കേരള പബ്ലിക് സർവീസ് കമ്മീഷൻ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്
ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : കേരള പബ്ലിക് സർവീസ് കമ്മീഷൻ
- പോസ്റ്റിന്റെ പേര് : അസിസ്റ്റന്റ് പ്രിസൺ ഓഫീസർ
- വകുപ്പ് : പ്രിസൺ
- ജോലിയുടെ തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള
- കാറ്റഗറി നമ്പർ : 600/2021
- ഒഴിവുകൾ : 30
- ജോലി സ്ഥലം : കേരളം
- ശമ്പളം : 20,000 - 45,800/- രൂപ (പ്രതിമാസം)
- അപേക്ഷിക്കുന്ന രീതി : ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 15.12.2021
- അവസാന തീയതി : 19.01.2022
ജോലിയുടെ വിശദാംശങ്ങൾ
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 15 ഡിസംബർ 2021
- അപേക്ഷിക്കേണ്ട അവസാന തീയതി :19 ജനുവരി 2022
- അസിസ്റ്റന്റ് പ്രിസൺ ഓഫീസർ : 30
- അസിസ്റ്റന്റ് പ്രിസൺ ഓഫീസർ : 20,000 - 45,800/- രൂപ (പ്രതിമാസം)
- 18 - 36 വയസ്സ്
- ഉദ്യോഗാർത്ഥികൾ 02-01-1985 നും 01-01-2003 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)
- മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും ഉയർന്ന പ്രായപരിധിയിൽ വയസ്സിളവ് ഉണ്ടായിരിക്കും. യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല
- എസ്.എസ്.എൽ.സി പരീക്ഷ യോ തത്തുല്യമായ പരീക്ഷയോ പാസ്സായിരിക്കണം
ശാരീരിക യോഗ്യതകൾ
- കുറഞ്ഞത് 165 സെ.മീ. ഉയരം പൂർണ്ണ ഉത്സവത്തിൽ കുറഞ്ഞത് 81.3 സെ.മീ. നെഞ്ച് അളവും 5 സെ.മീ. നെഞ്ച് വികാസവും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർഥികൾക്ക് 160 സെ.മീ. ഉയരം മതിയാകും എന്നാൽ നെഞ്ച് അളവിനെ സംബന്ധിച്ചുള്ള വ്യവസ്ഥകൾ അവർക്കും ബാധകമാണ്.
ചെവി: നല്ല കേൾവി ശക്തി ഉണ്ടായിരിരിക്കണം
കണ്ണ് : കണ്ണടയില്ലാതെ താഴെ പറയുന്ന വിധത്തിലുള്ള കാഴ്ച ശക്തിയുള്ളതായി സാക്ഷ്യപ്പെടുത്തണം
കണ്ണ് : കണ്ണടയില്ലാതെ താഴെ പറയുന്ന വിധത്തിലുള്ള കാഴ്ച ശക്തിയുള്ളതായി സാക്ഷ്യപ്പെടുത്തണം
- വലതുകണ്ണ് : ദൂരക്കാഴ് 6/ 6 സ്നെല്ലെൻ സമീപ കാഴ്ച 0.5 സ്നെല്ലെൻ
- ഇടത് കണ്ണ് : ദൂരക്കാഴ് 6/ 6 സ്നെല്ലെൻ സമീപ കാഴ്ച 0.5 സ്നെല്ലെൻ
- കളർ വിഷൻ : സാധാരണമായിരിക്കണം
- നിശാന്ധത : ഇല്ലാതിരിക്കണം കാഴ്ചശക്തി
