കുസാറ്റ്: ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവ്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മറൈന്‍ ബയോളജി, മൈക്രോ ബയോളജി, ബയോ ടെക്‌നോളജി വകുപ്പില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ സഹായത്തേടെ ‘കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാതലത്തില്‍ കിഴക്കന്‍ അറബിക്കടലിലെ ക്ലോറോഫില്‍-എ ഡൈനാമിക്‌സിന്റെ മോഡലിങ്’ എന്ന വിഷയത്തില്‍ നടത്തുന്ന പ്രോജക്ടില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മറൈന്‍ ബയോളജി/എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ അക്വാട്ടിക് ബയോളജി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ്സോടെ എംഎസ്‌സി ബിരുദവും നെറ്റ്/ഗേറ്റ് മറ്റ് ദേശീയ തലത്തിലുള്ള പരീക്ഷകളായ ഡിഎസ്ടി, ഡിബിടി, ഡിഎഇ, ഡിഒഎസ്, ഡിആര്‍ഡിഒ, എംഎച്ച്ആര്‍ഡി, ഐസിഎആര്‍, ഐഐടി, ഐഐഎസ്‌സി, ഐഐഎസ്ഇആര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 31000/- രൂപയും 16% വീട്ടുവാടക ബത്തയുമാണ് ശമ്പളം. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും തപാല്‍/ ഇമെയില്‍ മുഖേന പ്രൊഫ. എ എ മുഹമ്മദ് ഹാത്ത, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗോറ്റര്‍, ഐഎസ്ആര്‍ഒ റെസ്‌പോണ്ട് പ്രോജക്ട്, സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകാലാശാല, ലേക്ക് സൈഡ് ക്യാംപസ്, കൊച്ചി -682016 എന്ന വിലാസത്തില്‍ മാര്‍ച്ച് 5 ന് മുന്‍പ് ലഭിക്കത്തക്ക വിധം അയ്ക്കണം. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകരെ ഓണ്‍ലൈന്‍ വഴി അഭിമുഖം ചെയ്യും. വിശദ വിവരങ്ങള്‍ക്ക് പ്രൊഫ. എ എ മുഹമ്മദ് ഹാത്ത ഫോണ്‍: 9446866050, ഇമെയില്‍: mohamedhatha@gmail.com

അദ്ധ്യാപക – വാക് ഇന്‍ ഇന്റര്‍വ്യൂ
കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലുളള കേരളപഠനവിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അദ്ധ്യാപക തസ്തിക ഒഴിവുണ്ട്. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 7 (തിങ്കളാഴ്ച) രാവിലെ 8.30 ന് സര്‍വകലാശാലയുടെ പാളയം ക്യാമ്പസില്‍ വച്ച് നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ യോഗ്യതയുടെ അസല്‍ രേഖകളും പകര്‍പ്പുകളുമായി എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www.keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സംശയങ്ങള്‍ക്ക്: 9847678407 (സെക്ഷന്‍ ഓഫീസര്‍)
പ്രോജക്ട് അസിസ്റ്റന്റ് നിയമനം: 10 വരെ അപേക്ഷിക്കാം
മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിനായി് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത ഡി.സി.പി /പി.ജി.ഡി.സി.എ പാസായിരിക്കണം. പ്രായപരിധി 18 നും 30 നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവര്‍ത്തിപരിചയ രേഖ എന്നിവ സഹിതമുള്ള അപേക്ഷകള്‍ സെക്രട്ടറി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്, മരുതറോഡ് പി. ഒ, പാലക്കാട്, 678702 എന്ന വിലാസത്തില്‍ അയക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ :04912572014
ട്രസ്റ്റി നിയമനം
ചിറ്റൂര്‍ താലൂക്കിലെ കൊല്ലങ്കോട് അരുവന്നൂര്‍ ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം. താത്പര്യമുള്ളവര്‍ മാര്‍ച്ച് 10ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ലഭിക്കും. ഫോണ്‍ 0491 2505777.
അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനം
അട്ടപ്പാടി ഐ. റ്റി.ഡി.പി യില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അട്ടപ്പാടി താലൂക്കില്‍ ഉള്‍പ്പെട്ട പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25 നും 45 നും ഇടയില്‍. ബി.എസ്.സി അല്ലെങ്കില്‍ ബിടെക് ഡിഗ്രി ഇന്‍ സിവില്‍ എന്‍ജിനീയറിങ്, ബി . ഇ ഡിഗ്രി ഇന്‍ സിവില്‍ എഞ്ചിനീയറിങ്ങാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 3 ന് രാവിലെ 11.30ന് അട്ടപ്പാടി ഐ.റ്റി.ഡി. പി യില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
താല്‍ക്കാലിക നിയമനം
ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററില്‍ പാര്‍ട്ട് ടൈം യോഗ ഇന്‍സ്‌പെക്ടര്‍ തസ്തികയിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 8000 രൂപയാണ് വേതനം. യോഗ്യത യോഗയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്സ് അഥവാ പി. ജി ഡിപ്ലോമ, ബിഎഎംസ് /ബിഎന്‍വൈഎസ് /എം.എസ്. സി (യോഗ) . പ്രായം 40 വയസിനു താഴെ ആയിരിക്കണം. മാര്‍ച്ച് 3 ന് രാവിലെ 10.30 ന് പാലക്കാട് സുല്‍ത്താന്‍പേട്ടയിലെ ജില്ലാ ആയുര്‍വേദ ആശുപത്രി കോമ്പൗണ്ടില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഫോണ്‍ : 04912544296
അഭിമുഖം
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖാന്തരം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് മാര്‍ച്ച് രണ്ടിന് അഭിമുഖം നടത്തുന്നു. ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് എല്‍.പി.എസ്,ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് യു.പി എസ്, പാര്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് എല്‍. പി.എസ്, എന്‍.സി.സി സൈനിക ക്ഷേമവകുപ്പ് ഡ്രൈവര്‍ 2, ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക്, എല്‍. പി.എസ്. എന്നീ തസ്തികകളിലേക്ക് അഭിമുഖം നടക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജില്ലാ പി.എസ്. സി ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :2505398
റൂസയിൽ താത്കാലിക ഒഴിവ്
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന റൂസാ കാര്യാലയത്തിൽ ടാലി ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ (755 രൂപ പ്രതിദിനം) ഒരു വർഷത്തെ കരാർ നിയമനത്തിന് കേരള/ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള 22നും 40നും മദ്ധ്യേ പ്രായമുള്ള എം.കോമും ടാലിയും യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടോ തപാലിലോ ഇ-മെയിൽ മുഖേനയോ സമർപ്പിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 4. അപേക്ഷയിൽ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ രേഖപ്പെടുത്തിയിരിക്കണം. വിലാസം: കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസ്, പാളയം യൂണിവേഴ്‌സിറ്റി പി.ഒ, തിരുവനന്തപുരം-695034. ഇ-മെയിൽ: keralarusa@gmail.com, ഫോൺ: 0471-2303036.
അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം
ആലപ്പുഴ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്ളവര്‍ക്കും ജോലിയില്‍ മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. മാര്‍ച്ച് അഞ്ചിനകം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0478 2862445.