കുസാറ്റ് ബജറ്റ് സ്റ്റഡീസില്‍ അസ്സിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസില്‍ അസ്സിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക്്് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷാ ഫോമും യോഗ്യത, അപേക്ഷാ ഫീസ് തുടങ്ങിയ വിവരങ്ങളും www.faculty.cusat.ac.in എന്ന സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പിഎച്ച്.ഡി ബിരുദമുള്ളവര്‍ക്ക് 42,000/- രൂപയും മറ്റുള്ളവര്‍ക്ക് 40,000/- രൂപയുമാണ് പ്രതിമാസ ശമ്പളം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 21 . അപേക്ഷയുടെ ഹാര്‍ഡ് കോപ്പി, യോഗ്യത, ജനനത്തീയതി, സംവരണം, ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റ, ഫീസ് അടച്ച രേഖ എന്നിവ സഹിതം ‘രജിസ്ട്രാര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി-682 022’ എന്ന വിലാസത്തില്‍ 2022 മാര്‍ച്ച് 28 നുളളില്‍ ലഭിക്കണം.
പട്ടിക വര്‍ഗ വകുപ്പില്‍ പ്രമോട്ടര്‍
പട്ടിക വര്‍ഗ വികസന വകുപ്പില്‍ പട്ടിക വര്‍ഗ പ്രമോട്ടര്‍, ഹെല്‍ത്ത് പ്രമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമ വികസന പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ പട്ടിക വര്‍ഗക്കാരില്‍ എത്തിക്കുന്നതിനും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടിക വര്‍ഗക്കാര്‍ക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി സേവനസന്നദ്ധരും പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ പട്ടിക വര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പി.വി.റ്റി.ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാവും. 20 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിച്ചവര്‍ക്കും ആയുര്‍വേദം / പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന ലഭിക്കും. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരു വര്‍ഷമാണ് നിയമന കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ടി.എ ഉള്‍പ്പെടെ 13,500 രൂപ ഓണറേറിയത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷ ഓണ്‍ലൈന്‍ വഴി www.cmdkerala.net. www.stdd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി സമര്‍പ്പിക്കാം.അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകരുടെ താമസപരിധിയില്‍പ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തെരഞ്ഞെടുക്കേണ്ടതാണ്. അതത് സെറ്റില്‍മെന്റില്‍ നിന്നുള്ളവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന നല്‍കും. ഒരാള്‍ ഒന്നിലധികം അപേക്ഷകള്‍ നല്‍കാന്‍ പാടില്ല. ഫെബ്രുവരി 28 വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിതുര, കുറ്റിച്ചല്‍, നന്ദിയോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ നെടുമങ്ങാട് പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പില്‍ കരാര്‍ നിയമനം
വിദൂര പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ‘മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ്’ പദ്ധതി എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്നു. ഇതിനായി കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും താല്‍ക്കാലികമായി, എംപ്ലോയ്‌മെന്റില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ നിയമനം പൂര്‍ത്തീകരിക്കുവാനെടുക്കുന്ന കാലഘട്ടത്തിലേക്ക് പരമാവധി 90 ദിവസത്തേക്ക് കര്‍ഷകര്‍ക്ക് ആവശ്യമായ മൃഗചികിത്സാ സേവനങ്ങള്‍ വാഹനത്തില്‍ സ്ഥലത്ത് എത്തി നല്‍കുന്നതിനു വേണ്ടി താഴെ പറയുന്ന തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു.
വെറ്ററിനറി ഡോക്ടര്‍(ഒഴിവ് 1): (യോഗ്യത – B.V.Sc & AH, KSVC രജിസ്‌ട്രേഷന്‍, Surgery/Clinical or Preventive Medicine/Obstetrics & Gynaecology സ്‌പെഷ്യലൈസേഷനോടുകൂടിയ ബിരുദാനന്തര ബിരുദം അഭിലഷണീയം) – വേതനം – 43,155/ രൂപ പ്രതിമാസം.
റേഡിയോഗ്രാഫര്‍(ഒഴിവ് 1):(യോഗ്യത – കേരള സര്‍ക്കാര്‍ പാരമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച B.Sc.(MRT) (Medical Radiological Technology) ബിരുദം, അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ട പ്രീ-ഡിഗ്രി / 10+2 ഉം ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുകേഷന്‍ അനുവദിക്കുന്ന രണ്ട് വര്‍ഷ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമയും) – വേതനം – 24,040/ രൂപ പ്രതിമാസം.
