Public Relations Department Recruitment 2022 Apply Online For Various Team Leader, Computer Assistant & Other Posts
വിവര പൊതുജന സമ്പർക്ക വകുപ്പ് മുഖേന നടത്തുന്ന വിവിധ പ്രോജക്ടുകളുടെ വെബ്സൈറ്റുകളുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളുടെയും പരിപാലനത്തിന് കരാറടിസ്ഥാനത്തിൽ ആറുമാസത്തെ കാലയളവിലേക്ക് പ്രൊഫഷണൽ ജീവനക്കാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
അപേക്ഷകൾ 2022 ഫെബ്രുവരി 28 ന് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം മറ്റു മാർഗ്ഗങ്ങളിലൂടെ അപേക്ഷിച്ചാൽ പരിഗണിക്കുകയില്ല അപേക്ഷകൻ ഫോട്ടോ വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം തിരിച്ചറിയൽരേഖ കരിക്കുലം വിറ്റ എന്നിവ അപേക്ഷയിൽ ഉൾപ്പെടുത്തണം
ടീം ലീഡർ, കണ്ടന്റ് മാനേജർ, സീനിയർ വെബ് അഡ്മിനിസ്ട്രേറ്റർ, സോഷ്യൽ മീഡിയ കോ-ഓഡിനേറ്റർ, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്, ഡെലിവറി മാനേജർ, റിസർച്ച് ഫെലോ, കണ്ടന്റ് ഡെവലപ്പർ, കണ്ടന്റ് അഗ്രഗേറ്റർ, കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഡാറ്റ റിപ്പോസിറ്ററി മാനേജർ, എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്
ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : Public Relations Department
- തസ്തികകൾ: ടീം ലീഡർ, കണ്ടന്റ് മാനേജർ, സീനിയർ വെബ് അഡ്മിനിസ്ട്രേറ്റർ, തുടങ്ങി നിരവധി ഒഴിവുകൾ
- ജോലിയുടെ തരം : കേരള സർക്കാർ
- ഒഴിവുകളുടെ എണ്ണം : 12
- നിയമനം: താൽക്കാലികം
- ജോലി സ്ഥലം: കേരളത്തിൽ ഉടനീളം
- അപേക്ഷിക്കുന്ന രീതി : ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 11.02.2022
- അവസാന തീയതി : 28.02.202
ജോലിയുടെ വിശദാംശങ്ങൾ
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 11 ഫെബ്രുവരി 2022
- അപേക്ഷിക്കേണ്ട അവസാന തീയതി : 28 ഫെബ്രുവരി 2022
- ടീം ലീഡർ : 01
- കണ്ടന്റ് മാനേജർ : 01
- സീനിയർ വെബ് അഡ്മിനിസ്ട്രേറ്റർ : 01
- സോഷ്യൽ മീഡിയ കോ-ഓഡിനേറ്റർ : 01
- കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് : 01ഡെലിവറി മാനേജർ : 01
- റിസർച്ച് ഫെലോ : 01
- കണ്ടന്റ് ഡെവലപ്പർ : 01
- കണ്ടന്റ് അഗ്രഗേറ്റർ : 01
- കമ്പ്യൂട്ടർ അസിസ്റ്റന്റ് : 01
- ഡാറ്റ റിപ്പോസിറ്ററി മാനേജർ : 02
പ്രായപരിധി :
- 50 വയസ്സാണ് അപേക്ഷകന്റെ / അപേക്ഷകയുടെ ഉയർന്ന പ്രായപരിധി ( വിജ്ഞാപനം നൽകുന്ന തീയതി കണക്കാക്കി)
യോഗ്യത വിശദാംശങ്ങൾ :
1. ടീം ലീഡർ
- ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിടെക് ബിരുദം
- പ്രവൃത്തിപരിചയം: ഐടി, മാധ്യമ മേഖലകളിൽ കുറഞ്ഞത് എട്ട് വർഷത്തെ പരിചയം. ഇതിൽ ഒരു വർഷമെങ്കിലും സർക്കാർ ഓർഗനൈസേഷനിൽ ആയിരിക്കണം.
- സർക്കാർ സംവിധാനത്തിൽ സമാന പദ്ധതികളിൽ പ്രവർത്തിച്ചിട്ടുള്ളത് അഭിലഷണീയ യോഗ്യതയാണ്
- അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. ജേർണലിസത്തിൽ പി ജി ഡിപ്ലോമ
- പ്രവൃത്തിപരിചയം: മാധ്യമ മേഖലയിൽ 7 വർഷത്തെ പരിചയം, ഇതിൽ ഒരു വർഷമെങ്കിലും സർക്കാർ ഓർഗനൈസേഷനിൽ ആയിരിക്കണം.
