കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ : 08.03.2022


കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു


സൈനിക റസ്റ്റ് ഹൗസ് പി.ടി.എസ് നിയമനം
കാക്കനാട്
സൈനിക റസ്റ്റ് ഹൗസില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്ക് നിബന്ധനകളോടെ മുന്‍ഗണന ഉണ്ടായിരിക്കും. വിമുക്തഭടന്മാരുടെ ആശ്രിതരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. അപേക്ഷകള്‍ സൈനിക ക്ഷേമ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട് പിന്‍ 682030 വിലാസത്തിലോ നേരിട്ടോ മാര്‍ച്ച് 17-ന് മുമ്പ് ലഭിച്ചിരിക്കണം. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422239, 9446130917.


ഐ.ടി.സെല്ലിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ
വ്യാവസായിക പരിശീലന വകുപ്പിൽ പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററെ (രണ്ട് ഒഴിവ്) നിയമിക്കുന്നു. വിശദവിവരങ്ങൾ വ്യാവസായിക പരിശീലന വകുപ്പ് വെബ്‌സൈറ്റിൽ (https://det.kerala.gov.in) ലഭ്യമാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഡയറക്ടറേറ്റ് ഓഫ് ട്രെയിനിംഗ്, അഞ്ചാം നില, തൊഴിൽ ഭവൻ, വികാസ് ഭവൻ ബസ് ഡിപ്പോയ്ക്ക് എതിർവശം, ലാ കോളേജ് റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ മാര്‍ച്ച് 16ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം.


യു.എ.ഇയിൽ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നു
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇ യിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് പ്രൈമറി/കിന്റർ ഗാർട്ടൻ വനിതാ അധ്യാപകരെ നിയമിക്കുന്നു. സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്‌കൂളിൽ ഒരു വർഷം പ്രവൃത്തിപരിചയമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം glp@odepc.inമാർച്ച് 10 നകം അപേക്ഷ നൽകണം. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in, 0471-2329440/ 41/ 42/ 43/ 45.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.