പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
സ്റ്റാഫ് നഴ്‌സ്, കൗണ്‍സിലര്‍ നിയമനം
പാലക്കാട് മെഡിക്കല്‍ കോളേജില്‍ കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി – യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്റിറിട്രോവൈറല്‍ തെറാപ്പി (എ.ആര്‍.റ്റി) സെന്ററില്‍ ഒഴിവുള്ള സ്റ്റാഫ് നേഴ്‌സ്, കൗണ്‍സിലര്‍ തസ്തികയില്‍ നിയമനം നടത്തുന്നു . താത്പര്യമുള്ളവര്‍ ഡയറക്ടര്‍, പാലക്കാട് ഗവ. മെഡിക്കല്‍ (ഐ.ഐ.എം.എസ്), കുന്നത്തൂര്‍മേട് പോസ്റ്റ്, പാലക്കാട് വിലാസത്തില്‍ ഫെബ്രുവരി 24 നകം അപേക്ഷ നല്‍കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. എം.എസ്.ഡബ്ലൂ അല്ലെങ്കില്‍ സോഷ്യോളജിയില്‍ ബിരുദമാണ് കൗണ്‍സിലര്‍ യോഗ്യത.
പ്രോജക്ട് അസിസ്റ്റന്റ് നിയമനം: 25 വരെ അപേക്ഷിക്കാം
ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ജില്ലയില്‍ പട്ടികവര്‍ഗ പ്രമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയും സേവന സന്നദ്ധതയുമുള്ള പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25നും 50നും ഇടയില്‍. പി.വി.ടി.ജി/അടിയ/പണിയ/മലപണ്ടാരം വിഭാഗങ്ങളിലെ എട്ടാം ക്ലാസ് യോഗ്യതയുള്ളവരെയും പരിഗണിക്കും. ടി.എ. ഉള്‍പ്പടെ 13,500 രൂപ ഹോണറേറിയം ലഭിക്കും.
www.cmdkerala.net, www.stdd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷിക്കാം. നഴ്‌സിംഗ് പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും ആയുര്‍വേദം/പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയില്‍ മുന്‍ഗണനയുണ്ട്. അുപേക്ഷകള്‍ ഫെബ്രുവരി 28ന് വൈകുന്നേരം അഞ്ചിനകം നല്‍കണം.
വാക്ക് ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചർ തസ്തികയിലേയ്ക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. വിദ്യാഭ്യാസ യോഗ്യത ബിരുദം, ബി.എഡ്. പ്രായം 23 വയസ് പൂർത്തിയാകണം. ഹോണറേറിയം പ്രതിമാസം 11,000 രൂപ. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഫെബ്രുവരി 28ന് രാവിലെ 11ന് കണ്ണൂർ, ഉരുവച്ചാൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ലാ ആഫീസിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി സി-ഡിറ്റ് നടപ്പാക്കുന്ന എഫ്.എം.എസ് എം.വി.ഡി പ്രോജക്ടിലെ ഹെല്‍പ് ഡെസ്‌ക് സ്റ്റാഫിന്റെ ഒരു താത്കാലിക ഒഴിവില്‍ ഫെബ്രുവരി 25ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് അഭിമുഖം. ബിരുദം, സമാന പ്രോജക്ടിലെ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ പ്രാവിണ്യം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അന്നേദിവസം വഴുതക്കാടുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റ് ഓഫീസില്‍ ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cdit.org
പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ ആയിരിക്കണം. നിര്‍മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് നടത്തുക, ഇ-ഗ്രാംസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുക എന്നിവയാണ് ചുമതലകള്‍.
പ്രായപരിധി 18 മുതല്‍ 33 വയസു വരെ. മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് അഥവാ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെ ഉള്ള അംഗീകൃത ഡിസിഎ / പിജിഡിസിഎ യോഗ്യത ഉണ്ടായിരിക്കണം. ഫെബ്രുവരി 26 ന് വൈകിട്ട് അഞ്ചിനു മുന്‍പായി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉള്‍പ്പെടെ ബ്ലോക്ക് പഞ്ചായത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ അപേക്ഷ സമര്‍പ്പിക്കാം.
ഫോണ്‍ 04734-217150.
