Kerala STDD Recruitment 2024 - Apply For 140 Management Trainee Posts | Free Job Alert


Kerala STDD Recruitment 2024: പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്‌ കീഴിലുള്ള വിവിധ ഓഫീസുകളില്‍ ഓഫീസ്‌ മാനേജ്മെന്റ്‌ ട്രെയിനികളെ തിരഞ്ഞെടുക്കുന്ന തിന്‍റെ ഭാഗമായി സംസ്ഥാനത്തെ പട്ടിക വര്‍ഗ്ഗ യുവതി യുവാക്കളില്‍ നിന്ന്‌ അപേക്ഷ ക്ഷണിക്കുന്നു. നിയമനം അപ്രന്‍റീസ്‌ ഷിപ്പ്‌ ആക്ട്‌ അനുസരിച്ചുള്ള നിയമങ്ങള്‍ക്ക്‌ വിധേയവും തികച്ചും താത്കാലികവും ഒരുവര്‍ഷത്തേക്ക്‌ മാത്രമായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 29.09.2023 മുതൽ 18.10.2023 വരെ ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കാം.



Kerala STDD Recruitment 2024 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : പട്ടികവര്‍ഗ്ഗ വികസന വകുപ്പ്‌
  • തസ്തികയുടെ പേര് : മാനേജ്മെന്റ്‌ ട്രെയിനി
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
  • പരസ്യ നമ്പർ : STDD/2259/2024-E6
  • ഒഴിവുകൾ : 140
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : 10,000/- രൂപ (പ്രതിമാസം )
  • അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 07.07.2024
  • അവസാന തീയതി : 20.07.2024


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Kerala STDD Recruitment 2024
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 07 ജൂലൈ 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 20 ജൂലൈ 2024

ഒഴിവുകൾ : Kerala STDD Recruitment 2024
  • മാനേജ്മെന്റ്‌ ട്രെയിനി : സംസ്ഥാനത്ത്‌ ഒട്ടാകെ 140 ഒഴിവുകൾ


ശമ്പള വിശദാംശങ്ങൾ : Kerala STDD Recruitment 2024
  • പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നവര്‍ക്ക്‌ പ്രതിമാസം 10,000/- രൂപ (പതിനായിരം രൂപ) ഓണറേറിയം നല്‍കുന്നതാണ്‌.

പ്രായപരിധി : Kerala STDD Recruitment 2024
  • അപേക്ഷകര്‍ 01.01.2024 ല്‍ 18 വയസ്‌ പൂര്‍ത്തിയായവരും 35 വയസ്‌ കവിയാത്തവരുമായിരിക്കണം


യോഗ്യത : Kerala STDD Recruitment 2024
  • എസ്‌.എസ്‌.എല്‍.സി പാസായവര്‍ക്ക്‌ അപേക്ഷിക്കാവുന്നതാണ്‌.

Note: ബീരുദധാരികള്‍ക്ക്‌ 5 മാര്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്കായി ലഭിക്കുന്നതായിരിക്കും. ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷിക വരുമാനം 1,00,000/- (ഒരു ലക്ഷം രൂപ) രൂപയില്‍ കവിയരുത്‌ (കുടുംബ നാഥന്‍റെ/ സംരക്ഷകന്റെ വരുമാനം) അപേക്ഷകരെ സ്വന്തം ജില്ലയില്‍ മാത്രമേ പരിഗണിക്കുകയുള്ളു.

അപേക്ഷാ ഫീസ് : Kerala STDD Recruitment 2024
  • പട്ടികവര്‍ഗ്ഗ വികസന വകുപ്പ്‌ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : Kerala STDD Recruitment 2024
  • പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്‍റെ അതാത്‌ ജില്ലാ ഓഫീസുകളുടെ കീഴില്‍ നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പരിശിലനത്തിന്‌ തിരഞ്ഞെടുക്കുന്നത്‌.


അപേക്ഷിക്കേണ്ട വിധം : Kerala STDD Recruitment 2024

ആപേക്ഷാ ഫോറങ്ങള്‍ എല്ലാ ഐ.റ്റി.ഡി പ്രോജക്ട്‌ ഓഫീസ്‌/ട്രൈബല്‍ ഡ്വെവലപ്പ്മെന്‍റ്‌ ഓഫീസ്‌/ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസു കളില്‍ നിന്നും വിതരണം ചെയ്യുന്നതായിരിക്കും. പൂരിപ്പിച്ച അപേക്ഷ അവരുടെ ഐ.്റി.ഡി പ്രോജക്ട്‌ ഓഫീസ്‌ ട്രൈബല്‍ ഡെവലപ്പ്മെന്‍റ്‌ ഓഫീസ്‌/ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്‌. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 20.07.2024 ആണ്‌ . 

ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടുള്ളതല്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ പരിശീലനത്തിന്‌ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ വരുമാന സര്‍ട്ടിഫിക്കറ്റ്‌ , നിലവിലുള്ള റേഷന്‍ കാര്‍ഡ്‌, വരുമാനം സംബന്ധിച്ചുള്ള 200/- രൂപ മുദ്രപത്രത്തില്‍ അഫിഡവിറ്റ്‌ എന്നിവ ഹാജരാക്കേണ്ടതാണ്‌.


Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.