Kerala Tourism Recruitment 2024 - Apply For Housekeeping Staff, Assistant Cook Posts | Free Job Alert


Kerala Tourism Recruitment 2024: ടൂറിസം വകുപ്പിന്റെ കീഴിലുള്ള തൃശ്ശൂര്‍ രാമനിലയം ഗസ്റ്റ്‌ ഹസില്‍ താഴെ കൊടുത്തിരിക്കുന്ന തസ്തികകളിലേക്ക്‌ കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി ഒരു വര്‍ഷം കാലയളവിലേക്ക്‌ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനു യോഗ്യരായ അപേക്ഷകരില്‍ നിന്ന്‌ അപേക്ഷ ക്ഷണിക്കുന്നു. തസ്തിക, ഒഴിവുകളുടെ എണ്ണം എന്നിവ ചുവടെ ചേര്‍ക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 21.08.2024 മുതൽ 09.09.2024 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.



Kerala Tourism Recruitment 2024 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : കേരള ടൂറിസം
  • തസ്തികയുടെ പേര് : ഹൗസ് കീപ്പിംഗ്‌ സ്റ്റാഫ്‌, അസിസ്റ്റന്റ്‌ കുക്ക്‌
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : താല്‍കാലികം
  • പരസ്യ നമ്പർ : RJDEKM/264/2024-G5
  • ഒഴിവുകൾ : 03
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : Rs.675 (Per Day)
  • അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 21.08.2024
  • അവസാന തീയതി : 09.09.2024

ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Kerala Tourism Recruitment 2024
  • ആരംഭ തീയതി : 21 ഓഗസ്റ്റ് 2024
  • അവസാന തീയതി : 09 സെപ്റ്റംബർ 2024

ഒഴിവുകൾ : Kerala Tourism Recruitment 2024
  • ഹൗസ് കീപ്പിംഗ്‌ സ്റ്റാഫ്‌ : 02
  • അസിസ്റ്റന്റ്‌ കുക്ക്‌ : 01


ശമ്പള വിശദാംശങ്ങൾ : Kerala Tourism Recruitment 2024
  • തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാര്‍ക്ക്‌ ദിവസവേതനാടിസ്ഥാനത്തില്‍ അതാത്‌ സമയത്തെ സര്‍ക്കാര്‍ ഉത്തരവിന്‍ പ്രകാരം ക്ലാസ്‌ ൧ ജീവനക്കാര്‍ക്ക്‌ നല്‍കുന്ന തുക വേതനമായി ലഭിക്കും. നിലവില്‍ പ്രതിദിന വേതനം - Rs.675.

പ്രായപരിധി : Kerala Tourism Recruitment 2024
  • മേല്‍ പറഞ്ഞ തസ്തികകളിലേക്ക്‌ 18 - 36 വയസിനും ഇടയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അപേക്ഷ സമര്‍പ്പിക്കാം. 
  • സംവരണ വിഭാഗങ്ങള്‍ക്ക്‌ ചട്ടപ്രകാരമുള്ള വയസിളവ്‌ അനുവദനീയമാണ്‌


യോഗ്യത : Kerala Tourism Recruitment 2024

1. ഹൗസ്  കീപ്പിങ്‌ സ്റ്റാഫ്‌.
  • SSLC അല്ലെങ്കില്‍ തത്തുല്യ യോഗ്യത
  • കേരള സര്‍ക്കാരിന്റെ ഫുഡ്‌ ക്രാഫ്റ്റ്‌ ഇൻസ്റ്റിറ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടല്‍
  • അക്കൊമൊഡേഷന്‍ ഓപ്പറേഷനില്‍ ക്രാഫ്റ്റ്‌ സര്‍ട്ടിഫിക്കറ്റ്‌. അല്ലെങ്കില്‍
  • കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‌ കീഴിലുള്ള ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ്‌ ഹോട്ടല്‍ മാനേങ്കെന്റ്‌ & കാറ്ററിംഗ്‌ ടെക്നോളജിയില്‍ നിന്നും ഹോട്ടല്‍ അക്കൊമൊഡേഷന്‍ ഓപ്പറേഷനില്‍ ഡിപ്പോമയോ പി.ജി ഡിപ്പോമയോ വിജയിച്ചിരിക്കണം.
  • 2 സ്റ്റാര്‍ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളില്‍ ഹാസ്‌ കീപ്പിങ്ങില്‍ 6 മാസത്തെ പ്രവൃത്തി പരിചയം.
2. അസിസ്റന്റ്‌ കുക്ക്‌
  • SSLC അല്ലെങ്കില്‍ തത്തുല്യ യോഗ്യത
  • കേരള സര്‍ക്കാരിന്റെ ഫുഡ്‌ ക്രാഫ്റ്റ്‌ ഇൻസ്റ്റിറ്റിറ്റ്യൂട്ടിൽ നിന്നും ഒരു വര്‍ഷത്തെ ഫുഡ്‌ പ്രൊഡക്ഷന്‍ ക്രാഫ്റ്റ്‌ സര്‍ട്ടിഫിക്കറ്റ്‌.
  • 2 സ്ത്രാര്‍ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളില്‍ കൂക്ക്‌ അസിസ്റ്റന്റ്‌ കുക്ക്‌ ആയി കുറഞ്ഞത്‌ 1 വര്‍ഷത്തെ പ്രവൃത്തി പരിചയം.


അപേക്ഷാ ഫീസ് : Kerala Tourism Recruitment 2024
  • കേരള ടൂറിസം റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : Kerala Tourism Recruitment 2024
  • ഉദ്യോഗര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്‌ യോഗ്യതയുടെ അടിസ്ഥാനത്തില്‍ എഴുത്ത്‌ പരീക്ഷ സ്കില്‍ ടെസ്റ്റ്‌ / ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും .


അപേക്ഷിക്കേണ്ട വിധം : Kerala Tourism Recruitment 2024

അപേക്ഷകര്‍ അതാത്‌ തസ്തികയിലേക്ക്‌ യോഗ്യതയുണ്ടെന്ന്‌ സ്വയം
ഉറപ്പുവരുത്തിയ ശേഷം യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള അപേക്ഷ ഫോം ഡൌണ്‍ലോഡ്‌ ചെയ്ത്‌ "The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakulam - 682011" എന്ന മേല്‍വിലാസത്തില്‍ അയക്കേണ്ടതാണ്‌. വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ കോപ്പികള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 09-09-2024 വൈകുന്നേരം 5 മണി ആയിരിക്കും

എഴുത്ത്‌ പരീക്ഷ / സ്കില്‍ ടെസ്റ്റ്‌ / ഇന്റര്‍വ്യൂ എന്നിവയ്ക്ക്‌ സ്വന്തം ചിലവില്‍
ഹാജരാകേണ്ടതാണ്‌. നിയമനം സംബന്ധിച്ച്‌ ടൂറിസം വകുപ്പ്‌ ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.

Important Links

Official Notification

Click Here

Application Form

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.