പട്ടികജാതി വികസന വകുപ്പിൽ 1217 പ്രമോട്ടർ ഒഴിവുകൾ | Free Job Alert


1217 Promoter Vacancies in Scheduled Caste Development Department

പട്ടികജാതി വികസന വകുപ്പിനു കീഴിലെ വിവിധ ബ്ലോക്ക്/മുനിസിപ്പാലിറ്റി/ കോർപ റേഷൻ ഓഫിസുകളിൽ പ്രമോട്ടർമാരുടെ 1217 ഒഴിവ്.താൽക്കാലിക നിയമനം. പട്ടികജാതി വിഭാഗക്കാർക്കാണ് അവസരം. ജൂൺ 5 വരെ അപേക്ഷിക്കാം.


ജോലിയുടെ വിശദാംശങ്ങൾ

യോഗ്യത: പ്ലസ് ടു/തത്തുല്യം. പ്രായം: 18-30. ഓണറേറിയം: 10,000 രൂപ. തിരഞ്ഞെടുപ്പ്: അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ.



നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും സഹിതം അതതു ജില്ലാ പട്ടികജാ തി വികസന ഓഫിസർമാർക്ക് സമർപ്പിക്കണം. ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷ നുകളിലേക്കുള്ള നിയമനത്തിനായി അതതു തദ്ദേ ശസ്വയം ഭരണ സ്ഥാപന പരിധിയിലുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഏതെങ്കിലുമൊരു തദ്ദേശസ്വയം ഭരണ സ്ഥാപന പരിധിയിൽ അപേ ക്ഷകരില്ലെങ്കിൽ മാത്രം സമീപ പ്രദേശത്തെ തദ്ദേ ശസ്വയം ഭരണ സ്ഥാപന പരിധിയിലുള്ളവരെ പരിഗണിക്കും.



കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപറേഷൻ പട്ടികജാതി വികസന ഓഫിസു കൾ, ജില്ലാ പട്ടിക ജാതി വികസന ഓഫിസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. 0471 2737315, 0471 2737233.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.