KSRTC Recruitment 2024 - Apply For 500 Drivers, Assistant Depot Engineer & Mechanics Posts | Free Job Alert


KSRTC Recruitment 2024: ശബരിമല സ്പെഷ്യൽ സർവീസ് ക്രിസ്തുമസ് അവധി എന്നിവയുമായി ബന്ധപ്പെട്ട കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ, മെക്കാനിക്, അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ തസ്തികകളിൽ നിയമനത്തിന് അപേക്ഷിക്കാം. ജില്ലാ അടിസ്ഥാനത്തിൽ ദിവസവേതന വ്യവസ്ഥയിൽ താൽക്കാലികമായാണ് നിയമനം. മൂന്ന് തസ്തികകളിലുമായി 500 ഓളം ഒഴിവുണ്ട്.



KSRTC Recruitment 2024 - ഹൈലൈറ്റുകൾ


  • സ്ഥാപനത്തിൻ്റെ പേര് : കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC)
  • തസ്തികയുടെ പേര് : ഡ്രൈവർ, മെക്കാനിക്, അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ
  • ജോലി തരം : കേരള ഗവ
  • റിക്രൂട്ട്മെൻ്റ് തരം : താൽക്കാലിക
  • ആകെ ഒഴിവ് : 500
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : As Per Norms
  • അപേക്ഷയുടെ രീതി : ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 14.10.2024
  • അവസാന തീയതി : 25.10.2024

ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : KSRTC Recruitment 2024
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 14 ഒക്ടോബർ 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 25 ഒക്ടോബർ 2024


വിദ്യാഭ്യാസ യോഗ്യത : KSRTC Recruitment 2024

1. ഡ്രൈവർ

ഒഴിവുകൾ : പ്രതീക്ഷിത ഒഴിവ്

ശമ്പളം : എട്ടു മണിക്കൂർ ജോലിക്ക് 715 അർഹമായ ഇൻസെന്റീവ് അലവൻസുകൾ ബാറ്റ എന്നിവ ലഭ്യമാക്കും

യോഗ്യത : ഹെവി ഡ്രൈവിംഗ് ലൈസൻസ് വേണം 30 ലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ മൂന്നുവർഷത്തിൽ കുറയാത്ത ഡ്രൈവിംഗ് പ്രവർത്തിപരിചയം

പ്രായം: 25 മുതൽ 55 വയസ്സ് വരെ

തിരഞ്ഞെടുപ്പ് : അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കും സെലക്ഷൻ കമ്മിറ്റി നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് വിജയിക്കണം. ഡ്യൂട്ടി റോസ്റ്റർ അനുസരിച്ച് ഹാജരാക്കുന്നവർക്ക് വീക്കിലി ഓഫിന് അർഹതയുണ്ട് പി എസ് സി റാങ്ക് പട്ടികയിൽ ഉണ്ടായിരുന്നവർക്കും അല്ലാത്തവർക്കും വ്യത്യസ്ത അപേക്ഷകളാണ് യോഗ്യരായ അപേക്ഷകർക്ക് ഡ്രൈവിംഗ് ടെസ്റ്റ് ഒക്ടോബർ 30 നകം പൂർത്തീകരിച്ച് വിജയികളുടെ പട്ടിക ചീഫ് ഓഫീസ് അംഗീകാരത്തിനായി നവംബർ രണ്ടിനകം ലഭ്യമാക്കണം. ബദലി ഡ്രൈവറുടെ ആവശ്യകത ഉണ്ടാകുന്ന ദിവസങ്ങളിൽ മാത്രമായിരിക്കും ഇവരെ ജോലിക്ക് നിയോഗിക്കുന്നത്.



2. മെക്കാനിക്ക് (ഓട്ടോ ഇലക്ട്രിക്കൽ)

ഒഴിവുകൾ : പ്രതീക്ഷിത ഒഴിവ്

ശമ്പളം : എട്ട് മണിക്കൂർ ജോലിക്ക് 715 രൂപ

യോഗ്യത : ഡീസൽ മെക്കാനിക് എം എം വി ഓട്ടോ ഇലക്ട്രീഷ്യൻ ഇലക്ട്രിക്കൽ ആൻഡ് മെക്കാട്രോണിക്സ് എന്നിവയിൽ ഏതെങ്കിലും Strong ഐടിഐ വിജയിക്കണം. എൽ എം വി /ഹെവി വാഹനങ്ങളുടെ ഡീലർഷിപ്പിലോ/ സർക്കാർ സ്ഥാപനത്തിലോ ഒരു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ പെയ്ഡ്/ അൺ പെയ്ഡ് അപ്രിന്റ്ഷിപ്പ് ഒരു വർഷം പൂർത്തിയാക്കിയവരെയും പരിഗണിക്കും.