- സർക്കാർ സംവിധാനത്തിൽ സമാന പദ്ധതികളിൽ പ്രവർത്തിച്ചിട്ടുള്ളത് അഭിലഷണീയ യോഗ്യതയാണ്
- അംഗീകൃത സർവകലാശാലയിൽ നിന്ന് ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ സയൻസിൽ ബിടെക് ബിരുദം
- പ്രവൃത്തിപരിചയം: ഐടി മേഖലയിൽ കുറഞ്ഞത് 7 വർഷത്തെ പരിചയം, ഇതിൽ ഒരു വർഷമെങ്കിലും സർക്കാർ ഓർഗനൈസേഷനിൽ ആയിരിക്കണം.
- സർക്കാർ സംവിധാനത്തിൽ സമാന പദ്ധതികളിൽ പ്രവർത്തിച്ചിട്ടുള്ളത് അഭിലഷണീയ യോഗ്യതയാണ്
- അംഗീകൃത സർവകലാശാലയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ/ ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം
- പ്രവൃത്തിപരിചയം: മാധ്യമ മേഖലയിൽ 4 വർഷത്തെ പരിചയം, ഇതിൽ ഒരു വർഷമെങ്കിലും സർക്കാർ ഓർഗനൈസേഷനിൽ ആയിരിക്കണം.
- സർക്കാർ സംവിധാനത്തിൽ സമാന പദ്ധതികളിൽ പ്രവർത്തിച്ചിട്ടുള്ളത് അഭിലഷണീയ യോഗ്യതയാണ്
- വീഡിയോ എഡിറ്റിങ്ങിൽ പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും
- അംഗീകൃത സർവകലാശാലയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ/ ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം
- പ്രവൃത്തിപരിചയം: ഡിജിറ്റൽ മാർക്കറ്റിങ്ങിൽ കുറഞ്ഞത് 4 വർഷത്തെ പരിചയം, ഇതിൽ ഒരു വർഷമെങ്കിലും സർക്കാർ ഓർഗനൈസേഷനിലോ പൊതുമേഖല സ്ഥാപനങ്ങളിലോ ആയിരിക്കണം.
- സർക്കാർ സംവിധാനത്തിൽ സമാന പദ്ധതികളിൽ പ്രവർത്തിച്ചിട്ടുള്ളത് അഭിലഷണീയ യോഗ്യതയാണ്
- അംഗീകൃത സർവകലാശാലയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ/ ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം
- പ്രവൃത്തിപരിചയം: മാധ്യമ മേഖലയിൽ 3 വർഷത്തെ പരിചയം, ഇതിൽ ഒരു വർഷമെങ്കിലും സർക്കാർ ഓർഗനൈസേഷനിൽ ആയിരിക്കണം.
- സർക്കാർ സംവിധാനത്തിൽ സമാന പദ്ധതികളിൽ പ്രവർത്തിച്ചിട്ടുള്ളത് അഭിലഷണീയ യോഗ്യതയാണ്
- അംഗീകൃത സർവകലാശാലയിൽ നിന്ന് സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദം
- സോഷ്യൽ/ പൊളിറ്റിക്കൽ സ്റ്റഡീസിൽ ഗവേഷണ പരിചയം
- അംഗീകൃത സർവകലാശാലയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ/ ജേർണലിസത്തിൽ ബിരുദാനന്തരബിരുദം
- പ്രവൃത്തി പരിചയം: മീഡിയ/ ഫിലിം സ്റ്റഡീസിൽ ഗവേഷണ പരിചയം
- അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം
- വെബ് ആൻഡ് ന്യൂ മീഡിയ മേഖലയിൽ ഗവേഷണ പരിചയം
- അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം
- പ്രിന്റ്/ വിഷ്വൽ മാധ്യമങ്ങളിൽ ഡാറ്റാ എൻട്രി/ ആർകൈവിംഗ് എന്നിവയിൽ 3 വർഷത്തെ പരിചയം
- പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം
- പ്രിന്റ്/ വിഷ്വൽ മാധ്യമങ്ങളിൽ ഡാറ്റാ എൻട്രി എന്നിവയിൽ 2 വർഷത്തെ പരിചയം
തിരഞ്ഞെടുക്കൽ പ്രക്രിയ:
- എഴുത്തുപരീക്ഷ / ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാകാം തിരഞ്ഞെടുപ്പ്
- അപേക്ഷകൾ ഓൺലൈനായി മാത്രമേ സമർപ്പിക്കാനാകു www.careers.cdit.org
