Oil Palm India Limited Recruitment 2023 - Apply For Worker Posts | Free Job Alert



Oil Palm India Limited Recruitment 2023:
കമ്പനിയിലെ വിവിധ എണ്ണപ്പന പ്ലാന്‍റേഷനു കളിലേക്ക് ദിവസവേതനത്തില്‍ തൊഴിലാളിയായി (വര്‍ക്കര്‍ കാറ്റഗറി) നിയമിക്കുന്നതിനായി ഇതോടൊപ്പമുള്ള നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 09.08.2023 മുതൽ 04.09.2023 വരെ ഓൺലൈനായി പോസ്റ്റിന് അപേക്ഷിക്കാം.



Oil Palm India Limited Recruitment 2023 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്
  • തസ്തികയുടെ പേര് : വര്‍ക്കര്‍
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
  • പരസ്യ നമ്പർ : ഒപി/പിഡി/2023/08
  • ഒഴിവുകൾ : 100
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : Rs.512 (പ്രതിദിനം)
  • അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ (തപാൽ വഴി)
  • അപേക്ഷ ആരംഭിക്കുന്നത് : 09.08.2023
  • അവസാന തീയതി : 04.09.2023


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Oil Palm India Limited Recruitment 2023
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 09 ഓഗസ്റ്റ് 2023
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 04 സെപ്റ്റംബർ 2023

ഒഴിവുകൾ: Oil Palm India Limited Recruitment 2023
  • വര്‍ക്കര്‍ : 100 (50 പുരുഷന്‍മാര്‍, 50 സ്ത്രീകള്‍)


ശമ്പള വിശദാംശങ്ങൾ : Oil Palm India Limited Recruitment 2023

(എ) നിലവിലെ അടിസ്ഥാന പ്രതിദിന വേതനം
  • സ്കില്‍ഡ് വിഭാഗം - 512.00 രൂപ
  • സെമി സ്കില്‍ഡ് വിഭാഗം - 480.00 രൂപ
  • ജനറല്‍ വിഭാഗം - 447.00 രൂപ
(ബി) നിലവിലെ പ്രതിദിന ഡി.എ. - 144.33 രൂപ

പ്രായപരിധി : Oil Palm India Limited Recruitment 2023
  • 01.01.2023ല്‍ 18 വയസ്‌ പൂര്‍ത്തിയായവരും 36 വയസ്‌ കഴിയാത്തവരും (01-01-2005 തീയതിക്കും 01-01-1987 തീയതിയ്ക്കും ഇടയില്‍ ജനിച്ചവര്‍). എസ്‌.സി/എസ്‌.ടി, ഒ.ബി.സി. മുതലായ വിഭാഗങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വയസ്സിളവ്‌ ബാധകം.
  • നിലവില്‍ താല്‍കാലിക വ്യവസ്ഥയില്‍ വര്‍ക്കര്‍ തസ്തികയില്‍ ജോലി ചെയുന്നവര്‍ക്ക്‌. 01.08.2022 മുതല്‍ 31.07.2023 വരെയുള്ള അറ്റന്‍ഡന്‍സ്‌ പരിഗണിച്ച്‌ പരമാവധി ഒരു വര്‍ഷം വരെ അധിക പ്രായപരിധി ഇളവ്‌ അനുവദിക്കുന്നതാണ്‌.


യോഗ്യത : Oil Palm India Limited Recruitment 2023
  • സ്‌കൂള്‍ വിദ്യാഭ്യാസമുള്ളവരും എന്നാല്‍ പത്താം ക്ലാസിന്‌ മേല്‍ ഉന്നത വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരുമായിരിക്കണം. പത്താം ക്ലാസിന്‌ മേല്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ അപേക്ഷിക്കുവാന്‍ യോഗ്യരല്ലാത്തതാണ്‌.

അപേക്ഷാ ഫീസ് : Oil Palm India Limited Recruitment 2023
  • ഓയിൽ പാം ഇന്ത്യ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല


തിരഞ്ഞെടുക്കൽ പ്രക്രിയ : Oil Palm India Limited Recruitment 2023

ലഭിക്കുന്ന യോഗ്യരായ അപേക്ഷകളുടെ എണ്ണവും മറ്റും കണക്കിലെടുത്ത്‌ ഉചിതമായ സിലക്ഷന്‍ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതാണ്‌. സിലക്ഷന്‍ നടപടിക്രമങ്ങളുടെ ഭാഗമായി ശാരീരിക ക്ഷമത, തൊഴില്‍വൈഭവം എന്നിവ പരീക്ഷിക്കുന്നതിനായുള്ള ടെസ്റ്റുകളും അഭിമുഖവും ഉണ്ടായിരിക്കുന്നതാണ്‌. സിലഷന്‍ നടപടിക്രമങ്ങളുടെ ഭാഗമായി നടത്തുന്ന ഓരോ ടെസ്റ്റിനെ തുടര്‍ന്നും മിനിമം യോഗ്യത/മാര്‍ക്ക്‌ തുടങ്ങിയ മാനേജേമെന്റ്‌ തീരുമാനിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ ചുരുക്ക പട്ടിക തയ്യാറാക്കി സിലക്ഷന്‍ നടപടിക്രമങ്ങളുടെ തുടര്‍ ഘട്ടങ്ങളിലേക്ക്‌ പരിമിതപ്പടുത്തുന്നതിന്‌ പൂര്‍ണ്ണ സ്വാത്ര്യവും അവകാശവും മാനേജ്‌മെന്റിന്‌ ഉണ്ടായിരിക്കുന്നതാണ്‌. സിലക്ഷന്‍ നടപടികള്‍ നിലവിലുള്ള നിയമങ്ങളനുസരിച്ച്‌ സംവരണ തത്വം പാലിച്ചായിരിക്കും നടത്തുന്നത്‌.



അപേക്ഷിക്കേണ്ട വിധം : Oil Palm India Limited Recruitment 2023

ഇതോടൊപ്പമുള്ള നിശ്ചിത മാതൃകയില്‍ വയസ്‌, സ്‌കൂള്‍ വിദ്യാഭ്യാസം എന്നിവ തെളിയിക്കുന്നതിനായുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌ സഹിതം പാസ്പോര്‍ട്ട്‌ സൈസിലുള്ള ഫോട്ടോയും പതിച്ച്‌ അപേക്ഷ ഓയില്‍ പാം ഇന്‍ഡ്യ ലിമിറ്റഡ്‌, രജിസ്റ്റേര്‍ഡ്‌ ഓഫീസ്‌, കോടിമത, കോട്ടയം സൌത്ത്‌ പി.ഒ, കോട്ടയം - 686013 എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ട താണ്‌.

അപേക്ഷ അയക്കുന്ന കവറിന്‌ പുറത്ത്‌ “വര്‍ക്കര്‍ നിയമനത്തിനായുള്ള അപേക്ഷ എന്ന്‌ പ്രത്യകം രേഖപ്പെടുത്തേണ്ട താണ്‌. അപൂര്‍ണ്ണമായതും, ഒപ്പ്‌
രേഖപ്പെടുത്താത്തതും, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌ ഉള്ളടക്കം ചെയ്യാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഇ-മെയിലായി
അയക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 04-09-2023 വൈകുന്നേരം 4.00 മണിക്ക്‌ മുമ്പായി രജിസ്റ്റേര്‍ഡ്‌ ഓഫീസില്‍ ലഭിക്കേണ്ടതാണ്‌.



Important Links

Official Notification

Click Here

Application Form

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.