കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ : 07.03.2022


കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു


അദ്ധ്യാപക – വാക് ഇന്‍ ഇന്റര്‍വ്യൂ
കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലുളള കൊമേഴ്‌സ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ ആവശ്യമുണ്ട്. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 10 (വ്യാഴാഴ്ച) രാവിലെ 8.30 ന് സര്‍വകലാശാലയുടെ പാളയം ക്യാമ്പസില്‍ വച്ച് നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പുകളുമായി എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www.keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സംശയങ്ങള്‍ക്ക്: 9847678407 (സെക്ഷന്‍ ഓഫീസര്‍)

 

വാക്-ഇൻ-ഇന്റർവ്യൂ
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2023 ഫെബ്രുവരി മൂന്നുവരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ഡെമോഗ്രാഫിക് സർവെ ആൻഡ് റസ്റ്റോറേഷൻ ഓഫ് റ്റു എൻഡിഞ്ചെർഡ് വേരിയന്റ്‌സ് ഓഫ് ദാരുഹരിദ്രാ, ബെർബെറീസ് ടിന്റ്‌റോറിയ ലെസ്ഷ് ആൻഡ് കോസ്സിനിയം ഫെൻസ്ട്രറ്റം കോളേബർ ഇൻ വെസ്റ്റേൺ ഗാട്ട്‌സി’ൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ മാർച്ച് 17ന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചി ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.


വാക് ഇന്‍ ഇന്റര്‍വ്യൂ
തൃപ്പൂണിത്തുറ
ഗവ ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒഴിവുളള ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള മെഡിക്കല്‍ കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഒഫ്താല്‍മിക് അസിസ്റ്റന്റ് കോഴ്‌സ്/ഒപ്‌റ്റോമെട്രിസ്റ്റ് കോഴ്‌സ്/ തത്തുല്യ യോഗ്യതയുളളവരും 50 വയസില്‍ താഴെ പ്രായമുളളതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 10-ന് രാവിലെ 11-ന് തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2777489/2776043.


താല്‍ക്കാലിക വാര്‍ഡന്‍ : വാക്ക് ഇന്‍ ഇന്റര്‍വ്യു
ഇടുക്കി
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ സ്പോര്‍ട്സ് അക്കാദമിയിലേക്ക് താല്‍ക്കാലിക/ ദിവസവേതന അടിസ്ഥാനത്തില്‍ ഒരു പുരുഷ വാര്‍ഡനെയും, വനിത വാര്‍ഡനെയും നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു മാര്‍ച്ച് 10 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ നടത്തും. 35വയസ്സിന് മുകളില്‍ പ്രായമുള്ള 10-ാംക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ള പുരുഷന്മാരും, വനിതകളും ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2 മണിക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ ഹാജരാകണം. വിമുക്തഭടന്‍മാര്‍ക്കും, കായികതാരങ്ങള്‍ക്കും മുന്‍ഗണന. ഫോണ്‍: 9447243224, 04862 – 232499.


മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു
ആലപ്പുഴ
: ചമ്പക്കുളം ബ്ലോക്കില്‍ ആര്‍.കെ.ഐ- ഇ.ഡി.പി പദ്ധതിയില്‍ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം.
പ്രായം 25നും 45നും മധ്യേ. വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടൂ. ചമ്പക്കുളം ബ്ലോക്ക് പരിധിയിലെ സ്ഥിര താമസക്കാരായിരിക്കണം. വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് 14ന് വൈകുന്നേരം അഞ്ചിനു മുന്‍പ് ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.


ഇടുക്കി മെഗാ ജോബ് ഫെയര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു : 1700 ഓളം ഒഴിവുകള്‍
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലെന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടവും ജില്ലാ സ്‌കില്‍ കമ്മിറ്റിയും സംയുക്തമായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മാര്‍ച്ച് 12 ന് കുട്ടിക്കാനം മരിയന്‍ കോളേജിലാണ് ‘മെഗാ ജോബ് ഫെയര്‍ 2022’ സംഘടിപ്പിക്കുന്നത്. സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ച്ച് 10 വരെ രജിസ്റ്റര്‍ ചെയ്യാം. സ്‌കൂള്‍, കോളേജ് വിദ്യാഭാസ യോഗ്യതകള്‍ക്ക് പുറമെ മറ്റു അംഗീകൃത ഹൃസ്വ, ദീര്‍ഘകാല കോഴ്സുകള്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികകള്‍ക്കായി അംഗീകൃത വന്‍കിട-ചെറുകിട വ്യവസായശാലകള്‍, നിര്‍മ്മാണ കമ്പനികള്‍, വിദ്യാഭ്യാസ, ബാങ്കിങ്, ആരോഗ്യ സ്ഥാപനങ്ങള്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഫുഡ് പ്രോസസ്സിംഗ്, ഓട്ടോമോട്ടീവ് , വസ്ത്ര വ്യവസായകര്‍ തുടങ്ങിയ മേഖലകളില്‍ 1700ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴില്‍മേളയില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യുന്നതിനായി www.statejobportal.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-8547718054.


അപേക്ഷ ക്ഷണിച്ചു
രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ പ്രോഗ്രാം മാനേജ്മന്റ്് യൂണിറ്റിൽ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ആൻഡ് സ്പെഷ്യലിസ്റ്റ് തസ്തികയിൽ 10 ഒഴിവുകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസിലോ ഐടിയിലോ ഉള്ള ബിടെക് ബിരുദമോ സിസ്റ്റം മാനേജ്മെന്റിലുള്ള എം.ബി.എയോ ആണ് യോഗ്യത. പ്രതിമാസ വേതനം 31920 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 17ന് വൈകിട്ട് അഞ്ചു മണി. കൂടുതൽ വിവരങ്ങൾക്ക് www.dop.lsgkerala.gov.in, www.kila.ac.in


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.