Kerala SET Recruitment 2024: ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) G.O.(Rt) No.2063/2024/ GEDN dated 14/03/2024 പ്രകാരം പരീക്ഷ നടത്തുവാന്‍ ചുമതല പ്പെടുത്തിയിരിക്കുന്നത് എല്‍.ബി.എസ്.സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളജിയെയാണ്. സെറ്റ് ജൂലൈ 2024-ന്‍റെ പ്രോസ്പെക്ടസും, സിലബസും എല്‍ ബി എസ് സെന്‍ററിന്‍റെ വെബ് സൈറ്റില്‍ ലഭ്യമാണ്.
Kerala SET Recruitment 2024 - ഹൈലൈറ്റുകൾ
- സ്ഥാപനത്തിന്റെ പേര് : LBS Centre For Science & Technology
- തസ്തികയുടെ പേര് : സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : Direct
- പരസ്യ നമ്പർ : N/A
- ഒഴിവുകൾ : Various
- ജോലി സ്ഥലം : Kerala
- ശമ്പളം : As Per Norms
- അപേക്ഷയുടെ രീതി : ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 16.03.2024
- അവസാന തീയതി : 15.04.2024
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : Kerala SET Recruitment 2024
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 16 മാർച്ച് 2024
- അപേക്ഷിക്കാനുള്ള അവസാന തീയതി : 15 ഏപ്രിൽ 2024
ഒഴിവുകൾ : Kerala SET Recruitment 2024
- സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് : Various
പ്രായപരിധി : Kerala SET Recruitment 2024
- ചട്ടങ്ങൾ അനുസരിച്ച് പ്രായപരിധി പാലിക്കും.
യോഗ്യത : Kerala SET Recruitment 2024
- ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50% ത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകള്‍ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്.എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും പി.ഡബ്ലിയു.ഡി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും ബിരുദാനന്തര ബിരുദത്തിന് 5% മാര്‍ക്കിളവ് അനുവദിച്ചിട്ടുണ്ട്
അടിസ്ഥാന യോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്ക് താഴെ കൊടുത്തിരി ക്കുന്ന നിബന്ധനകള്‍ പ്രകാരം സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
- 1) പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവര്‍ ബി.എഡ് കോഴ്സ് അവസാന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്നവര്‍ ആയിരിക്കണം.
- 2) അവസാനവര്‍ഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സ് പഠിക്കുന്നവര്‍ക്ക് ബി.എഡ്. ബിരുദം ഉണ്ടായിരിക്കണം.
- 3) മേല്‍ പറഞ്ഞ നിബന്ധന (1 & 2) പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവര്‍ അവരുടെ പി.ജി./ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാന്‍സില്‍ സെറ്റ് പരീക്ഷ പാസ്സായതായി പരിഗണിക്കുന്നതല്ല
അപേക്ഷാ ഫീസ് : Kerala SET Recruitment 2024
- ജനറല്‍/ഒ.ബി.സി. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ പരീക്ഷാ ഫീസിനത്തില്‍ 1000 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ലിയു.ഡി. എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 500 രൂപയും ഓണ്‍ലൈന്‍ ആയി അടക്കേണ്ടതാണ്.
തിരഞ്ഞെടുക്കൽ പ്രക്രിയ : Kerala SET Recruitment 2024
- പ്രമാണ പരിശോധന
- എഴുത്തുപരീക്ഷ.
അപേക്ഷിക്കേണ്ട വിധം : Kerala SET Recruitment 2024
ഈ പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ ആയി 16/03/2024 മുതല്‍ 15/04/2024 വരെ രജിസ്റ്റര്‍
ചെയ്യാവുന്നതാണ്. പി.ഡബ്ലിയു.ഡി. വിഭാഗത്തില്‍പെടുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എസ്.സി./എസ്.ടി. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, ഒ.ബി.സി. നോണ്‍ക്രീമീലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍ (2023 മാര്‍ച്ച് 17 നും 2024
ഏപ്രില്‍ 20 നും ഇടയില്‍ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
പി.ഡബ്ലിയു.ഡി. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ മാത്രം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം ഏപ്രില്‍ 30 ന് മുമ്പ് തിരുവനന്തപുരം എല്‍ ബി എസ് സെന്‍ററില്‍ ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്.
സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും എല്‍ ബി എസ് സെന്‍ററിന്‍റെ വെബ് സൈറ്റില്‍ 'ഓണ്‍ലൈന്‍' ആയി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതിനുള്ള നിര്‍ദ്ദേശം പ്രോസ്പെക്ടസില്‍ വിശദമായി നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2024 ഏപ്രില്‍ 15 ന് രാത്രി 12 മണിക്ക് മുന്‍പായി പൂര്‍ത്തിയാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്
Important Links |
|
Official Notification |
|
Apply Online |
|
Download Prospectus |
|
For Latest Jobs |
|
Join Job
News-Telegram Group |