സ്റ്റാഫ് നഴ്‌സ്, കൗണ്‍സിലര്‍ നിയമനം
പാലക്കാട് മെഡിക്കല്‍ കോളേജില്‍ കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി – യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്റിറിട്രോവൈറല്‍ തെറാപ്പി (എ.ആര്‍.റ്റി) സെന്ററില്‍ ഒഴിവുള്ള സ്റ്റാഫ് നേഴ്‌സ്, കൗണ്‍സിലര്‍ തസ്തികയില്‍ നിയമനം നടത്തുന്നു . താത്പര്യമുള്ളവര്‍ ഡയറക്ടര്‍, പാലക്കാട് ഗവ. മെഡിക്കല്‍ (ഐ.ഐ.എം.എസ്), കുന്നത്തൂര്‍മേട് പോസ്റ്റ്, പാലക്കാട് വിലാസത്തില്‍ ഫെബ്രുവരി 24 നകം അപേക്ഷ നല്‍കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. എം.എസ്.ഡബ്ലൂ അല്ലെങ്കില്‍ സോഷ്യോളജിയില്‍ ബിരുദമാണ് കൗണ്‍സിലര്‍ യോഗ്യത.
പ്രോജക്ട് അസിസ്റ്റന്റ് നിയമനം: 25 വരെ അപേക്ഷിക്കാം
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പട്ടികജാതിക്കാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. യോഗ്യത -ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്മെന്റ്, അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത ഡി.സി.എ /പി.ജി.ഡി.സി.എ. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 33 നും ഇടയില്‍. താത്പര്യമുള്ളവര്‍ ഫെബ്രുവരി 28 ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ജില്ലയില്‍ പട്ടികവര്‍ഗ പ്രമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയും സേവന സന്നദ്ധതയുമുള്ള പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25നും 50നും ഇടയില്‍. പി.വി.ടി.ജി/അടിയ/പണിയ/മലപണ്ടാരം വിഭാഗങ്ങളിലെ എട്ടാം ക്ലാസ് യോഗ്യതയുള്ളവരെയും പരിഗണിക്കും. ടി.എ. ഉള്‍പ്പടെ 13,500 രൂപ ഹോണറേറിയം ലഭിക്കും.
www.cmdkerala.net, www.stdd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷിക്കാം. നഴ്‌സിംഗ് പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും ആയുര്‍വേദം/പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയില്‍ മുന്‍ഗണനയുണ്ട്. അുപേക്ഷകള്‍ ഫെബ്രുവരി 28ന് വൈകുന്നേരം അഞ്ചിനകം നല്‍കണം.
ഫോണ്‍: 0475 2222353, 9496070335.
വാക്ക് ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചർ തസ്തികയിലേയ്ക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. വിദ്യാഭ്യാസ യോഗ്യത ബിരുദം, ബി.എഡ്. പ്രായം 23 വയസ് പൂർത്തിയാകണം. ഹോണറേറിയം പ്രതിമാസം 11,000 രൂപ. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഫെബ്രുവരി 28ന് രാവിലെ 11ന് കണ്ണൂർ, ഉരുവച്ചാൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ലാ ആഫീസിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0490-2478022.
മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി സി-ഡിറ്റ് നടപ്പാക്കുന്ന എഫ്.എം.എസ് എം.വി.ഡി പ്രോജക്ടിലെ ഹെല്‍പ് ഡെസ്‌ക് സ്റ്റാഫിന്റെ ഒരു താത്കാലിക ഒഴിവില്‍ ഫെബ്രുവരി 25ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് അഭിമുഖം. ബിരുദം, സമാന പ്രോജക്ടിലെ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ പ്രാവിണ്യം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അന്നേദിവസം വഴുതക്കാടുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റ് ഓഫീസില്‍ ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cdit.org
ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം
എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എംഎസ്ഡബ്ല്യു ബിരുദം, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നി യോഗ്യതകള്‍ ഉള്ളവരായിരിക്കണം. പ്രായപരിധി 18-34 വയസ്. പ്രതിമാസം 23000 രൂപ വേതനത്തില്‍ 179 ദിവസത്തേക്കു കരാറടിസ്ഥാനത്തിലാണു നിയമനം.അപേക്ഷകള്‍ മാര്‍ച്ച് 15 വൈകിട്ട് അഞ്ചിനകം രജിസ്‌ട്രേഡ് തപാല്‍ മുഖേനെയോ നേരിട്ടോ കലൂരിലെ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷകരില്‍ നിന്നും ഇന്റര്‍വ്യൂ നടത്തിയാണ് നിയമനം നടത്തുക. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2344223
എസ്.സി. പ്രൊമോട്ടര്‍ അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക്/ മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ എസ്.സി.പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – പ്ലസ് ടു/ തത്തുല്ല്യ യോഗ്യത. പ്രായപരിധി – 18 – 30 വയസ്സ് വരെ. ഗ്രാമപഞ്ചായത്ത് /മുനിസിപ്പാലിറ്റികളിലേക്ക് നിയമിക്കുന്നതിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നത്.
ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ യോഗ്യരായ അപേക്ഷകര്‍ ഇല്ലെങ്കില്‍ സമീപ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരെ പ്രൊമോട്ടര്‍മാരായി നിയമിക്കുന്നതിന് പരിഗണിക്കുന്നതാണ്. ഉദ്യോഗാര്‍ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും ഉള്ളവരായിരിക്കണം. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. (കോവിഡ് മാനദണ്ഡ പ്രകാരം) പ്രൊമോട്ടറായി നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. മുന്‍പ് പ്രൊമോട്ടര്‍മാരായി പ്രവര്‍ത്തിക്കുകയും അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചു വിടുകയും ചെയ്തവരുടെ അപേക്ഷകള്‍ വീണ്ടും പരിഗണിക്കുന്നതല്ല.
താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അവസാന തീയതിയായ 2022 ഫെബ്രുവരി 28 ന് മുന്‍പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, 2-ാം നില, സിവില്‍ സ്റ്റേഷന്‍, പൈനാവ്. പി.ഒ, 685 603 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോറത്തിന്റെ മാതൃകയും ബ്ലോക്ക് / മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഫോണ്‍: 04862 296297, 8547630073
എസ്.ടി. പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍ ഒഴിവ്
സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസിന്റെ കീഴില്‍ ഇടുക്കി, കട്ടപ്പന, പൂമാല, പീരുമേട് എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിലവിലുള്ള പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ ക്ഷേമവികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗ്ഗക്കാരില്‍ എത്തിക്കുന്നതിനും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനുമായി സേവനസന്നദ്ധതയുള്ളവരും 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങള്‍ക്ക് 8-ാം ക്ലാസ് യോഗ്യത മതിയാവും. പ്രായപരിധി 20-നും 35-നും മദ്ധ്യേയാണ്. ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് നഴ്സിംഗ്, പാരാ മെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും, ആയുര്‍വ്വേദം/പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്. എഴുത്തുപരീക്ഷയുടേയും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ ഓണ്‍ലൈന്‍ വഴി www.cmdkerala.net, wwwts.ddkerala.gov.in എന്നീ വെബ്സൈറ്റ് മുഖേന സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകരുടെ താമസപരിധിയില്‍പ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തെരഞ്ഞെടുക്കേണ്ടതാണ്. അതാത് സെറ്റില്‍മെന്റില്‍ നിന്നുള്ളവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന നല്‍കുന്നതായിരിക്കും. ഒരാള്‍ ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28/02/2022ന് വൈകുന്നേരം 5.00 മണി. നിയമന കാലാവധി ഒരു വര്‍ഷമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് പ്രോജക്ട് ഓഫീസിലോ/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ/പട്ടികവര്‍ഗ്ഗ വികസന ഡയറക്ടറാഫീസിലോ ബന്ധപ്പെടാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ടി.എ ഉള്‍പ്പെടെ 13,500/ രൂപ ഹോണറേറിയത്തിന് അര്‍ഹതയുണ്ടായിരിക്കും.
ടെക്‌നിക്കല്‍ ഓഫീസര്‍
കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുള്ള സെന്‍ട്രല്‍ ലബോറട്ടറി ഫോര്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് ഫെസിലിറ്റേഷനില്‍ (ക്ലിഫ്) ടെക്‌നിക്കല്‍ ഓഫീസര്‍ (സിസ്റ്റംസ്) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുളള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ www.recruit.keralauniversity.ac.in ല്‍ ലോഗിന്‍ ചെയ്ത് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.
ഡെപ്യൂട്ടേഷൻ നിയമനം
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം മേഖലാ ഓഫീസിൽ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ തസ്തികയിലും (50,200-1,05,300), എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്കും (26,500-60,700) അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. വകുപ്പ് മേധാവിയുടെ നിരാക്ഷേപപത്രം സഹിതം നിശ്ചിത ഫോമിൽ അപേക്ഷ ഫെബ്രുവരി 28 ന് മുമ്പ് സമർപ്പിക്കണം. ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി ബിൽഡിംഗ്, ആര്യശാല, തിരുവനന്തപുരം- 695036 എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്.
പട്ടികജാതി/പട്ടിക വര്‍ഗക്കാര്‍ക്ക് സൗജന്യ തൊഴില്‍മേള
കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം ഒരു പ്രമുഖ സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/പട്ടിക വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു.
എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലായി 80 ഓളം ഒഴിവുകളാണുളളത്. സ്റ്റുഡന്റ് കൗണ്‍സിലര്‍, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്, ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, മെഡിക്കല്‍ കോഡിംഗ് ട്രെയിനര്‍, മെഡിക്കല്‍ കോഡിംഗ് ട്രെയിനി, മെഡിക്കല്‍ സ്‌ക്രൈബര്‍ ആന്റ് ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ് ട്രെയിനി, ബി.പി.ഒ ഇന്റേണ്‍സ്, ഇംഗ്ലീഷ്/സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍ എന്നീ തസ്തികളിലേക്കാണു പരിഗണിക്കുന്നത്. തീയതി മാര്‍ച്ച് മൂന്ന്.