പ്രായം : അപേക്ഷിക്കാനുള്ള അവസാന തീയതിയിൽ 45 വയസ്സ് കവിയരുത്

ഷിഫ്റ്റ് ഡ്യൂട്ടിയിൽ തുടർച്ചയായ എട്ടുമണിക്കൂർ ജോലി ചെയ്യുവാനുള്ള ആരോഗ്യം വേണം സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽ നിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം ഭിന്നശേഷി വിഭാഗക്കാർക്ക് അപേക്ഷിക്കാൻ ആകില്ല തിരഞ്ഞെടുക്കുന്നവർ പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം

തിരഞ്ഞെടുപ്പ് : അപേക്ഷകളിൽ പരിശോധന നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കും ഇവർക്ക് സെലക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിമുഖം നടത്തും തിരഞ്ഞെടുക്കപ്പെടുന്നവ ർ കരാറിൽ ഏർപ്പെട്ട് 5000 രൂപയുടെ കരുതൽ നിക്ഷേപം നൽകണം



3. അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ (ഓട്ടോ) 

ഒഴിവുകൾ : 25

ശമ്പളം : ദിവസവേതനം Rs.12,000 രൂപ (മാസം പരമാവധി Rs.35,000 രൂപ)

യോഗ്യത : ഓട്ടോമൊബൈൽ മെക്കാനിക്കൽ/മെക്കാനിക്കൽ ബിടെക് എൽ എം വി / ഹെവി വാഹങ്ങളുടെ ഡീലർഷിപ്പിലോ സർക്കാർ സ്ഥാപനത്തിലോ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം

പ്രായം : അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയിൽ 45 വയസ്സ് കവിയാൻ പാടില്ല. ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാനാകില്ല.

തിരഞ്ഞെടുപ്പ് : ബന്ധപ്പെട്ട സെൻട്രൽ റീജിയണൽ വർക്ക് ഷോപ്പ് അധികാരികൾക്ക് നിർദ്ദിഷ്ട മാതൃകയിലാണ് അപേക്ഷിക്കേണ്ടത്. ഇവയിൽ പരിശോധന നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കും. സെലക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ അടിസ്ഥാനത്തിൽ പട്ടികയിൽ ഉള്ളവർക്ക് അഭിമുഖം നടത്തും.

തിരഞ്ഞെടുക്കപ്പെടുന്നവർ 200 രൂപ മുദ്രപത്രത്തിൽ കെഎസ്ആർടിസിയുടെ കരാർ ഒപ്പിട്ട് പതിനായിരം രൂപയുടെ കരുതൽ നിക്ഷേപം നൽകണം അഭിമുഖം ഒക്ടോബർ 30ന് പൂർത്തീകരിക്കണം.



അപേക്ഷിക്കേണ്ട വിധം : KSRTC SWIFT Recruitment 2024

നിർദ്ദിഷ്ട മാതൃകയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. (www.keralartc.com വെബ്സൈറ്റിലുണ്ട്) അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത പ്രവർത്തി പരിചയം വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ പാസ്പോർട്ട് വലിപ്പമുള്ള ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തണം.

അതാത് ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസ് അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസ് വർക്ക് കവറിൽ അയക്കണം അപേക്ഷയുടെ മുകൾഭാഗത്തെ താൽക്കാലിക ഡ്രൈവർ എന്ന് രേഖപ്പെടുത്തണം പേരും മേൽവിലാസവും മൊബൈൽ ഫോൺ നമ്പറും ഇടതുവശത്ത് രേഖപ്പെടുത്തണം.

അവസാന തീയതി ഒക്ടോബർ 25 വൈകിട്ട് 5 മണി യൂണിറ്റുകളിൽ ലഭിച്ച അപേക്ഷകൾ ഒക്ടോബർ 26ന് തന്നെ ജില്ലാ ഹെഡ് കോർട്ടേഴ്സുകളിൽ ശേഖരിക്കും അവിടെ നിന്ന് അപേക്ഷകൾ പരിശോധിച്ച് യോഗ്യരായവരുടെ പട്ടിക തയ്യാറാക്കും

ഓരോ യൂണിറ്റിലും ആവശ്യമായവരുടെ സെലക്ട് ലിസ്റ്റ് പ്രത്യേകമായി തയ്യാറാക്കി ജില്ല അടിസ്ഥാനത്തിലുള്ള പൊതു സെലക്റ്റ് ലിസ്റ്റ് നമ്പർ അഞ്ചിന് പ്രസിദ്ധീകരിക്കും

Important Links

Official Notification (Drivers)

Click Here

Official Notification (Assistant Depot Engineer)

Click Here

Official Notification (Mechanics)

Click Here

Application Form

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


Interested Candidates Can Read the Full Notification Before Apply

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.