i) ഓരോ കണ്ണിനും പൂർണ്ണമായ കാഴ്ച ശക്തി ഉണ്ടായിരിക്കണം, വർണാന്ധത, സ്ക്വിന്റ അല്ലങ്കിൽ കണ്ണിന്റെയോ കൺപോളകളുടെയോ മോർബിഡ് ആയിട്ടുള്ള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്, മുട്ടുത്തട്ട്, പരന്ന പാതം, ഞരമ്പ് വീക്കം,വളഞ്ഞ കാലുകൾ, വൈകല്യമുള്ള കൈകാലുകൾ, കോമ്പല് (മുൻപല്ല് ) ഉന്തിയ പല്ലുകൾ, കൊഞ്ഞ, കേൾവിയിലും സംസാരത്തിലുമുള്ള കുറവുകൾ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകൾ അയോഗ്യതയായി കണക്കാക്കുന്നതാണ്
ii) ഉദ്യോഗാർത്ഥികൾ പ്രായോഗിക പരീക്ഷാ സമയത്ത് ശാരീരിക യോഗ്യതയും കണ്ണട കൂടാതെയുള്ള കാഴ്ച്ച ശക്തിയും തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. മെഡിക്കൽ സർട്ടിഫിക്കറ്റിൽ രണ്ട് ഭാഗങ്ങൾ ഉണ്ട്. കാഴ്ച ശക്തി സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് ഗവർമെന്റ് സർവീസിൽ ഉള്ള ഒഫ്താൽമോളജിസ്റ്റിൽ നിന്നും മെഡിക്കൽ ഫിറ്റ്നസ് സംബന്ധമായ എല്ലാ വിവരങ്ങളും അടങ്ങുന്ന നിശ്ചിത മാതൃകയിൽ ഉള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് (അസ്സൽ) അസിസ്റ്റന്റ് സർജന്റെ/ ജൂനിയർ കൺസൾട്ടന്റിന്റെ റാങ്കിൽ കുറയാത്ത ഒരു മെഡിക്കൽ ഓഫീസറിൽ നിന്നും വാങ്ങി ഹാജരാക്കേണ്ടതാണ്. ഈ സർട്ടിഫിക്കറ്റ് അവരവരുടെ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്
പേശികളും സന്ധികളും: തളർവാതം ഉണ്ടായിരിക്കരുത് , എല്ലാ സന്ധികളും ആയാസരഹിതമായി ചലിപ്പിക്കുന്നവയായിരിക്കണം
നാഡീവ്യൂഹം: പൂർണമായും സാധാരണ രീതിയിലുള്ളതായിക്കണം . പകർച്ച വ്യാധികൾ ഒന്നും ഉണ്ടായിരിക്കരുത്
മുട്ട് തട്ട്, പരന്ന പാതം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുള്ള കാലുകൾ, കോമ്പല്ല് (മുൻ പല്ല് ),ഉന്തിയ പല്ലുകൾ, കൊഞ്ഞ, കേൾവിയിലും സംസാരത്തിലുമുള്ള കുറവുകൾ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകൾ ഉണ്ടായിരിക്കരുത്
ഓരോ ഉദ്യോഗാർത്ഥി യും നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലെ വൺ സ്റ്റാർ നിലവാരത്തിലുള്ള 8 ഇനങ്ങളിൽ ഏതെങ്കിലും 5 ഇനങ്ങളിൽ യോഗ്യത നേടിയിരിക്കണം
- 100 മീറ്റർ ഓട്ടം : 14 സെക്കൻഡ്
- ഹൈ ജംപ് : 132.20 സെ.മീ (4'6")
- ലോങ്ങ് ജംപ് : 457.2 സെ. മീ (15')
- പുട്ടിങ് ദ ഷോട്ട് (7264 ഗ്രാം ഭാരമുള്ളത് ) : 609.60 സെ. മീ (20')
- ത്രോയിങ് ദി ക്രിക്കറ്റ് ബോൾ : 6096 സെ.മീ (20')
- റോപ്പ് ക്ലൈംബിംഗ് ( കൈകൾ മാത്രം ഉപയോഗിച്ച് ) : 365.80 സെ. മീ (12')
- പുൾ അപ്പ് അഥവാ ചിന്നിങ് : 8 തവണ
- 1500 മീറ്റർ ഓട്ടം : 5 മിനിറ്റ് 44 സെക്കൻഡ്
മറ്റു വിശദാംശങ്ങൾ:
അപേക്ഷാ ഫീസ്:
- ഉദ്യോഗാർഥിയുടെ ശാരീരിക അളവുകൾ കായികക്ഷമത പരീക്ഷക്ക് മുന്നോടിയായി എടുക്കുന്നതാണ് നിശ്ചിത ശാരീരിക അളവുകളില്ലാത്ത ഉദ്യോഗാർത്ഥികളെ കായികക്ഷമത പരീക്ഷയിൽ പങ്കെടുപ്പിക്കുന്നത് കായികക്ഷമത പരീക്ഷയിൽ അപകടം സംഭവിക്കുകയോ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ആയതിന് പങ്കെടുക്കുവാൻ വീണ്ടും അവസരം നൽകുന്നതല്ല ഉദ്യോഗാർഥികൾ കായികക്ഷമതാ പരീക്ഷ സമയത്ത് സർക്കാർ സർവീസിൽ ഉള്ള അസിസ്റ്റന്റ് സർജൻ ജൂനിയർ കൺസൾട്ടന്റിന്റെ റാങ്കിൽ കുറയാത്ത റാങ്കിലുള്ള ഒരു മെഡിക്കൽ ഓഫീസിൽ നിന്ന് ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് കായികക്ഷമതാ പരീക്ഷ സമയത്ത് ഹാജരാക്കേണ്ടതാണ് കൂടാതെ ഈ സർട്ടിഫിക്കറ്റ് പരിശോധന സമയത്ത് പ്രൊഫൈലിൽ അപ്ലോഡ് ചെയ്യേണ്ടതുമാണ്
- കാഴ്ചശക്തിയെ സംബന്ധിച്ച വിവരങ്ങൾ സർട്ടിഫിക്കറ്റിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം വിഷൻ നോർമൽ ആവറേജ് മുതലായവ അവ്യക്തമായ പ്രസ്താവനകൾ സ്വീകരിക്കുന്നതല്ല ഓരോ കണ്ണിനെയും സംബന്ധിച്ച വിവരങ്ങൾ പ്രത്യേകമായ രേഖപ്പെടുത്തിയിരിക്കണം കാഴ്ചശക്തിയും മുകളിൽ സൂചിപ്പിച്ചിട്ടുള്ള വിധത്തിൽ ആണെങ്കിൽ നല്ല കാഴ്ചശക്തിയുണ്ടെന്നോ മോശമായ കാഴ്ചശക്തി ആണോ (Better /worse standard of vision) ഉള്ള വിവരം സർട്ടിഫിക്കറ്റ് നൽകുന്ന ഉദ്യോഗസ്ഥൻ സർട്ടിഫിക്കറ്റ് രേഖപ്പെടുത്തേണ്ടതാണ് അല്ലാതെയുള്ള സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നത്
- ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികളും വനിതാ ഉദ്യോഗാർത്ഥികളും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരല്ല
- കേരള പിഎസ്‌സി റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
തിരഞ്ഞെടുക്കൽ പ്രക്രിയ:
- എഴുത്തുപരീക്ഷ
- ഡോക്യുമെന്റ് പരിശോധന
- വ്യക്തിഗത അഭിമുഖം
അപേക്ഷിക്കേണ്ട വിധം:
അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണ് എന്ന് കണ്ടെത്തുകയാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 15 ഡിസംബർ 2021 മുതൽ 19.01.2022 വരെ നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
Important Links |
|
Official Notification |
|
Apply Online |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്
➧ കേരള PSC ഒറ്റത്തവണ രജിസ്ട്രേഷൻ:
ആവശ്യമുള്ള രേഖകൾ:
- ഫോട്ടോ
- ഒപ്പ്
- SSLC
- +2 (തുല്യതാ സർട്ടിഫിക്കറ്റ്)
- ബിരുദവും മറ്റ് ഉയർന്ന സർട്ടിഫിക്കറ്റുകളും
- Hight in CM
- ആധാർ കാർഡ്
- മൊബൈൽ നമ്പർ
- ഇമെയിൽ ഐഡി (ഓപ്ഷണൽ)