- ഉദ്യോഗാർത്ഥികൾ ശ്രദ്ധാപൂർവ്വം ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ രേഖപ്പെടുത്തണം അപേക്ഷകൾ ഓൺലൈനായി സമർപ്പിച്ചു കഴിഞ്ഞാൽ മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല
- സർക്കാർ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾ അംഗീകരിച്ച യൂണിവേഴ്സിറ്റി ബോർഡ് സ്ഥാപനം എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാഭ്യാസ യോഗ്യതയാണ് വേണ്ടത്
- അപേക്ഷിക്കുന്ന സമയത്തെ അംഗീകൃത ഡിഗ്രി പിജി പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർഥികൾക്ക് ഉണ്ടായിരിക്കണം
- നിശ്ചിത യോഗ്യത നേടിയ ശേഷമുള്ള പ്രവർത്തിപരിചയം മാത്രമേ പരിഗണിക്കുകയുള്ളൂ
- ഉദ്യോഗാർത്ഥികൾ വ്യക്തിഗത ഇമെയിൽ ഐഡി മൊബൈൽ നമ്പർ എന്നിവ ഉണ്ടായിരിക്കണം ഇവ റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാകുന്നതുവരെ പ്രവർത്തനക്ഷമമായിരിക്കണം. എല്ലാ ഔദ്യോഗിക അറിയിപ്പുകളും ഈമെയിൽ മുഖേനയായിരിക്കും
- സർട്ടിഫിക്കറ്റുകൾ തിരിച്ചറിയൽരേഖ എന്നിവയിലെ അതേ രീതിയിലാകണം ഉദ്യോഗാർഥിയുടെ പേര് അപേക്ഷയിൽ രേഖപ്പെടുത്തേണ്ടത്. മാറ്റമുണ്ടെങ്കിൽ അപേക്ഷ പരിഗണിക്കില്ല
- ഉദ്യോഗാർത്ഥി സമർപ്പിച്ച വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് കണ്ടെത്തുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും
- തെറ്റായ വിവരങ്ങൾ സമർപ്പിച്ച് ഉദ്യോഗാർത്ഥികളെ നിയമ പ്രക്രിയയിൽ നിന്ന് ഒഴിവാക്കും തുടർന്നുള്ള നിയമ പ്രക്രിയകൾക്ക് അപേക്ഷകനെ പരിഗണിക്കുകയില്ല
- ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഡയറക്ടർ യോഗ്യത പ്രവൃത്തിപരിചയ സംബന്ധമായി കൂടുതൽ രേഖകൾ ആവശ്യമെങ്കിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടാൽ അധികാരമുണ്ടായിരിക്കും
- ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഡയറക്ടർ വിജ്ഞാപനം ഏതുഘട്ടത്തിലും റദ്ദാക്കാനുള്ള അധികാരം ഉണ്ട്. വിജ്ഞാപനത്തിൽ ഏതെങ്കിലും ചില വിഭാഗത്തിലേക്ക് മാത്രമായി നിയമം നടത്താനും ഡയറക്ടർക്ക് അധികാരമുണ്ടായിരിക്കും
- കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകർക്ക് സ്ഥിര നിയമനത്തിനുള്ള ക്ലെയിം ഉണ്ടായിരിക്കുന്നതല്ല
- എഴുത്തുപരീക്ഷ ഇന്റർവ്യൂ എന്നിവയ്ക്ക് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ അപേക്ഷകരുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും
- ഇമെയിൽ മുഖേനയോ എസ് എം എസ് മുഖേനയോ അയക്കുന്ന അറിയിപ്പുകൾ ഉദ്യോഗാർത്ഥികൾ ലഭ്യമല്ലാതെ വന്നാൽ വകുപ്പ് ഉത്തരവാദിയായിരിക്കില്ല
- എഴുത്തുപരീക്ഷ ഇന്റർവ്യൂ എന്നിവയിൽ പങ്കെടുക്കുന്നതിന് യാത്ര അലവൻസുകളോ അനുവദിക്കുന്നതല്ല
Important Links |
|
Official Notification |
|
Apply Online |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്