Kudumbashree Recruitment 2024 - ഹൈലൈറ്റുകൾ
- സ്ഥാപനത്തിന്റെ പേര് : കുടുംബശ്രീ
- തസ്തികയുടെ പേര് : ഹരിതകര്‍മ്മസേന കോര്‍ഡിനേറ്റര്‍
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
- പരസ്യ നമ്പർ : N/A
- ഒഴിവുകൾ : 955
- ജോലി സ്ഥലം : കേരളം
- ശമ്പളം : Rs.10,000 - Rs.25,000 (പ്രതിമാസം)
- അപേക്ഷയുടെ രീതി : തപാൽ വഴി (ഓഫ്‌ലൈൻ)
- അപേക്ഷ ആരംഭിക്കുന്നത് : 01.09.2024
- അവസാന തീയതി : 13.09.2024
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : Kudumbashree Recruitment 2024
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 01 സെപ്റ്റംബർ 2024
- അപേക്ഷിക്കാനുള്ള അവസാന തീയതി : 13 സെപ്റ്റംബർ 2024
ഒഴിവുകൾ : Kudumbashree Recruitment 2024
- ഹരിതകര്‍മ്മസേന കോര്‍ഡിനേറ്റര്‍ ജില്ല : 14
- ഹരിതകര്‍മ്മസേന കോര്‍ഡിനേറ്റര്‍ (പഞ്ചായത്തടിസ്ഥാനത്തിൽ) : 941
- ഹരിതകര്‍മ്മസേന കോര്‍ഡിനേറ്റര്‍ ജില്ല : Rs.25,000/- (പ്രതിമാസ ഹോണറേറിയം)
- ഹരിതകര്‍മ്മസേന കോര്‍ഡിനേറ്റര്‍ : Rs.10,000/- (പ്രതിമാസ ഹോണറേറിയം)
- ഹരിതകര്‍മ്മസേന കോര്‍ഡിനേറ്റര്‍ ജില്ല : 25 മുതല്‍ 40 വയസ് വരെ
- ഹരിതകര്‍മ്മസേന കോര്‍ഡിനേറ്റര്‍ : 25 മുതല്‍ 40 വയസ് വരെ
യോഗ്യത : Kudumbashree Recruitment 2024
1. ഹരിതകര്‍മ്മസേന കോര്‍ഡിനേറ്റര്‍ ജില്ല
- ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, 2 വര്‍ഷത്തെ ഫീല്‍ഡ് ലെവല്‍ പ്രവര്‍ത്തി പരിചയം
- ബിരുദം./ഡിപ്പോമം,കമ്പ്യൂട്ടര്‍ പരിജ്ഞാനം (സ്ത്രീകള്‍ മാത്രം)
- പരീക്ഷാ ഫീസായി ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ (കാസര്‍ഗോഡ്, മലപ്പുറം,കോട്ടയം, പാലക്കാട്, ഇടുക്കി) എന്ന പേരില്‍ മാറാവുന്ന 200/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
- എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
- അപേക്ഷ ഫോം കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്.
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 സെപ്റ്റംബര്‍ 13 നു വൈകു ന്നേരം 5 മണി വരെ. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
- ഭാഗികമായി പുൂരിപ്പിച്ച/ അവ്യക്തമായ അപേക്ഷകള്‍ എന്നിവ നിരുപാധികം നിരസിക്കുന്നതാണ്.
- പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, അയല്‍ക്കുട്ട അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രുപ്പംഗം ആയതില്‍ ഏതാണെന്നു സി.ഡി.എസ് സാക്ഷ്യപ്പെടുത്തിയതും , ഡി.എഫ്.കെ/ അതിദരിദ്ര സര്‍വ്വേ ഉള്‍പ്പെട്ട കുടുംബാംഗം / ഭിന്നശേഷി കാര്‍ ഉള്‍പ്പെട്ട കുടുംബാംഗം /എസ്.സി/എസ്.ടി കുടുംബാംഗങ്ങള്‍ / വനിതകള്‍ ഗൃഹനാഥയായിട്ടുള്ള കുടുംബാംഗം എന്നിവയില്‍ വെയ്റ്റെജട് മാര്‍ക്ക് ഉള്‍പ്പെട്ട ഏതെങ്കിലുമാണോ എന്നുള്ളത് രേഖപ്പെടുത്തിയ സിഡിഎസ്സിന്റെ സാക്ഷ്യപത്രവും ഡിമാൻഡ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേണ്ടതാണ്.
- യാതൊരു കാരണവശാലും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതില്ല.
- അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ കുടുംബശ്രീ HKS COD 2 അല്ലെങ്കില്‍ HKS COD 3 എന്ന് വ്യക്തമായി രേഖപ്പെടുത്തണം.
- ഓരോ കോഡിലുള്ള തസ്തികകള്‍ക്ക് പ്രത്യേകം പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
- അപേക്ഷകള്‍ അയയ്ക്കേണ്ട മേല്‍വിലാസം അതാത് ജില്ല നോട്ടിഫിക്കേഷനിൽ കൊടുത്തിട്ടുണ്ട്. ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. അപേക്ഷ അതാത് ജില്ലകളിൽ സമർപ്പിക്കണം.
Important Links |
|
Official Notification |
|
Apply Online |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |