കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡിൽ അവസരം


കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് (CSEB)
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 319 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓഫ് ലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.



ഹൈലൈറ്റുകൾ

  • ഓർഗനൈസേഷൻ: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് (CSEB)
  • പോസ്റ്റിന്റെ പേര് : അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്,
    ജൂനിയർ ക്ലാർക്ക് / ക്യാഷർ,സിസ്റ്റം അഡ്മിനിസ്ട്രേറ്റർ,സിസ്റ്റം സൂപ്പർവൈസർ,ഡാറ്റാ എൻട്രി ഓപ്പറേറ്റർ,ടൈപ്പിസ്റ്റ്
  • ജോലിയുടെ തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം 
  • ഒഴിവുകൾ : 319 
  • ജോലി സ്ഥലം : കേരളത്തിൽ ഉടനീളം 
  • അപേക്ഷിക്കുന്ന രീതി : ഓഫ് ലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 30.11.2021
  • അവസാന തീയതി : 29.12.2021

ജോലിയുടെ വിശദാംശങ്ങൾ

പ്രധാനപ്പെട്ട തീയതി :
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 30 നവംബർ 2021
  • അപേക്ഷിക്കേണ്ട അവസാന തീയതി : 29 ഡിസംബർ 2021

ഒഴിവുകളുടെ എണ്ണം:
  • അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് : 06
  • ജൂനിയർ ക്ലാർക്ക്/ ക്യാഷർ : 300
  • സിസ്റ്റം അഡ്മിനിസ്ട്രേറ്റർ : 03
  • സിസ്റ്റം സൂപ്പർവൈസർ : 01
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 07
  • ടൈപ്പിസ്റ്റ് : 02



പ്രായപരിധി :
  • അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് :18-40 വയസ്സ് 
  • ജൂനിയർ ക്ലാർക്ക്/ ക്യാഷർ :18-40 വയസ്സ് 
  • സിസ്റ്റം അഡ്മിനിസ്ട്രേറ്റർ :18-40 വയസ്സ് 
  • സിസ്റ്റം സൂപ്പർവൈസർ : 18-40 വയസ്സ് 
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 18-40 വയസ്സ് 
  • ടൈപ്പിസ്റ്റ് : 18-40 വയസ്സ്  

ശമ്പള വിശദാംശങ്ങൾ :  
  • അസിസ്റ്റന്റ് സെക്രട്ടറി : Rs.28,000 - Rs.66,470
  • ജൂനിയർ ക്ലർക്ക് : Rs.18,300 - Rs.46,830
  • സിസ്റ്റം അഡ്മിനിസ്ട്രേറ്റർ : Rs.26,580 - Rs.63,790
  • സിസ്റ്റം സൂപ്പർവൈസർ : Rs.14,900 - Rs.41,550
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ : Rs.18,300 - Rs.46,830
  • ടൈപ്പിസ്റ്റ് : Rs.17,360 - Rs.44,650 

കാറ്റഗറി നമ്പർ :   
  • അസിസ്റ്റന്റ് സെക്രട്ടറി : 10/2021 
  • ജൂനിയർ ക്ലർക്ക് : 11/2021 
  • സിസ്റ്റം അഡ്മിനിസ്ട്രേറ്റർ : 12/2021 
  • സിസ്റ്റം സൂപ്പർവൈസർ : 13/2021 
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 14/2021 
  • ടൈപ്പിസ്റ്റ് : 15/2021


യോഗ്യത വിവരങ്ങൾ:

1. അസിസ്റ്റന്റ്സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ്
  • സഹകരണ നിയമത്തിന് വിധേയം എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ലഭിച്ച് ഒരു അംഗീകൃത സർവകലാശാലാ ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്. ഡി. സി അല്ലെങ്കിൽ എച്ച്. ഡി. സി & ബി. എം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്. ഡി. സി അല്ലെങ്കിൽ എച്ച്. ഡി. സി. എം ) അല്ലെങ്കിൽ വിജയകരമായി പൂർത്തിയാക്കിയ സബോർഡിനേറ്റ് ( ജൂനിയർ) പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് ( ജൂനിയർ ഡിപ്ലോമ ഇൻ കോ - ഓപ്പറേഷൻ) അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും ബി എസ് സി / എം. എസ്. സി ( സഹകരണ& ബാങ്കിങ്) അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികമായിട്ടുള്ളതുമായ എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50 % മാർക്കിൽ കുറയാത്ത ബി. കോം ബിരുദം
2. ജൂനിയർ ക്ലാർക്ക് /ക്യാഷ്യർ
  • സഹകരണ നിയമത്തിന് വിധേയം എസ് എസ് എൽ സി അഥവാ തത്തുല്യം യോഗ്യതയും സബോർഡിനേറ്റ് പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് ( ജൂനിയർ ഡിപ്ലോമ ഇൻ കോ- ഓപ്പറേഷൻ ) സംഘം / ബാങ്കുകളിലെ നിയമത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി. ഡി. സി ) കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ -ഓപ്പറേഷൻ (ജെ. ഡി. സി ) തുല്യമായ അടിസ്ഥാനയോഗ്യതയായിരിക്കും കൂടാതെ സഹകരണം ഐശ്ചിക വിഷയമായി എടുത്ത് ബികോം ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ ( കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്. ഡി. സി അല്ലെങ്കിൽ എച്ച് ഡി സി & ബി എം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ- ഓപ്പറേറ്റീവ് ട്രെയിനിഗിന്റെ എച്ച് ഡി സി അല്ലെങ്കിൽ എച്ച് ഡി സി എം ) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച് സബോർഡിനേറ്റ് പേഴ്സൺ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് ( ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ) അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയുടെ ബി എസ് സി ( സഹകരണം & ബാങ്കിംഗ്) ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്


3. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
  • കമ്പ്യൂട്ടർ സയൻസ്, ഐടി, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്/എംസിഎ/എംഎസ്‌സി (കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐടി) എന്നിവയിൽ ഒന്നാം ക്ലാസ് ബി.ടെക് ബിരുദം.
4. സിസ്റ്റം സൂപ്പർവൈസർ
  • ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
  • പി ജി ഡി സി എ
5. ഡാറ്റാ എൻട്രി ഓപ്പറേറ്റർ
  • ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
  • കേരള/ കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസായ സർട്ടിഫിക്കറ്റ്
  • ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവൃത്തിപരിചയം 
6. ടൈപ്പിസ്റ്റ് 
  • എസ് .എസ്.എൽ .സി അഥവാ തത്തുല്യ യോഗ്യത 
  • കെ.ജി.റ്റി.ഇ ഇംഗ്ലീഷ് &മലയാളം ടൈപ്‌റൈറ്റിംഗ് (ലോവർ)



അപേക്ഷാഫീസ്:

ഉദ്യോഗാർത്ഥികൾക്ക് ഒന്നിൽ കൂടുതൽ സംഘം / ബാങ്കുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പൊതു വിഭാഗക്കാർക്കും വയസ്സിളവ് ലഭിക്കുന്നവർ ഉൾപ്പെടെയുള്ള വർക്കും ( സഹകരണ ചട്ടം 183(1) പ്രകാരം ഒരു സംഘം / ബാങ്കിന് 150 രൂപയും തുടർന്നുള്ള ഓരോ സംഘം / ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടക്കണം പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിന് അപേക്ഷയിലെ ഒരുസംഘം / ബാങ്കിന് 50 രൂപയും തുടർന്നുള്ള ഓരോ സംഘം / ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാഫീസ് ആയി അടക്കണം ഒന്നിൽ കൂടുതൽ സംഘം / ബാങ്കിലേക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷ ഫോറവും ഒരു ചല്ലാൻ / ഡിമാൻഡ് ഡ്രാഫ്റ്റും മാത്രമേ സമർപ്പിക്കേണ്ടത് ഉള്ളൂ അപേക്ഷാഫീസ് ഫെഡറൽ ബാങ്ക്,കേരള സംസ്ഥാന സഹകരണ ബാങ്ക് ( കേരള ബാങ്ക് ) എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളിൽ ചല്ലാൻ വഴി നേരിട്ട് അടക്കാവുന്നതാണ് (അതിനാവശ്യമായ ചെല്ലാൻ സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ വെബ്സൈറ്റിൽ അപേക്ഷാഫോറത്തിനൊപ്പം കൊടുത്തിട്ടുണ്ട് ) അല്ലെങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക്,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽനിന്നും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് ക്രോസ്റ്റ് ചെയ്ത് CTS പ്രകാരം മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ പരീക്ഷ ഫീസായി സ്വീകരിക്കുകയുള്ളൂ മറ്റു ബാങ്കുകളിൽ നിന്നും എടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് പരീക്ഷാഫീസ് ആയി സ്വീകരിക്കാത്തതും അതോടൊപ്പം തന്നെ അപേക്ഷ നിരസിക്കുന്നതുമാണ് അക്കൗണ്ടിൽ പണം അടച്ചതിനെ ചെല്ലാൻ രസീത് / ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കേണ്ടതും ആ വിവരം അപേക്ഷയിൽ പ്രത്യേകം കാണിച്ചിരിക്കുന്നതുമാണ് വിജ്ഞാപന തീയതിക്ക് ശേഷം എടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ അതാത് പരീക്ഷക്കായി ഫീസിനത്തിൽ പരിഗണിക്കുകയുള്ളൂ വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ www.csebkerala.org എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ് അപേക്ഷയും അനുബന്ധങ്ങളും ബോർഡ് നിശ്ചയിച്ചിട്ടുള്ള മാതൃകയിൽ തന്നെ 29.12.2021 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിക്കേണ്ടതാണ്

Read : MGNSAS Kerala Recruitment 2021 – Apply For 915 Village Resource Persons (VRP) and Block Resource Persons (BRP) Posts


അപേക്ഷിക്കേണ്ടവിധം: 
  • അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം കാറ്റഗറി നമ്പർ12/2021 നും 14/2021 നും മാത്രം വയസ്സ്,ജാതി,വിമുക്തഭടൻ,ഭിന്നശേഷിക്കാർ വിധവ എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഉള്ളടക്കം ചെയ്തിരിക്കണം 
  • സഹകരണ സ്ഥാപനത്തിലെ നിയമങ്ങളിൽ ശാരീരിക വൈകല്യമുള്ള വ്യക്തികൾക്ക് 3% പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് സഹകരണ സംഘം രജിസ്ട്രാറുടെ 14.07.2011-ലെ 54/2011- നമ്പർ സർക്കുലറും പ്രസ്തുത സർക്കുലറിനെ അനുബന്ധത്തിൽ മാറ്റം വരുത്തിക്കൊണ്ട് 24 01 2020 ലെ 8/2020 നമ്പർ സർക്കുലർ പ്രകാരവും ഒഴിവ് നികത്തുന്നതായിരിക്കും. സഹകരണ സംഘം / ബാങ്കുകളിൽ ജീവനക്കാരുടെ എണ്ണം നൂറോ അതിൽ കൂടുതലോ ആണെങ്കിൽ നൂറ് വീതം എടുത്ത് 33,66,99 എന്നീ ക്രമ നമ്പറുകളിൽ വൈകല്യമുള്ള വ്യക്തികൾക്ക് നിയമനം നൽകികൊണ്ട് 3%  സംവരണം പാലിക്കുന്നതാണ് 
  • ഓരോ തസ്തികയിലേക്കുള്ള അപേക്ഷകൾ പ്രത്യേകം കവറുകളിലാക്കി അപേക്ഷിക്കേണ്ടതാണ് 
  • മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുക യാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 29 ഡിസംബർ 2021-ന് മുമ്പായി നേരിട്ടോ തപാൽ വഴിയോ  അപേക്ഷിക്കുക.

വിലാസം
സെക്രട്ടറി,സഹകരണ സർവീസ് പരീക്ഷ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ്,ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ് തിരുവനന്തപുരം- 695001


Important Links

Official Notification

Click Here

Application Form

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.