എസ്.എസ്.എൽ.സി. പാസായിരിക്കണം. ഇംഗ്ലീഷിൽ നല്ല ആശയ വിനിമയവൈദഗ്ധ്യവും സെക്യൂ രിറ്റി ഗാർഡായി രണ്ടുവർഷത്തെ പരിചയവുമുണ്ടായിരിക്കണം. പ്രാ യപരിധി: 25-40 വയസ്സ്. ഏറ്റവും കുറഞ്ഞ ഉയരം അഞ്ച് അടി അഞ്ച് ഇഞ്ച്. നല്ല ആരോഗ്യമുള്ളവരും സുരക്ഷാസംവിധാനങ്ങ ളെയും നടപടിക്രമങ്ങളെയും പൊതുസുരക്ഷാനിയമങ്ങളെയും കുറിച്ച് അറിവുള്ളവരുമായിരിക്കണം. സൈനിക/അർധസൈനിക വിഭാഗങ്ങളിൽ ജോലിചെയ്തിട്ടുള്ളവർക്ക് മുൻഗണനയുണ്ടായി രിക്കും.
ശമ്പളം കൂടാതെ താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. ബയോഡേറ്റ, പാസ്പോർട്ട്, പ്രവൃത്തി പരിചയം എന്നിവയുടെ പകർപ്പ് സഹിതം ജൂൺ 10-ന് മുൻപായി jobs@odepc.in എന്ന ഇ-മെയിലിൽ അപേക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.odepc.kerala.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക 0471-2329440/41/42/43/45.