അറ്റന്‍ഡര്‍ കം ഡ്രൈവര്‍(ഒഴിവ് 1): (യോഗ്യത – ഹെവി വെഹിക്കിള്‍ ലൈസന്‍സ്, മൃഗചികിത്സകള്‍ക്ക് വെറ്ററിനറി ഡോക്ടറെ സഹായിക്കുന്നതിനായി കായികാധ്വാനം ആവശ്യമുള്ള ജോലികള്‍ നിര്‍വഹിക്കുന്നതിനാവശ്യമായ ശാരീരികക്ഷമത, മൃഗങ്ങളെ പരിപാലനം ചെയ്തുള്ള പരിചയം, എറണാകുളം ജില്ലക്കാര്‍ക്ക് മുന്‍ഗണന) -വേതനം – 19,670/ രൂപ പ്രതിമാസം
വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25-ന് രാവിലെ 10:30 നും റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25-ന് രാവിലെ 11:30 നും ഡ്രൈവര്‍ കം അറ്റന്‍ഡര്‍ തസ്തികയിലേക്ക് താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25-ന് ഉച്ചയ്ക്ക് ശേഷം രണ്ടിനും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എറണാകുളം സൗത്ത്, ക്ലബ്ബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.
ഇന്റര്‍വ്യുവില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും റാങ്ക് ലിസ്റ്റ് പ്രകാരം കരസ്ഥമാക്കുന്ന റാങ്കിന്റെ ക്രമത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്റില്‍ നിന്നുള്ള നിയമനം ലഭ്യമല്ലാത്ത കാലയളവിലേക്ക് മാത്രം ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഒരു പ്രാവശ്യം പരമാവധി 90 ദിവസത്തേയ്ക്ക് മാത്രം എന്ന നിബന്ധന പ്രകാരം നിയമനം നല്‍കും. പ്രതിദിനം എട്ട് മണിക്കൂര്‍ ആയിരിക്കും ജോലി സമയം. ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തി ദിവസമായിരിക്കും. വിശദ വിവരങ്ങള്‍ 0484-2360648 ഫോണ്‍ നമ്പറില്‍ ഓഫീസ് പ്രവര്‍ത്തന സമയങ്ങളില്‍ ലഭ്യമാണ്.
തൊഴില്‍ മേള: ഫെബ്രുവരി 25, 26 തിയതികളില്‍
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഫെബ്രുവരി 25, 26 തീയതികളില്‍ തൊഴില്‍ മേള നടത്തുന്നു.
ഒഴിവ്, യോഗ്യത എന്നിവ ചുവടെ
ഏരിയ മാനേജര്‍- ഡിഗ്രി
ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍- ഡിഗ്രി/പ്ലസ് ടു
ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസര്‍- ഡിഗ്രി/പ്ലസ് ടു,
ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് -പ്ലസ് ടു/ എസ്.എസ്.എല്‍. സി.
കളക്ഷന്‍ റിക്കവറി എക്‌സിക്യൂട്ടീവ്- പ്ലസ് ടു /ഡിപ്ലോമ
ബ്രാഞ്ച് ക്രെഡിറ്റ് മാനേജര്‍- ഡിഗ്രി,
ബ്രാഞ്ച് മാനേജര്‍- ഡിഗ്രി
സെയില്‍സ് ഡെവലപ്‌മെന്റ് മാനേജര്‍- ഡിഗ്രി
ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് – എസ്. എസ്. എല്‍.എല്‍.സി.
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് മേളയില്‍ പ്രവേശനം. പ്രായപരിധി 18 മുതല്‍ 35 വയസ്സ് വരെ. ഫെബ്രുവരി 24,25, 26 തീയതികളില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്ട്രേഷന്‍ ഫീസായി 250 രൂപയുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണം. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി, ബയോഡാറ്റ പകര്‍പ്പ് മൂന്ന് നല്‍കിയാല്‍ മതിയെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0491 2505204
പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് നിയമനം
ജില്ലാ ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന ഹെല്‍പ്പ് ഡെസ്‌കിലേക്ക് പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് നിയമനം. എസ്.എസ്.എല്‍.സി യോഗ്യത, കമ്പ്യൂട്ടര്‍/ടൈപ്പിങ് പരിജ്ഞാനം, ആശയവിനിമയപാടവ അഭികാമ്യം. 2021 ജനുവരി ഒന്നിന് 50 തികയാത്തവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഫെബ്രുവരി 26 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നേരിട്ട് നല്‍കണം. കൂടിക്കാഴ്ച പിന്നീട് അറിയിക്കും. ഫോണ്‍-0491 2533327, 2534524.
ഓക്‌സിജന്‍ ടെക്നീഷ്യന്‍: കൂടിക്കാഴ്ച 28 ന്
പാലക്കാട് ജില്ലാ ആശുപത്രിയില്‍ O2 ടെക്നിഷ്യന്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഫെബ്രുവരി 28 ന് കൂടികാഴ്ച നടത്തുന്നു. ഗവ അംഗീകൃത ഡിപ്ലോമ ഇന്‍ ഇന്‍സ്ട്രുമെന്റേഷനുള്ളവരും ഓക്‌സിജന്‍ പ്ലാന്റ് / പി.എസ്.എ ആശുപത്രിയിലെ ഐ.സി.യു, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയിലെ പ്രവൃത്തിപരിചയമുള്ളവരും ജനുവരി ഒന്ന് 2022 40 വയസ്സ് തികയാത്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം . അപേക്ഷകര്‍ പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് , മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി എത്തണം. ഫോണ്‍ :- 0491 2533327
ഡോക്ടര്‍ നിയമനം
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ന്യൂറോളജി വകുപ്പില്‍ ഡോക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം. യോഗ്യത-എം.ബി.ബി.എസ് (ടി സി.എം.സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം). 2022 ജനുവരി ഒന്നിന് 23 നും 55 വയസ്സിനുമിടയിലുള്ളവരുമായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷകര്‍ പ്രായം, യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് പകര്‍പ്പുമായി ഫെബ്രുവരി 26 ന് രാവിലെ 10 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ എത്തണം
അസിസ്റ്റന്റ് എഞ്ചിനീയര്‍ കരാര്‍ നിയമനം: വാക്ക്- ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് 17 ന്
ഇടുക്കി ജില്ലാ നിര്‍മ്മിതി കേന്ദ്രം ഹെഡ് ഓഫീസ് കുയിലിമലയില്‍ നിലവിലെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയറെ നിയമിക്കുന്നു. മാര്‍ച്ച് 17 വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് ഇടുക്കി കളക്ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് വാക്ക് – ഇന്‍ ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ ബി-ടെക് സിവിലും 2 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവരോ, അല്ലെങ്കില്‍ ഡിപ്ലോമ സിവിലും 6 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവരോ ആയിരിക്കണം. ഓട്ടോ-കാഡ് സോഫ്റ്റ് വെയറില്‍ പ്ലാന്‍ പ്രിപ്പറേഷന്‍, സെക്ഷന്‍, എലിവേഷന്‍ ചെയ്യാന്‍ കഴിവുളളവരും, എം.ബുക്ക് പ്രിപ്പറേഷന്‍, പ്രൈസ് സോഫ്റ്റ് വെയറില്‍ എസ്റ്റിമേറ്റ് ചെയ്യുന്നതില്‍ പ്രാവീണ്യം ഉളളവരും, നിര്‍മ്മാണ പ്രവര്‍ത്തികളുടെ മേല്‍നോട്ടം വഹിച്ച് എക്‌സ്പീരിയന്‍സ് ഉളളവരും ആയിരിക്കണം. അപേക്ഷകര്‍ ഇടുക്കി ജില്ലക്കാര്‍ ആയിരിക്കണം, പ്രായം 40 വയസില്‍ താഴെ.
ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ 2 അറ്റസ്റ്റഡ് കോപ്പി, തിരിച്ചറിയല്‍ രേഖ, 2-പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകള്‍ സഹിതം മാര്‍ച്ച് 17 ന് രാവിലെ 9.00 മണിക്ക് ഇടുക്കി കളക്ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. ശുപാര്‍ശകള്‍ അംഗീകരിക്കുന്നതല്ല. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇന്റര്‍വ്യൂ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്:പ്രൊജക്റ്റ് എഞ്ചിനീയര്‍/ എക്‌സിക്യൂട്ടീവ് സെക്രട്ടറി ജില്ലാ നിര്‍മ്മിതി കേന്ദ്രം, പൈനാവ് പി .ഓ, കുയിലിമല. ഫോണ്‍ : 04862 232252 , 9495932252 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
കരാര്‍ നിയമനം
എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്‌സ് (സിടിവിഎസ് ഒടി ആന്റ് ഐസിയു) യോഗ്യത ബി.എസ്.സി നഴ്‌സിംഗ് /ജിഎന്‍എം (സിടിവിഎസ് ഒടി ആന്റ് ഐസിയു ലുളള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം). മാര്‍ച്ച് രണ്ടിന് രാവിലെ 10.30 ന് എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടത്തുന്നു. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പും സഹിതം എറണാകുളം ജനറല്‍ ആശുപത്രി ടെലി മെഡിസിന്‍ ഹാളില്‍ ഹാജരാകണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.
വാക് ഇന്റര്‍വ്യൂ
എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് റഫ്രിജറേഷന്‍/എസി മെക്കാനിക്, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഐറ്റിഐ/ഐറ്റിസി (മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം). യോഗ്യതയുളളവര്‍ ഫെബ്രുവരി 28-ന് രാവിലെ 11-ന് വാക്-ഇന്‍-ഇന്റര്‍വ്യൂവിന് രാവിലെ 11-ന് ഹാജരാകണം. അപേക്ഷയോടൊപ്പം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.