനേജ്‌മന്റ് ട്രൈയിനി
- തൊഴിൽ തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : താൽക്കാലിക നിയമനം
- ഒഴിവുകൾ : 140
- ജോലിസ്ഥലം : കേരളം
- അപേക്ഷ ആരംഭിക്കുക : 02.09.2021
- ഇന്റർവ്യൂ തീയതി : 30.09.2021
ജോലി വിശദാംശങ്ങൾ
പ്രധാനപ്പെട്ട തീയതികൾ
- അപേക്ഷ ആരംഭിക്കുക :02 സെപ്റ്റംബർ 2021
- അവസാന തീയതി : 30 സെപ്റ്റംബർ 2021
- കേരളത്തിൽ എല്ലാ ജില്ലകളിലും 140 ഒഴിവുകളാണുള്ളത്
ശമ്പള വിവരങ്ങൾ
- പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നവർക്ക് 10000 /- രൂപ ഓണറേറിയം നൽകുന്നതാണ്
പ്രായ പരിധി
- അപേക്ഷകർ 01.01.2021 ൽ 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് കവിയാത്തവരുമായിരിക്കണം
യോഗ്യത വിവരങ്ങൾ
- എസ്.എസ്.എൽ.സി.പാസ്സായവർക്ക് അപേക്ഷിക്കാവുന്നതാണ്
- ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കുന്നതായിരിക്കും
തിരഞ്ഞെടുപ്പ് രീതി:
- പട്ടികവർഗ്ഗ വികസന വകുപ്പിന്റെ അതാത് ജില്ലാ തല ഓഫീസുകളുടെ കീഴിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് - 19 മാർഗ നിർദ്ദേശങ്ങൾ പാലിച്ച് നടത്തുന്ന എഴുത്ത് പരീക്ഷയുടെ അടിസ്ഥാനയത്തിൽ ആയിരിക്കും പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്
അപേക്ഷിക്കേണ്ട വിധം
- ഉദ്യോഗാർഥികളുടെ വാർഷിക വരുമാനം 1,00,000/- രൂപയിൽ കൂടരുത് (കുടുംബ നാഥന്റെ /സംരക്ഷകന്റെ വരുമാനം )അപേക്ഷകരെ സ്വന്തം ജില്ലയിൽ മാത്രമേ പരിഗണിക്കുകയൊള്ളു.
- നിയമനം അപ്രന്റീസ്ഷിപ് ആക്ട് അനുസരിച്ചുള്ള നിയമനങ്ങൾക്ക് വിധേയവും തികച്ചും താത്കാലികവും പരമാവധി ഒരു വർഷത്തേക്കുമാത്രമായിരിക്കുന്നതുമാണ്അ
- പേക്ഷ ഫോറങ്ങൾ എല്ലാ പ്രൊജക്റ്റ് ഓഫീസ് / ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് /ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നിന്നും വിതരണം ചെയ്യുന്നതായിരിക്കും
- പൂരിപ്പിച്ച അപേക്ഷ അവരവരുടെ ജില്ലയിലെ പ്രൊജക്റ്റ് ഓഫീസ് / ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് /ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്
- പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 30.09.2021 ആണ് ഒരു തവണ പരിശീലനം നേടിയവർ വീണ്ടും അപേക്ഷിക്കാൻ പാടുള്ളതല്ല
- തെരഞ്ഞെടുക്കപ്പെടുന്നവർ പരിശീലനത്തിന് റിപ്പോർട്ട് ചെയ്യുമ്പോൾ വരുമാന സർട്ടിഫിക്കറ്റ് , നിലവിലുള്ള റേഷൻ കാർഡ് ,വരുമാനം സംബന്ധിച്ച് 200 /- റോപ്പ് മുദ്രപത്രത്തിൽ അഫിഡവിറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്
Important Links |
|
Official Notification |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |