കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ : 11.03.2022


കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ
കേരളസര്‍വകലാശാലയുടെ കീഴിലുള്ള ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ എവല്യൂഷനറി ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി സെന്റ്ററിലേക്ക് 2022 -2023 കാലയളവില്‍ ”ഫിസിയോളജിക്കല്‍ ആന്റ് മോളിക്കുലാര്‍ മെക്കാനിസം ഓഫ് സ്‌ട്രെസ് റെസ്പോണ്‍സ് ആന്റ് ടോളറന്‍സ് ഇന്‍ ഫിഷ്” എന്ന വിഷയത്തിലേക്ക് ജൂനിയര്‍ റിസര്‍ച്ച്‌ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത: എം.എസ്‌സി. ബിരുദം, സുവോളജി/ ഇന്റഗ്രേറ്റീവ് ബയോളജി
അഭികാമ്യയോഗ്യത: പ്രസ്തുതവിഷയത്തില്‍ ചഋഠ
പ്രതിഫലം: 23,000/-
താല്‍പ്പര്യമുളളവര്‍ അപേക്ഷയോടൊപ്പം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഓണററി ഡയറക്ടര്‍, ഐ.സി.ബ് എന്ന വിലാസത്തിലേക്ക് 2022 മാര്‍ച്ച് 17 ന് മുന്‍പ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.


ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ജെ.പി.എച്ച്.എന്‍ നിയമനം – കൂടിക്കാഴ്ച 15 ന്
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്‌ററ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് (ജെ.പി.എച്ച്.എന്‍) തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം . താത്പര്യമുള്ളവര്‍ മാര്‍ച്ച് 15 ന് രാവിലെ 9.30 ന് എന്‍.എച്ച്.എം ജില്ലാ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.
ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദം/എം.ഫില്‍, ആര്‍.സി.ഐ രജിസ്ട്രേഷനാണ് യോഗ്യത. പ്രായം മാര്‍ച്ച് ഒന്ന് 2022 ന് 40 വയസില്‍ കൂടരുത്. എസ്.എസ്.എല്‍.സി, സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും ജെ.പി.എച്ച്.എന്‍ കോഴ്‌സ് കഴിഞ്ഞവര്‍ക്കും (18 മാസത്തില്‍ കുറയാത്ത ഓക്‌സിലറി നഴ്‌സ് മിഡ് വൈഫറി ട്രെയിനിങ്കോഴ്‌സ്) കെ.എന്‍.സി. (കേരള നഴ്സിംഗ് കൗണ്‍സില്‍) രജിസ്ട്രേഷനുള്ളവര്‍ക്ക് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (ജെ.പി.എച്ച്.എന്‍) തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായം മാര്‍ച്ച് ഒന്ന് 2022 ന് 40 വയസില്‍ കൂടുതലാവരുത്. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം കൂടിക്കാഴ്ച്ചക്ക് നേരിട്ട് എത്തണം. ഫോണ്‍ :- 0491 2504695. വിശദവിവരങ്ങള്‍ക്ക് www.arogyakeralam.go.


കരാര്‍ നിയമനം – അഭിമുഖം 16 ന്
കോട്ടത്തറ
ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. റേഡിയോഗ്രാഫര്‍, ഓര്‍ത്തോ അസിസ്റ്റന്റ് എന്നി തസ്തികകളിലേക്കാണ് നിയമനം. ഡി. ആര്‍. ടി /എം. ആര്‍.ടി, കേരള പാരമെഡിക്കല്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.എസ്.സി എമര്‍ജന്‍സി ആന്‍ഡ് ട്രാമാ കെയര്‍, ഡി.എം.ഇ രജിസ്‌ട്രേഷന്‍ / പ്ലസ്ടു സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് ഓര്‍ത്തോ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായ പരിധി 18-36 വയസ്സ്. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബദ്ധം. താത്പര്യമുള്ളവര്‍ മാര്‍ച്ച് 16ന് വൈകുന്നേരം നാലിന് മുന്‍പായി ബയോഡാറ്റ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ആശുപത്രി ഓഫീസില്‍ നേരിട്ടോ, പോസ്റ്റ് മുഖേനയോ സൂപ്രണ്ട്, ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി , കോട്ടത്തറ പോസ്റ്റ്, അട്ടപ്പാടി, പാലക്കാട്, കേരള – 678581 വിലാസത്തില്‍ നല്‍കണം. ഫോണ്‍ : 04924254392.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.