യോഗ്യത തിരുവനന്തപുരം ജില്ലയിലെ ഒഴിവുകള്‍ക്ക് 12-ാം ക്ലാസ്/ഡിപ്ലോമ/ഡിഗ്രി(സി.പി.സി സര്‍ട്ടിഫിക്കറ്റ് ഉള്ളതോ അല്ലാതെയോ) അതിനു മുകളിലോ യോഗ്യതയുളളവരെയാണ് പരിഗണിക്കുന്നത്. സ്ഥലം: പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുളള എന്‍.സി.എസ്.സി, ഗവ.സംഗീത കോളേജിന് പുറകുവശം, തൈക്കാട്, തിരുവനന്തപുരം(തിരുവനന്തപുരം ജില്ലയിലെ ഒഴിവുകള്‍ക്ക്). മറ്റു ജില്ലകളിലെ ഒഴിവുകള്‍ക്ക് ഓണ്‍ലൈനായിട്ടായിരിക്കും ഇന്റര്‍വ്യൂ. പ്രായപരിധി 18-30 വയസ്. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ https://forms.gle/k2m8xDhYNkYLVixz6 ലിങ്കില്‍ ഫെബ്രുവരി 27 നകം രജിസ്റ്റര്‍ ചെയ്യണം. 0471-2332113/8304009409.

വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഒഴിവ്
വിമുക്തി മിഷന്‍ പദ്ധതിയില്‍ പാലക്കാട് ജില്ലാ കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ബയോഡേറ്റ സഹിതം വെള്ളക്കടലാസില്‍ അപേക്ഷകള്‍ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി, വിമന്‍സ് സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ എതിലെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും മാസ്റ്റര്‍ ബിരുദമാണ് യോഗ്യത. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ മിഷന്‍, പ്രോജക്ട് എന്നിവയിലോ കുറഞ്ഞത് ഒരു വര്‍ഷം ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുളള പരിചയം അഭികാമ്യം. വയസ്സ് 23 നും 60 നും മദ്ധ്യേ. പൂര്‍ണ്ണമായ അപേക്ഷ ഫെബ്രുവരി 25 ന് വൈകിട്ട് അഞ്ചിന് മുന്‍പ് പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ എത്തിക്കണം.
എസ്.റ്റി പ്രെമോട്ടര്‍ ഒഴിവ്
അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന് കീഴില്‍ അടിമാലി, മൂന്നാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍, റ്റി.ആര്‍.ഡി.എം ഇടുക്കി എന്നീ ഓഫീസുകളിലേക്ക് നിലവിലുള്ള എസ്.ടി പ്രൊമോട്ടര്‍/ ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ 45 ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗ്ഗക്കാരില്‍ എത്തിക്കുന്നതിനും , സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനുമായി സേവന സന്നദ്ധതയുള്ളവരും 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉള്ളതുമായ പട്ടിവര്‍ഗ്ഗ യുവതിയുവാക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പി.വി.റ്റി.ജി/അടിയ /പണിയ/മലപണ്ടാര വിഭാഗങ്ങള്‍ക്ക് 8-ാം ക്ലാസ് യോഗ്യത മതിയാവും. പ്രായപരിധി 20നും 35 നും മദ്ധ്യേയാണ്. ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും ആയുര്‍വേദം/പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവിണ്യം നേടിവര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്. എഴുത്തുപരീക്ഷയുടെയും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ ഓണ്‍ലൈന്‍ വഴി www.cmdkerala.net, www.stdd.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷരുടെ താമസപരിധിയില്‍പ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തിരഞ്ഞെടുക്കേണ്ടതാണ്. അതത് സെറ്റില്‍മെന്റില്‍ നിന്നുള്ളവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന നല്‍കുന്നതായിരിക്കും. ഒരാള്‍ ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടുള്ളതല്ല. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി 28/02/2022ന് വൈകുന്നേരം 5 മണി. നിയമന കാലാവധി ഒരു വര്‍ഷമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിലോ അടിമാലി, മൂന്നാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ബന്ധപ്പെടാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ടി.എ ഉള്‍പ്പെടെ 13500 രൂപ ഓണറേറിയത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
റ്റി ഡി ഒ അടിമാലി 04864224399
റ്റി ഇ ഒ അടിമാലി 9496070353
റ്റി ഇ ഒ മൂന്നാര്‍ -9496070355
റ്റി ഇ ഒ മറയൂര്‍ 9496070354